Input your search keywords and press Enter.

പത്താമുദയ മഹോത്സവം: മൂന്നാം ഉത്സവം ഭദ്ര ദീപംതെളിയിച്ചു സമർപ്പിച്ചു

കോന്നി: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ മൂന്നാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം മൂന്നാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു.

മാധ്യമ പ്രവർത്തകൻ വിനോദ് ഇളകൊള്ളൂർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു.

കെ എം എസ് ഡയറക്ടർ ബോർഡ്‌ മെമ്പർ റ്റി ജി മധു, നന്നുവക്കാട് ശ്രീ മഹാദേവ ക്ഷേത്രം പ്രസിഡന്റ് എം കെ അശോകൻ,സാബു കുറുമ്പകര എന്നിവർ സംസാരിച്ചു.

പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും വലിയ പടേനിയും ദ്രാവിഡ കലകളും ഏപ്രിൽ 23 ന് പത്താമുദയത്തിന് നടക്കും.

error: Content is protected !!