ജില്ലാ ക്ഷീര കര്‍ഷക സംഗമം 11 മുതല്‍
ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ക്ഷീരകര്‍ഷക സംഗമം ഡിസംബര്‍ 11 മുതല്‍ 16 വരെ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 11 ന് രാവിലെ ഒന്‍പതിന് കേരളശ്ശേരി എച്ച്. എസില്‍ നടക്കുന്ന പരിപാടി കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്യും. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രമ മുരളി അധ്യക്ഷയാകും.പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് ചിത്രരചനാ മത്സരങ്ങള്‍ നടക്കും. പരിപാടിയില്‍ ജനപ്രതിനിധികള്‍, ക്ഷീരസംഘം പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയിന്‍ : ജില്ലാതല ചിത്രരചനാ മത്സര വിജയികള്‍
‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സര വിജയികളെ തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ അഞ്ചിന് നടത്തിയ ജില്ലാതല ചിത്രരചന മത്സരത്തില്‍ വണ്ടാഴി സി.വി.എം.എച്ച്.എസ്.എസിലെ പി.എം. ഹിജാസ് ഒന്നാം സ്ഥാനവും പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ കെ.എസ് സ്നേഹ രണ്ടാം സ്ഥാനവും, തെങ്കര ജി.എച്ച്.എസിലെ എം.എസ് ആര്യാനന്ദ മൂന്നാം സ്ഥാനവും നേടി. ഒറ്റപ്പാലം സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ, ചിത്രകലാ വിദഗ്ധന്‍ എം.ജോണ്‍സണ്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ റ്റിജൂ റേച്ചല്‍ തോമസ് എന്നിവരാണ് വിധി നിര്‍ണയം നടത്തിയത്.
ലഹരി വിമുക്ത കേരളം 2022- ഫുട്‌ബോള്‍ ഗോള്‍ ഷൂട്ട്
ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പാലക്കാട് ഗവ: പോളിടെക്‌നിക് കോളെജില്‍ ലഹരി വിരുദ്ധ ഫുട്‌ബോള്‍ ഗോള്‍ ഷൂട്ട് നടത്തി. പരിപാടി ജില്ലാ ലഹരി വിമുക്ത മാനേജറും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുമായ ഡി. മധുസൂധനന്‍പിള്ള ഉദ്ഘാടനം ചെയ്തു. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ കെ.എന്‍. സീമ അധ്യക്ഷയായ പരിപാടിയില്‍ കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ അഭിഷേക് കൃഷ്ണ, സെക്രട്ടറി വി.മണികണ്ഠന്‍, കൗണ്‍സിലര്‍ ആര്‍. അരുണ്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി ജിതേഷ്, ജെ.അശ്വന്‍, യു. ഷാരോണ്‍, സയ്യിദത്, ഫാത്തിമ ഷഹീറ, ആര്‍. റിജുല്‍, അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍ ക്യാപ്റ്റന്‍ എ അനീഫ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ പരിപാടികള്‍ നടന്നു.
ഡി.എല്‍.എഡ്: സ്പോട്ട് അഡ്മിഷന്‍ 12 ന്
ജില്ലയിലെ ഗവ/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡി.എല്‍.എഡ്(ടി.ടി.സി) സ്പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 12 ന് രാവിലെ 10 ന് പാലക്കാട് ബി.ഇ.എം ഹൈസ്‌കൂളില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. അപേക്ഷ നല്‍കി പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് കൂടിക്കാഴ്ചയ്ക്ക് പരിഗണിക്കൂകയുള്ളു. ഫോണ്‍ :0491 2505469,6238663363
കോഴിക്കുഞ്ഞുങ്ങള്‍ വില്പനക്ക്
പാലക്കാട് കൃഷി വിജ്ഞാപനകേന്ദ്രത്തില്‍ ഒരു മാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ട കോഴിക്കുഞ്ഞുങ്ങളെ ഡിസംബര്‍ 13 മുതല്‍ വില്പന നടത്തുന്നു. ഒന്നിന് 120 രൂപ. താത്പര്യമുള്ളവര്‍ 6282937809, 0466-2912008, 0466-2212279 നമ്പറുകളില്‍ ബന്ധപ്പെടണം.
ഗതാഗത നിരോധനം
വട്ടമ്പലം-കോട്ടപ്പുറം റോഡില്‍ കല്യാണി കോളെജിന് താഴെ തോടിന് കുറുകെയുള്ള കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 12 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴി വരുന്ന വാഹനങ്ങള്‍ കണ്യാര്‍ക്കാവ്-തുവ്വശ്ശേരി റോഡ് വഴി പോകണമെന്നും അധികൃതര്‍ അറിയിച്ചു. ഫോണ്‍:7594971178.
ഗതാഗത നിരോധനം
കല്യാണക്കാപ്പ്-മൈലാംപാടം റോഡില്‍ നെച്ചുള്ളി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മദ്രസ വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചതായി മണ്ണാര്‍ക്കാട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ എം.ഇ.എസ് പയ്യനടം റോഡ് വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.ഫോണ്‍:7594971178.
ദേശീയ അപ്പ്രെന്റിസ്ഷിപ്പ് മേള 12 ന്
പ്രധാനമന്ത്രി ദേശീയ അപ്പ്രെന്റിസ്ഷിപ്പ് മേള ഡിസംബര്‍ 12 ന് മലമ്പുഴ ഐ.ടി.ഐ ക്യാമ്പസില്‍ നടക്കും. എന്‍.ടി.സി/എസ്.ടി സി സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള ട്രെയിനികള്‍ ഡിസംബര്‍ 12 ന് രാവിലെ ഒന്‍പതിന് മലമ്പുഴ ഐ.ടി.ഐയില്‍ എത്തണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0491-2815761, 8848331562, 8089606074
ഉപകരണങ്ങള്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനിയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ലാബില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 21 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഡിസംബര്‍ 22 വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. ക്വട്ടേഷന്‍ നമ്പര്‍ 15/22-23 മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം, മെക്കാനിക്കല്‍ എന്‍ജിനിയറിങ് ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യല്‍ എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍ ഗവ.എന്‍ജിനിയറിങ് കോളെജ് മണ്ണംപറ്റ (പി.ഒ) ശ്രീകൃഷ്ണപുരം പാലക്കാട്-678633 വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.gecskp.acin ല്‍ ലഭിക്കും. ഫോണ്‍- 0466 2260565
ക്വട്ടേഷന്‍ ക്ഷണിച്ചു
നവകേരളം കര്‍മ്മ പദ്ധതി- 2 ജില്ലാ ഓഫീസ് ആവശ്യത്തിന് നാല് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്സി പെര്‍മിറ്റുള്ള കാര്‍-ടൊയോട്ട, എത്തിയോസ്, എര്‍ട്ടിഗ, ടാറ്റ, മാരുതി സ്വിഫ്റ്റ്, ഡിസൈര്‍, മഹീന്ദ്ര വാഹനങ്ങള്‍ മാസവാടകയ്ക്ക് ആവശ്യമുണ്ട്. ക്വട്ടേഷനുകള്‍ ഡിസംബര്‍ 15 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത്, നവകേരളം കര്‍മ്മ പദ്ധതി- 2 ജില്ലാ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാം.