Input your search keywords and press Enter.

കോന്നിയിലെ വാഹനാപകടം :അമിത വേഗത :റോഡ്‌ സുരക്ഷാ നിയമങ്ങള്‍ ഒന്നും പാലിക്കുന്നില്ല

കോന്നി മേഖലയില്‍ അടിക്കടി ഉള്ള വാഹനാപകടം സംബന്ധിച്ച് കൃത്യമായ പഠനം നടത്തുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണം. മുന്‍പ് നടന്ന അപകടങ്ങള്‍ സംബന്ധിച്ചുള്ള നിഗമനം പൊതു ജനങ്ങളുമായി പങ്കു വെക്കണം. പഠന റിപ്പോര്‍ട്ട്‌ ഇത് വരെ പൊതുജന സമക്ഷം അവതരിപ്പിച്ചില്ല. കേരളത്തിലെ പൊതു ഗതാഗത വിഭാഗം ആണ് നിരത്തുകളിലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളെ കുറിച്ച് പൊതു ജനങ്ങളെ അറിയിക്കേണ്ടത്. ഉത്തരവാദിത്വം ഉള്ള സര്‍ക്കാര്‍ ജീവനക്കാരെ വിളിച്ചാല്‍ കൃത്യമായ മറുപടി പോലും ഇല്ലാത്ത അവസ്ഥ ഉണ്ട്.

പത്തനംതിട്ട ജില്ലയിലെ പ്രധാന സ്ഥലമായ കോന്നി മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന വാഹനാപകടം സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരം ഉള്‍ക്കൊള്ളിച്ചുള്ള ഡാറ്റ ഗതാഗത വകുപ്പില്‍ ഇല്ല. എത്ര അപകടം, ആളുകളുടെ പരിക്ക്, മരണം, എത്ര രൂപയുടെ നഷ്ടം ഇങ്ങനെ ഉള്ള വിവരം ശേഖരിച്ചു ക്രോഡീകരിച്ചില്ല. കണക്ക് ഉണ്ടെങ്കില്‍ പൊതു ജനം അറിയാന്‍ മാധ്യമങ്ങള്‍ക്ക് കൈമാറുക.

പുനലൂര്‍ മുതല്‍ മൂവാറ്റുപുഴ വരെ ഉള്ള സംസ്ഥാന പാത കെ എസ് റ്റി പി ആണ് വികസിപ്പിച്ചത്. പോരായ്മകള്‍ കുറെ ഏറെ ഉണ്ട. അത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ “കോന്നി വാര്‍ത്ത” കൃത്യമായി നല്‍കി വരുന്നും ഉണ്ട്. അപ്പോള്‍ തന്നെ കെ എസ് റ്റി പി അധികാരികള്‍ ഇടപെട്ടു പരിഹരിച്ചും വരുന്നു.

കോന്നി മേഖലയില്‍ നിരന്തരം വാഹന അപകടം ഉണ്ട്. വാഹനങ്ങളുടെ അമിത വേഗത തന്നെ ആണ് കാരണം. പാഞ്ഞടുക്കുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാല്‍ നിയന്ത്രണം വിട്ടു മറിയും. അതാണ്‌ ഈ റോഡിലും സംഭവിക്കുന്നത്‌.

അമിത വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള നടപടി പൊതു ഗതാഗത വകുപ്പ് ഈ റോഡില്‍ ചെയ്യണം. എങ്കില്‍ മാത്രമേ അപകടം കുറയ്ക്കാന്‍ സാധിക്കൂ. വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള മനോഭാവം ഡ്രൈവര്‍മാരില്‍ ഇല്ല. ഇതാണ് വിഷയം.

എത്രയും വേഗം ഉദേശിച്ച സ്ഥലത്ത് എത്തുക എന്ന മാനസിക അവസ്ഥ ആണ്. ഇതൊരു മനോവൈകല്യമായി തുടരുന്നു. ലൈസന്‍സ് വേണ്ടി പഠിക്കുമ്പോള്‍ കൃത്യമായി റോഡ്‌ നിയമം മനസ്സിലാക്കുന്ന ആളുകള്‍ തന്നെ റോഡില്‍ വാഹനവുമായി എത്തുമ്പോള്‍ എല്ലാ നിയമവും മറക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഇവര്‍ എത്തുമ്പോള്‍ ആ രാജ്യത്തിലെ റോഡ്‌ നിയമം പാലിക്കും. ഇവിടെ നിയമത്തിലെ പഴുത് തന്നെ ആണ് അപകട കാരണം. റോഡു നിയമം കര്‍ശനമാക്കണം. വിട്ടുവീഴ്ച മനോഭാവം വെടിയണം. പല ജീവനുകളും സംരക്ഷിക്കാം.

error: Content is protected !!