Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (01/04/2025)

ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനം

ബി പി എല്‍ കൂട്ടുപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏപ്രില്‍ എട്ട് വരെ www.polyadmission.org ല്‍ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9809263460, 9744694708, 9446670316, 9400672799

 

റെയില്‍വെ ഗേറ്റ് അടച്ചിടും

പാലക്കാട് ജംങ്ഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്‌റ്റേഷനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 52)
ഏപ്രില്‍ രണ്ടിന് വൈകീട്ട് നാല് മുതല്‍ ഏപ്രില്‍ അഞ്ചിന് വൈകിട്ട് ആറ് വരെ അടച്ചിടും. യാത്രക്കാര്‍ ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് റോഡ്, കല്‍പ്പാത്തി വടക്കന്തറ റോഡ് വഴി പോകണമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.

 

തരൂര്‍ വേല: വെടിക്കെട്ടിന് അനുമതിയില്ല

തരൂര്‍ വേലയുടെ ഭാഗമായി ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് 12.30 നും രണ്ട് മണിക്കും ഇടയിലും അന്നേദിവസം വൈകീട്ട് നാല് മണിക്കും എട്ട് മണിക്കും ഇടയിലുള്ള സമയത്തും ഏപ്രില്‍ അഞ്ചിന് രാവിലെ 6.30 നും 7.30 നും ഇടയിലുള്ള സമയത്തും വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് തരൂര്‍ വേല കമ്മിറ്റി സെക്രട്ടറി നല്‍കിയ അപേക്ഷ നിരസിച്ചതായി അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പുതുതായി തുടങ്ങാനിരിക്കുന്ന ആറ് വാര്‍ഡുകളിലേക്കും, മെഡിക്കല്‍ ഐ.സി.യു, സര്‍ജറി ഐ.സി.യു എന്നിവയിലേക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണത്തിനായി ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ ഏഴിന് രണ്ട് മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. അന്നേ ദിവസം 2.30 ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുമെന്ന് ഗവ. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ അറിയിച്ചു. വിലാസം : ഡയറക്ടര്‍, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ്(ഗവ.മെഡിക്കല്‍ കോളേജ് ), ഈസ്റ്റ് യാക്കര, കുന്നത്തൂര്‍മേട് (പി.ഒ ), പാലക്കാട്-678013. ഫോണ്‍ : 0491 2974125, gmcpkd.cedn@kerala.gov.in

 

തെന്നിലാപുരം വേല: വെടിക്കെട്ടിന് അനുമതിയില്ല

തെന്നിലാപുരം വേലയോടനുബന്ധിച്ച് ഏപ്രില്‍ ഏഴിന് രാവിലെ 12 മണിക്കും രണ്ട് മണിക്കും ഇടയിലുള്ള സമയത്തും, അന്നേദിവസം രാത്രി ഏഴിനും 9.30 നും ഇടയിലുള്ള സമയത്തും വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിനായി തെന്നിലാപുരം വേലക്കമ്മിറ്റി പ്രസിഡന്റ് നല്‍കിയ അപേക്ഷ നിരസിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

 

ടെന്‍ഡര്‍ ക്ഷണിച്ചു

2024-2025 അധ്യയന വര്‍ഷത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.എസ്.കെ യുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ടി എച്ച് എസ്സ്) ഷൊര്‍ണ്ണൂരില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററിലെ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ഏപ്രില്‍ 11 വരെ ലഭിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചുമണിവരെ ടെന്‍ഡര്‍ സ്വീകരിക്കും. ലഭിച്ച ടെന്‍ഡറുകള്‍ ഏപ്രില്‍ 12 ന് രാവിലെ 11 ന് തുറക്കും.ഫോണ്‍ നമ്പര്‍- 7907798833, 7907798833, 7306593009.

 

ആലത്തൂര്‍ താലൂക്ക് വികസന സമിതി യോഗം അഞ്ചിന്

ആലത്തൂര്‍ താലൂക്ക് വികസനസമിതിയുടെ യോഗം ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 മണിക്ക് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും യോഗത്തില്‍ എല്ലാ വികസനസമിതി അംഗങ്ങളും താലൂക്ക്തല വകുപ്പ് മേധാവികളും പങ്കടുക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

 

ഹോര്‍ഡിങ്സ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് സ്റ്റേഡിയം മൈതാനത്ത് മെയ് നാലു മുതല്‍ 10 വരെ നടക്കുന്ന എന്റെ കേരളം-2025 പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം 20×15 അടിയിലും 16×10, 6×4 അടിയിലുമായി ഹോര്‍ഡിങ്സ് സ്ഥാപിക്കാന്‍ അംഗീകൃത കമ്പനികളില്‍ നിന്നും കൂട്ടേഷന്‍ ക്ഷണിച്ചു. ഹോര്‍ഡിങ്സ് ലേഔട്ട് ചെയ്ത് നല്‍കുന്നതായിരിക്കും. ഏപ്രില്‍ 20 മുതല്‍ മെയ് 10 വരെ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ജനശ്രദ്ധ ആകര്‍ഷിക്കും വിധം പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് ഹോര്‍ഡിങ്സ് സ്ഥാപിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ സ്‌ക്വയര്‍ ഫീറ്റ് നിരക്ക് കണക്കാക്കിയാണ് നല്‍കേണ്ടത്. ക്വട്ടേഷനുകള്‍ ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട്ഫ്ളോര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കും. ഹോര്‍ഡിങ്സ് പ്രിന്റ് ചെയ്ത്, സ്ഥാപിച്ച്, കാലാവധി കഴിഞ്ഞാല്‍ എടുത്തു മാറ്റുകയും ചെയ്യണം. ഹോര്‍ഡിങ്സ് സ്ഥാപിച്ച സ്ഥലങ്ങള്‍ പ്രസ്തുത കാലയളവില്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കണം. ഫോണ്‍- 0491-2505329.

 

അപേക്ഷ ക്ഷണിച്ചു

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2025 – 26 വര്‍ഷത്തില്‍ നടത്തുന്ന എം.എഫ്.എസ്.സി (9 വിഷയം), എം.എസ് .സി ( 12 വിഷയം ), എല്‍.എല്‍.എം. എം.ബി.എ. എം.ടെക് (6 വിഷയം), പി.എച്ച് .ഡി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. നാല് ഫാക്കല്‍റ്റികളുടെ കീഴിലാണ് പി എച്ച് ഡി നടത്തുന്നത്.

എല്ലാ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും രണ്ടു എന്‍.ആര്‍. ഐ (NRI) സീറ്റുകള്‍ വീതം ഉണ്ട്. ഈ ക്വാട്ടയില്‍ അപേക്ഷിക്കുന്നവരും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നരജിസട്രാര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 21.ഫോണ്‍: 0484-2275032, admissions@kufos.ac.in

error: Content is protected !!