ക്രിസ്മസ്-പുതുവത്സര വിപണന മേള: ജനുവരി 31 വരെ
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് ജി.ബി. റോഡ്, എരുമക്കാര സ്ട്രീറ്റിലുള്ള കയര്‍ഫെഡ് ഷോറൂമില്‍ പ്രത്യേക വിപണനമേള 2026 ജനുവരി 31 വരെ നടക്കും. മേളയുടെ ഭാഗമായി കയര്‍ഫെഡ് ഉത്പന്നങ്ങള്‍ക്കും മെത്തകള്‍ക്കും 20% മുതല്‍ 50% വരെ വിലക്കിഴിവ് ലഭിക്കുമെന്ന് കേരള സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഷോറൂം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9939066693
പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം: അഭിമുഖം 18 ന്
ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്വരൂപണനത്തിനായി പാലക്കാട് തപാല്‍ ഡിവിഷന് കീഴില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെ നിയമിക്കുന്നു. പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിജയിച്ചവര്‍ക്കാണ് അവസരം. പ്രായപരിധിയില്ല. തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി യുവാക്കള്‍, മുന്‍ ഇന്‍ഷുറന്‍സ് ഏജന്റ്മാര്‍, ആര്‍ ഡി ഏജന്റ് , വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും. താല്‍പര്യമുള്ളവര്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുകളിലുള്ള സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ 18ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണമെന്ന് പാലക്കാട് പോസ്റ്റ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 9567339292, 9744050392.
ഗതാഗതം നിരോധിച്ചു
പഴമ്പലക്കോട് പാലം അപ്രോച്ച് റോഡിനായുള്ള സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വലെ താല്‍ക്കാലിക റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചതായി തൃശൂര്‍ പൊതുമരാമത്ത് (പാലങ്ങള്‍ ഉപവിഭാഗം) അസി. എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ കാഡ് ലാബിലും സെമിനാര്‍ ഹാളിലും സ്ഥാപിച്ച അഞ്ച് എ.സികള്‍ സര്‍വീസ് ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഇന്ന്(ഡിസംബര്‍ 17)ന് വൈകീട്ട് മൂന്നിനകം പ്രിന്‍സിപ്പല്‍, ഗവ. എന്‍ജിനീയറിങ് കോളേജ്, മണ്ണംപറ്റ, ശ്രീകൃഷ്ണപുരം, പാലക്കാട് – 678633 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 18 ന് വൈകീട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ www.gecs.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565
ജോബ് ഡ്രൈവ് 20ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കാഷ്യര്‍, സെയില്‍സ്മാന്‍, സൂപ്പര്‍വൈസര്‍(ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍) ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഐടിഐ, ഡിപ്ലോമ എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണം. മുന്‍പ് എംപ്ലോയിബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി, ബയോഡാറ്റ കോപ്പി എന്നിവ മതിയാകും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 20 രാവിലെ 10ന് പാലക്കാട് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖത്തിന് എത്തണമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505435, 2505204
മര്‍മ്മ അറ്റന്‍ഡര്‍ നിയമനം
പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മര്‍മ്മ അറ്റന്‍ഡര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമനം നടത്തുന്നു. ഏഴാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആയുര്‍വേദ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ്, കോപ്പി, ബയോഡാറ്റ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 22 രാവിലെ 11.00 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546260
തീറ്റപ്പുല്‍കൃഷി: സൗജന്യ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം ഡിസംബര്‍ 18ന് നടക്കും. രാവിലെ 10 മുതല്‍ അഞ്ച് വരെ മലമ്പുഴ മൃഗസംരക്ഷണ കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0491 2815454 എന്ന നമ്പറില്‍ പ്രവൃത്തി ദിവസങ്ങളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
മലമ്പുഴ വനിത ഐ.ടി.ഐയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന ആറ് മാസ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്കാണ് അപേക്ഷിക്കേണ്ടത്. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകള്‍ ഡിസംബര്‍ 30 വൈകീട്ട് നാല് വരെ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9496940274, 8089521397
