സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് (ഫെബ്രുവരി 18 ) രാവിലെ 10 ന് തൃത്താല ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനാവുന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മുഖ്യാതിഥിയാവും. എം.പിമാരായ വി.കെ.ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എം.എല്‍.എമാരായ പി. മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്‌സിന്‍, കെ. പ്രേംകുമാര്‍, കെ. ശാന്തകുമാരി, എന്‍. ഷംസുദ്ധീന്‍, എ. പ്രഭാകരന്‍, ഷാഫി പറമ്പില്‍, കെ. ബാബു, കെ.ഡി പ്രസേനന്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് ജില്ലാ കലക്ടര്‍, ഡോ. എസ്. ചിത്ര, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഗോപി പാലഞ്ചീരി ഏകോപനം നിര്‍വഹിച്ച ‘നോ ടു ഡ്രഗ്‌സ്’ എന്ന ദൃശ്യാവിഷ്‌കാരം അവതരിപ്പിക്കും. തുടര്‍ന്ന് ‘സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പാക്കല്‍’ എന്ന വിഷയത്തില്‍ നടക്കുന്ന പൊതു സെഷന്‍ റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനാവും.
തുടര്‍ന്ന് വേദി ഒന്നില്‍ ഉച്ചയ്ക്ക് രണ്ടിന് ‘അതി ദരിദ്രര്‍ക്കായുള്ള മൈക്രോ പ്ലാന്‍ നിര്‍വഹണവും മോണിറ്ററിങ്ങും – പ്രായോഗിക നടപടികള്‍’ വൈകീട്ട് മൂന്നിന് ‘ശുചിത്വ കേരളം – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമകള്‍’ എന്നീ വിഷയങ്ങളിലും വേദി രണ്ടില്‍ ഉച്ചയ്ക്ക് രണ്ടിന് ‘പ്രാദേശിക സാമ്പത്തിക വികസനം – തൊഴിലാസൂത്രണവും സംരംഭങ്ങളും’ എന്ന വിഷയത്തിലും സെമിനാര്‍ നടക്കും.
വൈകിട്ട് നാലിന് അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുരളി മേനോന്റെ സിത്താര്‍ വാദനം അഞ്ചിന് ചവിട്ടുകളി എന്നിവ അരങ്ങേറും. മുല്ലയംപറമ്പ് മൈതാനിയില്‍ വൈകിട്ട് ആറിന് വയലി ബാംബൂ മ്യൂസിക്കും എട്ടിന് സിതാര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും പ്രൊജക്ട് മലബാറിക്കസ് മ്യൂസിക് ഷോയും അരങ്ങേറും.
മുല്ലയംപറമ്പ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന – വിപണന – ഭക്ഷ്യ – പുഷ്പമേള രാവിലെ 10 മുതല്‍ രാത്രി 9 വരെ ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്. വെള്ളിയാങ്കല്ലില്‍ ഡി ടി പി സിയുടെ കയാക്കിങ് ഫെസ്റ്റും ഇന്ന് (ഫെബ്രുവരി 18 ) ആരംഭിയ്ക്കും
തൃത്താല ചാലശ്ശേരിയില്‍ ഫെബ്രുവരി 19 വരെ നടക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷത്തില്‍ തിളങ്ങി ഹരിത കര്‍മ്മസേനാംഗങ്ങള്‍. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന മേളയില്‍ 250 ഹരിത കര്‍മ്മസേനാംഗങ്ങളാണ് പങ്കെടുക്കുന്നത്. പ്രദര്‍ശന സ്റ്റാളുകളിലും ഭക്ഷണശാല പരിസരങ്ങളിലും സേനാംഗങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും കൃത്യ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതിനുമുള്ള സന്ദേശങ്ങള്‍ സ്റ്റാളുകളിലും സന്ദര്‍ശകര്‍ക്കും ഹരിത കര്‍മ്മസേന മുഖേന നല്‍കുന്നുണ്ട്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ചാക്കുകള്‍ക്ക് പകരം ഓലകൊണ്ട് നിര്‍മിച്ച വലിയ കൊട്ടകളാണ് ഹരിത കര്‍മ്മസേന അംഗങ്ങള്‍ ഉപയോഗിക്കുന്നത്. മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരണ സ്ഥലങ്ങളില്‍ എത്തിക്കുന്നതും ഇവര്‍ തന്നെയാണ്. ഓരോ ദിവസവും രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഇന്നും (ഫെബ്രുവരി 18) നാളെയും (ഫെബ്രുവരി 19) തിയതികളില്‍ സന്ദര്‍ശകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ തിരക്ക് കണക്കിലെടുത്ത് ഹരിതകര്‍മ്മ സേന അംഗങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തി ഗ്രീന്‍ പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കാന്‍ ശുചിത്വ മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
്‌നെഹ്‌റു യുവകേന്ദ്രയുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ യുവജന പാര്‍ലമെന്റ് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബാഗ്ലൂരുവില്‍ നടന്ന 26-മത് നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തവരെ പരിപാടിയില്‍ അനുമോദിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ യുവജന ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. യുവജനങ്ങളും സാമൂഹിക വികസനവും എന്ന വിഷയത്തില്‍ ബ്രഹ്‌മനായകം മഹാദേവന്‍ ക്ലാസ് എടുത്തു. ഷാദി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ.റെബിന്‍ വിന്‍സന്റ് ഗ്രലാന്‍, നെഹ്‌റു യുവ കേന്ദ്ര ജില്ലായൂത്ത് ഓഫീസര്‍ സി. ബിന്‍സി, എന്‍.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, എന്‍.വൈ.കെ പ്രോഗ്രാം ഓഫീസര്‍ എന്‍.കര്‍പകം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഹിമ, കെ.റ്റി സരള, യുവജന ക്ലബ്ബ് ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
യുവജനങ്ങളില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ശില്‍പശാല സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നൂതന ആശയങ്ങളിലൂടെ പരിഹാരം കാണാനാകും. വികസനം, സേവനം, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയ പരിശീലനത്തില്‍ 47 വകുപ്പുകളാണ് പങ്കെടുത്തത്.
