Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (04/04/2025)

നീറ്റ്: ജില്ലാതല കമ്മിറ്റി രൂപീകരിച്ചു

പാലക്കാട് ജില്ലയില്‍ നീറ്റ് (യു.ജി)-2025 പരീക്ഷയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ചെയര്‍പേഴ്സണും ഹേമാംബിക നഗര്‍ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എം.എന്‍ രാജപ്പന്‍ നോഡല്‍ ഓഫീസറും ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷ മാനാട്ട്, എ.ഡി.എം കെ. മണികണ്ഠന്‍ എന്നിവര്‍ അംഗങ്ങളുമായാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ജില്ലയിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ പരിശോധന നടത്തി പരീക്ഷയുടെ സുതാര്യത ഉറപ്പു വരുത്തും.

 

കാളി ഭഗവതി വിഷു വേല: വെടിക്കെട്ടിന് അനുമതിയില്ല

കുഴല്‍മന്ദം കാളി ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയോടനുബന്ധിച്ച് ഏപ്രില്‍ 17 ന് രാവിലെ ആറു മുതല്‍ രാത്രി 10 നു ഇടയില്‍ വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് കുഴല്‍മന്ദം തെക്കേ ദേശം വേലക്കമ്മറ്റി നല്‍കിയ അപേക്ഷ നിരസിച്ച് എ ഡി എം കെ. മണികണ്ഠന്‍ ഉത്തരവിട്ടു.

 

അപേക്ഷ ക്ഷണിച്ചു

ഷോളയൂര്‍ എഫ് എച്ച് സി യിലെ ആംബുലന്‍സ് ഓടിക്കുന്നതിന് ഡ്രൈവറെ ബത്ത വ്യവസ്ഥയില്‍ നിയമിക്കുന്നു. ഫോര്‍ വീലര്‍ ലൈസന്‍സും, ബാഡ്ജും ഉള്ള ഹെവി ഡ്യൂട്ടി വാഹനം ഓടിക്കുന്നതില്‍ പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഏപ്രില്‍ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കകം fhcsholayoor@gmail.com എന്ന വിലാസത്തില്‍ അയക്കണം. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കുന്ന ബത്ത നിരക്കില്‍ മാത്രമേ വേതനം ലഭിക്കൂ. ആശുപത്രിയുടെ സമീപവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.

 

പരിസ്ഥിതി കാവല്‍ സംഘം യോഗം എട്ടിന്

കഞ്ചിക്കോട് മേഖലയില്‍ വ്യവസായ സ്ഥാപനങ്ങള്‍ മുഖേന ഉണ്ടായേക്കാവുന്ന മലിനീകരണവും അതു മൂലമുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് രൂപീകരിച്ച പരിസ്ഥിതി കാവല്‍ സംഘത്തിന്റെ യോഗം ഏപ്രില്‍ എട്ടിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് നടക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു. ഫോണ്‍: 0491 2505385, 2505408.

 

ശ്രീ മുണ്ടിയന്‍കാവ് ദേശ വിഷു വേല: വെടിക്കെട്ടിന് അനുമതിയില്ല

ശ്രീ മുണ്ടിയന്‍കാവ് ദേശ വിഷുവേലയോടനുബന്ധിച്ച് ഏപ്രില്‍ 15 ന് രാത്രി ഒമ്പതിനും പത്തിനും ഇടയിലുള്ള സമയത്ത് വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് മുണ്ടിയന്‍കാവ് ദേശ വിഷുവേലകമ്മിറ്റി സെക്രട്ടറി നല്‍കിയ അപേക്ഷ നിരസിച്ച് എ ഡി എം കെ. മണികണ്ഠന്‍ ഉത്തരവിട്ടു.

 

ലക്ചറര്‍ ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ലക്ചറര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ ഒരു താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സില്‍ രണ്ടാം ക്ലാസ്സ് ബിരുദാനന്തര ബിരുദം നേടുകയും ഇന്ത്യാ ഗവണ്‍മെന്റ് ആണവോര്‍ജ്ജ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ റേഡിയോളജിക്കല്‍ ഫിസിക്‌സ് പരിശീലനം വിജയകരമായി പൂത്തിയാക്കുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നുള്ള റേഡിയേഷന്‍ ഫിസിക്‌സും/ മണിപ്പാല്‍ അകാദമിയുടെ മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സും/ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മെഡിക്കല്‍ ഫിസിക്‌സും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ നല്കുന്ന മൂന്ന് ആഴ്ചത്തെ ആര്‍ എസ് ഒ ലെവല്‍ മൂന്ന് സര്‍ട്ടിഫിക്കറ്റും തത്തുല്യയോഗ്യതകളാണ്. താത്പര്യവും നിശ്ചിത യോഗ്യതയും ഉള്ളവര്‍ അതാത് പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ ഏപ്രില്‍ 11ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2312944

 

 

ഹോം മാനേജര്‍ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് ഹോം മാനേജരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഷെല്‍ട്ടര്‍ ഹോമുകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 25-45. അപേക്ഷകര്‍ വിദ്യഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള ബയോഡേറ്റ എന്നിവ സഹിതം ഏപ്രില്‍ 15ന് മുമ്പായി അപേക്ഷിക്കണം. ഫോണ്‍: 9526421936, 04662240124, ottapalamshelterhome@gmail.com

 

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് സ്റ്റേഡിയം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്തെ മൈതാനത്ത് മെയ് നാല് മുതല്‍ പത്ത് വരെ നടക്കുന്ന എന്റെ കേരളം 2025 പ്രദര്‍ശന – വിപണനമേളയുടെ ഉദ്ഘാടന ദിവസം നടക്കുന്ന ഘോഷയാത്രയില്‍ ശിങ്കാരിമേളം അവതരിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട്ഫ്‌ലോര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് – 678001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0491-2505329.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് അഞ്ചിന് പാലക്കാട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിന്റെ സംഘാടനത്തിന് വീഡിയോ വാള്‍ (12×8), ഗേറ്റ് ആന്റ് സ്റ്റേജ് ഡെക്കറേഷന്‍, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ (ഡീസല്‍ സഹിതം), എല്‍.ഇ.ഡി വാള്‍ ബാക്ക് ഡ്രോപ്പ്, മറ്റു ക്രമീകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട്ഫ്‌ലോര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് – 678001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0491-2505329.

