Input your search keywords and press Enter.

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

കോന്നി ഇക്കോ-ടൂറിസം സെൻ്ററിലെ അനാസ്ഥ കാരണം കുട്ടിയുടെ മരണം; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം

പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം സെൻ്ററിലെ അനാസ്ഥ കാരണം കോൺക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരൻ മരണപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കോ-ടൂറിസം സെൻ്ററിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നേതാക്കന്മാർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പിട്ട് കേസ് എടുത്തിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് റ്റി.ജി നിഥിൻ, മുൻ കെ എസ് യു ജില്ലാ സെക്രട്ടറി പ്രമാടം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റോബിൻ മോൻസി, യൂത്ത് കോൺഗ്രസ് കോന്നി മണ്ഡലം പ്രസിഡൻ്റ് ജസ്റ്റിൻ തരകൻ എന്നിവർക്കെതിരെയായിരുന്നു ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തത്.

പത്തനംതിട്ട മുൻസീഫ് സെക്കൻ്റ് ക്ലാസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുക്കുകയായിരുന്നു. ഐ എൻ റ്റി യു സി നിയോജക മണ്ഡലം പ്രസിഡൻ്റ് ജി. ശ്രീകുമാർ, അരുവാപ്പുലം മണ്ഡലം പ്രസിഡൻ്റ് ജി. എസ് സന്തോഷ്‌ കുമാര്‍ എന്നീ രണ്ട് ആൾജാമ്യവും 50000 രൂപയുടെ ബോണ്ടും കെട്ടിവെച്ചാണ് ജാമ്യം അനുവദിച്ചത്. ഡിസിസി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ, കോന്നി മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ എന്നിവർ ജാമ്യം എടുക്കുന്ന നടപടികൾക്ക് നേതൃത്വം നൽകി. കെ.ജി പ്രദീപ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായി.

error: Content is protected !!