ആലത്തൂര്‍ എല്‍.ബി.എസ്. സെന്ററില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിഗ് യൂസിങ്ങ് ടാലി കോഴ്‌സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ്ടു/പ്രീഡിഗ്രി, കൊമേഴ്‌സ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ www.
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍, കുടുംബശ്രീ ജില്ലാമിഷന്‍, പട്ടികവര്‍ഗ്ഗ വിസന വകുപ്പ്, മഹിളാ സമഖ്യ, എന്നിവയുടെ സഹായത്തോടെ അട്ടപ്പാടിയുടെ സമ്പൂര്‍ണ്ണ സാക്ഷരതാ തുല്യത ലക്ഷ്യമിട്ട് നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിരക്ഷരര്‍, പഠനം മുടങ്ങിയവര്‍ എന്നിവരെ കണ്ടെത്തുന്നതിന് വിവരശേഖരണം പൂര്‍ത്തിയാക്കും. പഠിതാക്കളുടെ എണ്ണത്തിന് ആനുപാതികമായി ഊരുകളില്‍ നിന്നുള്ള അഭ്യസ്തവിദ്യരെ ഉള്‍പ്പെടുത്തി സാക്ഷരതാ, തുല്യത ക്ലാസ്സുകള്‍ ആരംഭിക്കും. ഇതോടൊപ്പം ഭരണഘടനാ സാക്ഷരതാ, ലഹരി വിമുക്ത ബോധവത്ക്കരണം, ലിംഗസമത്വം എന്നിവയെ കുറിച്ച് പരിശീലനം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ചെയര്‍പേഴ്‌സണാനായി ജില്ലാതല സംഘാടക സമിതി യോഗവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതിമുരുകന്‍ അദ്ധ്യക്ഷയായി ബ്ലോക്ക്തല സംഘാടക സമിതിയും രൂപീകരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പുതൂര്‍-അഗളി-ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി അനില്‍കുമാര്‍, അംബികാ ലക്ഷ്മണന്‍, രാമമൂര്‍ത്തി, ജില്ലാ പഞ്ചായത്തംഗം പി.സി നീതു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റ്യന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ്. മനോജ്, സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വതി, റിസേഴ്‌സ്‌പേഴ്‌സണ്‍മാരായ ഒ.വിജയന്‍ മാസ്റ്റര്‍, വി.പി ജയരാജന്‍, അഗളി എസ്.ഐ. ജയപ്രസാദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷ സെന്ററുകളില്‍ 2022 ഒക്ടോബറില്‍ നടത്തിയ കെ – ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 20,21 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പാലക്കാട് ജി.എം.എം.ജി.എച്ച്.എസ് സ്‌കൂളില്‍ നടക്കും. കാറ്റഗറി ഒന്ന്, മൂന്ന് വിഭാഗകാര്‍ക്ക് ഫെബ്രുവരി 20 നും കാറ്റഗറി രണ്ട്, നാല വിഭാഗകാര്‍ക്ക് ഫെബ്രുവരി 21 നുമാണ് പരിശോധന നടക്കുക. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, പരീക്ഷഫലം, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി പരിശോധനയ്ക്ക് എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
കരിമ്പ-1 വില്ലേജിലെ റിസര്‍വ്വെ നമ്പര്‍ 185/1 സി2 ല്‍ ഉള്‍പ്പെടുന്ന 2.02 ആര്‍ സ്ഥലം ഫെബ്രുവരി 20 ന് രാവിലെ 11 ന് കരിമ്പ-1 വില്ലേജില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ – 04924 222397