 

സൈബര്‍ ലോകത്തെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അറിയാം; ശ്രദ്ധിച്ചാല്‍ തൊഴില്‍ വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പില്‍ വീഴാതിരിക്കാം

വ്യാജ വെബ്‌സൈറ്റ് ജോബ് പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ വ്യാജ തൊഴില്‍ പരസ്യം നല്‍കിയാണ് തൊഴില്‍ തട്ടിപ്പ് നടത്തുന്നത്. ജനപ്രിയ ജോബ് പോര്‍ട്ടലിലെ ജോബ് കണ്‍സള്‍ട്ടന്റായി ചമഞ്ഞ് സിവി ഇഷ്ടപ്പെട്ടെന്ന പേരില്‍ വിളിച്ച് തട്ടിപ്പില്‍ വീഴ്ത്താന്‍ ശ്രമിക്കും.വിസ ഫീസ്, യാത്ര ചെലവ് ഉള്‍പ്പെടെ സൗജന്യ വാഗ്ദാനങ്ങളും നല്‍കും. ഇര വീണാല്‍ ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്യാന്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടും. വ്യാജ അഭിമുഖം നടത്തി ജോലിക്ക് തിരഞ്ഞെടുക്കും. നിയമന ഉത്തരവ് വരെ അയക്കും. പല പേരുകളില്‍ പണം വാങ്ങും. ജോലി മാത്രം കാണില്ല.

പ്രതിവിധി

ജോലി ലഭിക്കുന്നതിന് മുമ്പ് എന്തെങ്കിലും കരാറില്‍ ഒപ്പിടേണ്ടി വരികയാണെങ്കില്‍ അത് വിശദമായി വായിച്ച് നിയമോപദേശം തേടുക. വിശ്വസനീയമായ തൊഴില്‍ പോര്‍ട്ടലുകള്‍ വഴി ജോലി തേടുന്നത് സുരക്ഷിതമാണ്. തട്ടിപ്പിനിരയായെന്ന് സംശയിക്കുന്നുവെങ്കില്‍ ഉടന്‍തന്നെ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കുക. ഇന്ത്യയില്‍ 1930 എന്ന സൈബര്‍ ലൈന്‍ നമ്പറിലേക്ക് വിളിക്കാം. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം പോലുള്ള അമിത വാഗ്ദാനങ്ങള്‍ പലപ്പോഴും തട്ടിപ്പിന്റെ ലക്ഷണമാണ്.യഥാര്‍ത്ഥ ജോലി ദാതാക്കള്‍ സാധാരണയായി ഇത്തരം പണം ആവശ്യപ്പെടാറില്ല.

 

ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവ്

പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ന്യൂറോ ടെക്നീഷ്യന്‍ താത്കാലിക ഒഴിവ്. യോഗ്യത: പ്ലസ്ടു/തുല്യത, കേരള പാരമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷനുള്ള ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി. വയസ്: 18 നും 41നും മധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 15 ന് മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

 

ആയുഷ് മിഷനില്‍ ഒഴിവുകള്‍

നാഷണല്‍ ആയുഷ് മിഷന്‍ പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജി.എന്‍.എം നഴ്‌സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്, കാരുണ്യ), ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകര്‍ക്ക് പ്രായം 40 കവിയാന്‍ പാടില്ല. ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം, കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് ജി.എന്‍.എം നഴ്‌സിന് വേണ്ട യോഗ്യത. ഏകീകൃത ശമ്പളം: 17850 രൂപ. കൂടിക്കാഴ്ച ഏപ്രില്‍ 11 ന് രാവിലെ 10.30 ന് നടക്കും.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) തസ്തികയിലേക്ക് എ എന്‍ എം/ ജി എന്‍ എം , കംപ്യൂട്ടര്‍ നോളജ്( എം എസ് ഓഫീസ്) യോഗ്യതയുള്ളവര്‍ ഏപ്രില്‍ 11 ന് ഉച്ചയ്ക്ക് 12 ന് കൂടിക്കാഴ്ച്ച നടത്തും. ഏകീകൃത ശമ്പളം: 15000 രൂപ.

ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കേരള സര്‍ക്കാര്‍ ഡി എ എം ഇ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സാണ് യോഗ്യത. ഏപ്രില്‍ 11 ന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച്ച. ഏകീകൃത ശമ്പളം 14700 രൂപ.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍(കാരുണ്യ) തസ്തികയിലേക്ക് എ എന്‍ എം/ ജി എന്‍ എം, കംപ്യൂട്ടര്‍ നോളജ് (എം. എസ് ഓഫീസ്)/ ബി സി സി പി എന്‍/ സി സി സി പി എന്‍ എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച്ച ഏപ്രില്‍ 11 ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഏകീകൃത ശമ്പളം : 15000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7306433273.

error: Content is protected !!