Input your search keywords and press Enter.

അ‍ജ്ഞാത വാഹനം ഇടിച്ചു: അധ്യാപികയ്ക്ക് ദാരുണാന്ത്യം

സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36) ആണ് മരിച്ചത്. കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ആണ് അപകടം. ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ആൻസിയുടെ കൈ വേർപ്പെട്ട നിലയിലായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായില്ല.

error: Content is protected !!