പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഓടയുടെ മുകളില്‍ ഇട്ട സ്ലാബ് തെന്നി ഒരാള്‍ ഓടയില്‍ വീണു. കാലിനു പൊട്ടല്‍ ഉണ്ടായി. കോന്നി കൊല്ലന്‍പടിയില്‍ ഉള്ള ഓടയില്‍ ആണ് മണിമലതെക്കേതില്‍ എം ആര്‍ മുരളി (73) വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കാലിനു പൊട്ടല്‍ ഉണ്ട്.
കെ എസ് ടി പി റോഡു പണികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൊല്ലന്‍പടിയിലെ ഓട നിര്‍മ്മാണം അശാസ്ത്രീയം ആണെന്ന് നാട്ടുകാര്‍ കരാര്‍ എടുത്ത കമ്പനി ചുമതല ഉള്ള ജീവനക്കാരനോട് പറഞ്ഞിരുന്നു. ഓടയുടെ മുകളില്‍ ഇടുന്ന ഉറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനു മുകളിലൂടെ ആരെങ്കിലും നടന്നാല്‍ സ്ലാബ് തെറ്റി ഓടയില്‍ വീഴും. ഇവിടെ രണ്ടു സ്ഥലത്ത് ഇതേ അവസ്ഥ ആണ്. മുന്‍പും ആളുകള്‍ ഇതില്‍ വീണിട്ടും കരാര്‍ കമ്പനി പുതുക്കി പണിതില്ല.
തുടക്കം മുതല്‍ റോഡു പണികളില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നു എന്ന് ജനപ്രതിനിധികള്‍ അടക്കം പരാതി ഉന്നയിച്ചിരുന്നു. റോഡ് അപകടം പതിവ് ആണ്.
തകരാര്‍ ഉള്ള സ്ഥലങ്ങളില്‍ പുനര്‍ നിര്‍മ്മാണം നടത്തേണ്ടത് കരാര്‍ കമ്പനി ആണ്. ഓടയില്‍ വീണു ഒരാള്‍ക്ക് കാലിനു പൊട്ടല്‍ വന്ന സംഭവത്തില്‍ കരാര്‍ കമ്പനി നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യം ഉയര്‍ന്നു.