അസാപ് കേരളയിൽ ജോലി ഒഴിവ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ ടി സൊല്യൂഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 30,000 രൂപയാണ് ശമ്പളം. ഒക്ടോബർ 9 വൈകിട്ട് 5 ന് മുമ്പ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in (https://asapkerala.gov.in/job/notification-for-the-post-of-it-solution-manager/) താത്കാലിക നിയമനത്തിന് അഭിമുഖം തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ) തസ്തികയിലെ…
കെ-റെറയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: പ്ലസ് ടു, കെജിടിഇ ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്. പ്രായം: 40 വയസിന് താഴെ. കമ്പ്യൂട്ടർ, ടൈപ്പിങ് പരിജ്ഞാനമുള്ളവരും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നോ സമാന തസ്തികകളിൽ നിന്ന് വിരമിച്ചവരുമായ 62 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം :…
വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക്…
ജി വി രാജ സ്പോർട്സ് സ്കൂളിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവ് ജി വി രാജ സ്പോർട്സ് സ്കൂളിൽ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ 8 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18 നും 56 നും ഇടയിൽ. അസൽ സർട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തിൽ…
മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. എമർജെൻസി മെഡിസിനിലെ എംഡി/ഡിഎൻബി അല്ലെങ്കിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യ, റെസ്പിറേറ്ററി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപെഡിക്സ് എന്നിവയിലേതെങ്കിലുമുള്ള എംഎസ്/എംഡി/ഡിഎൻബിയും ടീച്ചിങ് സ്ഥാപനത്തിലോ ഈ സ്പെഷ്യാലിറ്റിയിലുള്ള മികവിന്റെ കേന്ദ്രത്തിലോ ഉള്ള മൂന്നു വർഷത്തെ പരിശീലനമോ ലഭിച്ചിരിക്കണം.…
കോന്നി ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തെ കുട്ടികൾക്ക് യോഗപരിശീലനം പദ്ധതിയുടെ (പ്രോജക്ട് നമ്പർ- 161) നടത്തിപ്പിലേക്ക് യോഗ ഇൻസ്ട്രക്ടറുടെ നിയമനം നടത്തപ്പെടുന്നു. 09-10-2024 രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിനായി അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള BNYS ബിരുദമോ തത്തുല്ല്യ യോഗ്യതയോ ഉള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റിൻറെ കോപ്പിയുമായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു. വിളിക്കേണ്ട നമ്പർ 9446271949.…
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നിയമനങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന കാത്ത് ലാബ് ടെക്നീഷ്യന്‍, കാത്ത്‌ലാബ് സ്‌കര്‍ബ് നേഴ്സ്, സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഓക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 40 വയസ്. കാത്ത് ലാബ് ടെക്നീഷ്യന്‍: യോഗ്യത – ബിസിവിറ്റി/ഡിസിവിറ്റി,…
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ മൃഗസംരക്ഷണവകുപ്പ് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുക്കുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനാണ് എത്തേണ്ടത്. യോഗ്യത: ബിവിഎസ്സി ആന്‍ഡ് എഎച്ച്. കേരള സ്റ്റേറ്റ് വെറ്ററിനറി രജിസ്ട്രേഷന്‍. ഫോണ്‍ :04682322762. വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് താത്ക്കാലിക തൊഴിലവസരം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍…
ആന പുനരധിവാസ കേന്ദ്രത്തിലേക്ക് നിയമനം കേരള വനംവകുപ്പിനുകീഴിൽ തിരുവനന്തപുരം കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.forest.kerala.gov.in.…
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ്‌ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷാ തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. വിവരങ്ങള്‍ക്ക് https://pathanamthitta.nic.in ഫോണ്‍ : 04682 222515.…