വനിതാ കമ്മിഷന്‍ അദാലത്ത്: 13 പരാതിക്ക് പരിഹാരം
ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ 56 പരാതികള്‍ ലഭിച്ചു. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനായും രണ്ടെണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനായും അയച്ചു. രണ്ട് പരാതി ജില്ല നിയമ സേവന അതോറിറ്റിക്ക് കൈമാറി. 34 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. പാനല്‍ അഭിഭാഷകരായ സീമ, രേഖ, കൗണ്‍സിലര്‍മാരായ ജൂലി പീറ്റര്‍, പി അഞ്ജലി തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഡിസംബര്‍ 16 ന് ആരംഭിക്കുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് പരിശീലനത്തിന് അപേക്ഷിക്കാം. പ്രായം 18-49. ഫോണ്‍ : 04682270243, 04682992293.
സീനിയോറിറ്റി ലിസ്റ്റ് പ്രദര്‍ശിപ്പിച്ചു
ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും പുതുക്കിയിട്ടുള്ളതുമായ വിമുക്തഭട ഉദ്യോഗാര്‍ത്ഥികളുടെ സീനിയോറിറ്റി ലിസ്റ്റ് (2026 -2028) ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. വിമുക്തഭടന്മാര്‍ ലിസ്റ്റ് പരിശോധിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104
ഗതാഗത നിരോധനം
കാഞ്ഞിരപ്പാറ – വെട്ടൂര്‍ റോഡില്‍ ഡിസംബര്‍ 17 മുതല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനങ്ങള്‍ മൂന്നാഴ്ചത്തേക്ക് മലയാലപ്പുഴ- കുമ്പഴ-വെട്ടൂര്‍ വഴി പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളജില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് മൂന്ന് മാസവുമാണ് കാലാവധി. പ്രായം: 18 ന് മുകളില്‍. ഉയര്‍ന്ന പ്രായപരിധി ഇല്ല. https://app.srccc.in/register ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി : ഡിസംബര്‍ 31.
ജില്ലയിലെ പഠനകേന്ദ്രങ്ങള്‍
റാന്നി കെസിഐഎഫ് നിനാന്‍സ് കമ്പ്യൂട്ടര്‍ കോളജ് (9446115328), കോന്നി എന്‍എസ്എസ് കമ്പ്യൂട്ടര്‍ സെന്റര്‍ (9447364398), മല്ലപ്പള്ളി ഈസ്റ്റ് ടാസെറ്റ് ടെക്നിക്കല്‍ അക്കാദമി (85475211277, 9447956412), പത്തനംതിട്ട മൈക്രോ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ ടെക്നോളജി (9446438028).
ഡിപ്ലോമ ഇന്‍ ട്രെയിനേഴ്സ് ട്രെയിനിംഗ് ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ അഡ്മിഷന്‍ നേടുന്നതിന് അപേക്ഷിക്കാം. ബിരുദം/ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അവസാന തീയതി ഡിംസബര്‍ 31. ഫോണ്‍ : 0471 2325101, 8281114464.
റീ ടെന്‍ഡര്‍
ജില്ല വനിത ശിശു വികസന ഓഫീസ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുങ്ഫു പരിശീലനം നല്‍കുന്നതിനായി ജില്ലയിലെ എട്ട് ബ്ലോക്കില്‍ നിന്നുള്ള എട്ട് മുതല്‍ 18 വയസ് വരെയുള്ള 160 പെണ്‍കുട്ടികള്‍ക്ക് ട്രാക്ക് സ്യൂട്ടും ടി ഷര്‍ട്ടും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/
സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി : ഡിസംബര്‍ 27 ഉച്ചയ്ക്ക് രണ്ട് .ഫോണ്‍ : 0468 2966649.
ജില്ലാ നിയമസേവന അതോറിറ്റി അദാലത്ത്: 3856 കേസുകള്‍ തീര്‍പ്പാക്കി
ജില്ലാ നിയമസേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ല കോടതി സമുച്ചയത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ 3856 കോടതി കേസുകള്‍ തീര്‍പ്പാക്കി. 6,30,23,808 രൂപ നഷ്ടപരിഹാരം വിധിച്ചു. 4,50,000 രൂപ ക്രിമിനല്‍കേസ് പിഴയും ഈടാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കി തീര്‍ക്കാവുന്നവ, എം എ സി ടി, ബാങ്ക്, ആര്‍ടിഒ, ബി എസ് എന്‍ എല്‍, സിവില്‍ വ്യവഹാരം, കുടുംബ തര്‍ക്കം തുടങ്ങിയ കേസുകളാണ് തീര്‍പ്പാക്കിയത്. ജില്ലാ ജഡ്ജി എന്‍. ഹരികുമാര്‍, അഡിഷണല്‍ ജില്ലാ ജഡ്ജി ജി.പി ജയകൃഷ്ണന്‍, നിയമസേവന അതോറിറ്റി സെക്രട്ടറി അരുണ്‍ ബെച്ചു എന്നിവര്‍ നേതൃത്വം നല്‍കി. അഡിഷണല്‍ ജില്ലാ സെഷന്‍ കോടതി ജഡ്ജി ജി. അനില്‍ കുമാര്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരായ കാര്‍ത്തിക പ്രസാദ്, അഞ്ജലി ദേവി എന്നിവര്‍ പങ്കെടുത്തു.