Input your search keywords and press Enter.

Job

റൂസയിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (755 രൂപ പ്രതിദിനം) ഒരു വർഷത്തെ കരാർ നിയമനത്തിന് കേരള/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 22നും 40നും മദ്ധ്യേ പ്രായമുള്ള എം.കോമും ടാലിയും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.     അപേക്ഷകൾ നേരിട്ടോ തപാലിലോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷകൾ…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ / തൊഴില്‍ അവസരം ( 25/02/2022)

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം: ഇന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയില്‍ കൊഴിഞ്ഞാമ്പാറ, മുണ്ടൂര്‍, നെന്മാറ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 26) വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ അധ്യക്ഷനാകും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, വി.കെ ശ്രീകണ്ഠന്‍ എം.പി,  കെ.ബാബു എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും. എ.…

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ മേള മാര്‍ച്ച് 10ന്

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴില്‍ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കായി 2022 മാര്‍ച്ച് 10 -ന് (രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 3.00 മണി വരെ) തൊഴില്‍ മേള സംഘടിപ്പിക്കും. പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുളളവര്‍ താഴെ തന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, ബയോഡാറ്റാ നേരിട്ടോ, തപാല്‍ മുഖാന്തിരമോ, ഓഫീസ് ഇ-മെയില്‍ വഴി നേരിട്ടയക്കുകയോ വേണം. അവസാന തീയതി മാര്‍ച്ച് 5. ലിങ്ക്…

കേന്ദ്രീയ വിദ്യാലയം  ചെന്നീര്‍ക്കരയില്‍ നിരവധി ