Input your search keywords and press Enter.

മനുഷ്യ ചങ്ങലയിൽ മുഴുവൻ ചുമട്ടു തൊഴിലാളികളും പങ്കെടുക്കും:സി ഐ ടി യു

 

പത്തനംതിട്ട : ജനുവരി 20 ന് നടക്കുന്ന മനുഷ്യ ചങ്ങലയിൽ മുഴുവൻ ചുമട്ടു തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കും. പത്തനംതിട്ട ജില്ലാ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (CITU).
യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആനത്തലവട്ടം ആനന്ദൻ നഗറിൽ ( ഗീതാഞ്‌ജലി ഓഡിറ്റോറിയം ) നടന്നു.

സി ഐ ടി യു പത്തനംതിട്ട ജില്ലാ സെക്രട്ടറി പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ. സി. രാജഗോപാലൻ Ex MLA അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ജെ. അജയകുമാർ, എൻ. കെ. ജയപ്രകാശ്, കെ.കെ.സുകുമാരൻ, ആർ. ഉണ്ണികൃഷ്ണപിള്ള ExMLA എന്നിവർ അഭിവാദ്യം ചെയ്തു.
ടി. വി. സ്റ്റാലിൻ സ്വാഗതവും പി.ജി. പ്രസാദ് നന്ദിയും രേഖപ്പെടുത്തി.

error: Content is protected !!