Input your search keywords and press Enter.

നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ ബാങ്ക് അസിസ്റ്റൻറ് മാനേജർ അറസ്റ്റിൽ

 

ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ ഫെഡറൽ ബാങ്ക് അസിസ്റ്റൻറ് മാനേജർ അറസ്റ്റിലായി. പുളിയക്കോട്, കടുങ്ങല്ലൂർ സ്വദേശി വേരാൽതൊടി വീട്ടിൽ ഫസലുറഹ്മാൻ (34) ആണ് നിക്ഷേപകരെ പറ്റിച്ചത്.മലപ്പുറം ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ നിക്ഷേപകരെ കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്. ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് പറഞ്ഞു വിദേശനിക്ഷേപകരെ വിശ്വസിപ്പിച്ച് ആണ് ഇയാള് പണം തട്ടിയെടുത്തത്. സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ‘Tummy and me’ കമ്പനിയുടെയും അക്കൗണ്ടുകളിലേക്ക് ആണ് 17 കോടി രൂപ ട്രാൻസ്ഫർ ചെയ്തത്.

തട്ടിപ്പ് നടത്തിയത് ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തുകയും തുടർന്ന് ബാങ്ക് ജീവനെക്കാരനെ പുറത്താക്കി പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇയാൾ തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുക ആയിരുന്നു.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരം മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ആണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!