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍ സാമ്പിള്‍ കളക്ഷന്‍ ഏരിയയിലേക്കാവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ടുര്‍ണിക്കറ്റ് 10 നോസ്, സിറിഞ്ച് അഞ്ച് സി.സി 10,000 നോസ് എന്നിവയാണ് വിതരണം ചെയ്യേണ്ടത്. ക്വട്ടേഷനുകള്‍ ഡിസംബര്‍ 19 രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം 2.30 ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുന്നതാണ്. ഫോണ്‍: 0491 2974125
കെ.ടെറ്റ് ; സര്‍ട്ടിഫിക്കറ്റ് പരിശോധന 19 മുതല്‍
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാസെന്ററുകളില്‍ വെച്ച് 2025 ജൂണ്‍ മാസത്തില്‍ നടത്തിയ കെ.ടെറ്റ് പരീക്ഷ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 19 മുതല്‍ 26 വരെ തീയതികളില്‍ രാവിലെ 10 മുതല്‍ നാല് വരെ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് നടക്കും. കെ.ടെറ്റ് കാറ്റഗറി-രണ്ട് വിജയിച്ചവര്‍ക്ക് 19, 20 കാറ്റഗറി മൂന്ന് വിജയിച്ചവര്‍ക്ക് 22, 23 തീയതികളിലും 24 ന് കാറ്റഗറി നാലിലുള്ളവര്‍ക്കും 26ന് കാറ്റഗറി ഒന്ന് വിജയിച്ചവര്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കുക. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റും പരീക്ഷാഫലവും എസ്.എസ്.എല്‍.സി മുതലുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുളും മാര്‍ക്ക് ലിസ്റ്റും പകര്‍പ്പും സഹിതം പരിശോധനയ്ക്ക് എത്തണമെന്ന് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
കക്കുപ്പടി ഗവ.എല്‍ പി സ്‌കൂളില്‍ ജന്‍ മന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് ഡിപി തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പിലാക്കുന്നതിനുമായി നോണ്‍ ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്നും സെന്റേജ് ചാര്‍ജിന് ടെന്‍ഡര്‍ ക്ഷണിച്ചു. എസ്റ്റിമേറ്റ് തുക 241.5 ലക്ഷം രൂപ . ടെന്‍ഡറുകള്‍ ഡിസംബര്‍ 30 വരെ സ്വീകരിക്കും. വിശദാംശങ്ങള്‍ക്ക് എസ് എസ് കെ ജില്ലാ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0491 2505995,8547552678 ഇമെയില്‍ ssaplkd@gmail.com
ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടിയില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍ സി വി ഇ ടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. താല്പര്യമുള്ളവര്‍ https://forms.gle/bW3ZExKEYUn4uGSq7 എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
ഫോണ്‍-9495999667, 9895967998
പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു
ജില്ല പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ഇ സാലിഹ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കാലഘട്ടത്തിലെ പ്രൊബേഷന്‍ സംവിധാനത്തിന്റെ നിയമ സാധ്യതകള്‍, പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്‌സ് ആക്ട് 1958, പ്രൊബേഷന്‍ സംവിധാനത്തിന്റെ വിവിധ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ വിജയ, വി രഞ്ജിത്ത് കൃഷ്ണ, പ്രൊബേഷന്‍ ഓഫീസര്‍ എം മിഥുല എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എസ് വരുണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എം മിഥുല, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി ദേവിക ലാല്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ജി രാഗപ്രിയ, ജില്ലാ പ്രൊബേഷന്‍ അസിസ്റ്റന്റ് നീതു പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ. കൃഷ്ണന്‍ എഴുത്തച്ഛന്‍ ലോ കോളേജ് എലവഞ്ചേരി, നെഹ്‌റു ലോ കോളേജ് ലക്കിടി, അല്‍-അമീന്‍ ലോ കോളേജ് ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിയമ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
വനിതാ കമ്മീഷൻ സിറ്റിങ് ഇന്ന്
കേരള വനിതാ കമ്മീഷന്റെ പാലക്കാട് ജില്ലാതല സിറ്റിങ് ഇന്ന് (ഡിസംബര്‍ 17) കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
“ഏകാരോഗ്യ സമീപനം”: ശില്‍പശാല സംഘടിപ്പിച്ചു.
ഏകാരോഗ്യ സമീപനത്തെ അടിസ്ഥാനമാക്കി ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പാലക്കാട് ഐ.എം.എ ഹാളില്‍ നടന്ന ശില്‍പശാലയില്‍ കോഴിക്കോട് മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും വൺ ഹെൽത്ത് നോഡൽ ഓഫീസറുമായ ഡോ. അനീഷ് ടി.എസ്, വയനാട് പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രേംജിത്ത്, സംസ്ഥാന എ.എം.ആർ നോഡൽ ഓഫീസറും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അരവിന്ദ് രഘുകുമാർ , പൊതുജനാരോഗ്യം അസിസ്റ്റന്റ് ഡയരക്ടർ ഡോ.അജൻ . എം.ജെ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കാവ്യ കരുണാകരൻ,ടെക്നിക്കൽ അസിസ്റ്റന്റ് രാധാകൃഷ്ണൻ സി.എം തുടങ്ങിയവർ ക്ലാസെടുത്തു. ജില്ലാ ഏകാരോഗ്യ കമ്മിറ്റി അംഗങ്ങളും വിവിധ വകുപ്പു പ്രതിനിധികളുമായി അറുപതോളം പേർ ശില്പശാലയിൽ പങ്കെടുത്തു.