ചെങ്ങറ വിവരശേഖരണം ഏപ്രില്‍ 21, 22 തീയതികളില്‍
ചെങ്ങറ പുനരധിവാസ പദ്ധതിയിലേക്കായി ജില്ലകളില്‍ നിന്നും കണ്ടെത്തിയ ഭൂമി ഗുണഭോക്താക്കള്‍ക്ക് പതിച്ച് നല്കുന്നതിന് കൊല്ലം ജില്ലയില്‍ താമസിക്കുന്ന ഗുണഭോക്താക്കളുടെ വിവരശേഖരണം ഏപ്രില്‍ 21, 22 തീയതികളില്‍ പുനലൂര്‍ താലൂക്ക് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നടത്തും. അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474 2793473.
വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്
യുവ വോട്ടര്‍മാരുടെ പങ്കാളിത്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉറപ്പു വരുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും സമ്പൂര്‍ണ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്‍ ഹൗസ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തും.
ക്യാമ്പുകള്‍ നടത്തുന്ന സ്ഥലവും സമയവും: ഏപ്രില്‍ 21ന് രാവിലെ 9.30ന് ഉമയനല്ലൂര്‍ ഉപാസന സ്‌കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്‌സിംഗ്, മെയ് ആറ് രാവിലെ 10ന് കൊല്ലം വി.വി.എന്‍.എസ്.എസ് കോളേജ് ഓഫ് നഴ്‌സിംഗ്, മെയ് 16 ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ശാസ്ത്രീ ജംഗ്ഷന്‍ ബിഷപ്പ് ബെന്‍സീര്‍ കോളേജ് ഓഫ് നഴ്‌സിംഗ്. ഫോണ്‍: 0474 2793473.
ലോഞ്ച് പാഡ് – സംരംഭകത്വ വര്‍ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സംരംഭകന്‍/സംരംഭക ആകാന്‍ ഏപ്രില്‍ 22 മുതല്‍ 26 വരെ കളമശ്ശേരി കിഡ് ക്യാമ്പസില്‍ പരിശീലനം സംഘടിപ്പിക്കും. ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കില്‍നിന്ന് ലഭിക്കുന്ന സാമ്പത്തികസഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയവ ഉള്‍പെടും.
http://kied.info/training-calender/ ല്‍ ഏപ്രില്‍ 19നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് ഫീസ് അടയ്ക്കാം. ഫീസ് : ജനറല്‍ – റസിഡന്‍ഷ്യല്‍ 3540, നോണ്‍ റസിഡന്‍ഷ്യല്‍ – 1500; എസ് സി / എസ് ടി – റസിഡന്‍ഷ്യല്‍ -2000, നോണ്‍ റസിഡന്‍ഷ്യല്‍ – 1000. ഫോണ്‍- 0484 2532890, 2550322, 9188922785.
മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്
കോഴഞ്ചേരി പന്നിവേലിച്ചിറയിലെ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും ഏപ്രില്‍ 23ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച വില ഈടാക്കും. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും 9562670128,7511152933, 9846604473, 0468-2214589.
മന്ത്രിസഭാ വാർഷികം: കലാപരിപാടികൾ സംഘടിപ്പിക്കുന്നതിന് താല്പര്യപത്രം ക്ഷണിച്ചു
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ആശ്രാമം മൈതാനത്ത് മെയ് 11 മുതൽ 17 വരെ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ശ്രദ്ധേയരായ കലാകാരന്മാരുടെ പരിപാടികൾ ഉൾപ്പെടുത്തി എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ പരിപാടികളിൽ കലാപരിപാടികൾ സംഘടിപ്പിച്ച് മുൻപരിചയമുള്ളവർക്ക് മുൻഗണന. കലാപരിപാടികൾ നടത്തുന്നതിന് കലാസംഘത്തിന് ആവശ്യമായ (ഭക്ഷണം, വാഹനം ഉൾപ്പടെ) എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നത് കണക്കാക്കിയുള്ള തുക കൂടി ഉൾക്കൊള്ളിച്ച ക്വട്ടേഷനുകൾ മുദ്ര വെച്ച കവറിൽ ഏപ്രിൽ 21ന് ഉച്ചയ്ക്ക് രണ്ടിനകം കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം.