Input your search keywords and press Enter.

കേരള തീരത്ത് മുങ്ങിയ കപ്പലിൽ കാത്സ്യം കാർബൈഡ് മുതൽ തേങ്ങ വരെ

നാലു കണ്ടെയ്നറുകളിൽ കശുവണ്ടി പരിപ്പ് ,46 കണ്ടെയ്നറുകളിൽ തേങ്ങയും വിവിധ നട്ട്സ്സുകളും,39 കണ്ടെയ്നറുകളിൽ കോട്ടൺ ഇനങ്ങള്‍ ,60 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്ള പോളിമർ അസംസ്കൃത വസ്തുക്കള്‍ ,87 കണ്ടെയ്നറുകളിൽ വിവിധ തടികള്‍ ,71 കണ്ടെയ്നറുകള്‍ ശൂന്യം ,12 എണ്ണത്തില്‍ കാത്സ്യം കാർബൈഡ് (ഒരു രാസസംയുക്തമാണ് കാൽസ്യം കാർബൈഡ്,കാൽത്സ്യം സൈനാമൈഡ് , അസറ്റ്‌ലീൻ എന്നീ രാസപദാർത്ഥങ്ങളുടെ നിർമ്മാണത്തിന് വാണിജ്യപരമായി ഉപയോഗിക്കുന്ന സംയുക്തമാണ് ഇത്.കാൽസ്യം കാർബൈഡ് ജലവുമായി പ്രവർത്തിപ്പിച്ച് അസറ്റിലിൻ നിർമ്മിക്കുന്നു.ഉന്നതോഷ്മാവിൽ കാൽസ്യം കാർബൈഡ് നീരാവിയുമായി പ്രവർത്തിച്ച് കാൽസ്യം കാർബണേറ്റ്, കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ എന്നിവയുണ്ടാകുന്നു) എന്നിവയാണ് ഉണ്ടായിരുന്നത് .കസ്റ്റംസിന് കൈമാറിയ പട്ടികയിൽ ആണ് ഇനം തിരിച്ചുള്ള കണക്ക് ഉള്ളത് .

മുങ്ങിയ കപ്പലിലെ 13 കണ്ടയ്നറുകൾ ഇപ്പോഴും കപ്പലില്‍ തന്നെ ഉണ്ടെന്നു ആണ് അറിയുന്നത് . 13 കണ്ടെയ്നറുകളിലാണ് പ്രശ്നമുള്ളത്. അവ എടുത്തു മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നാണ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചത് .

error: Content is protected !!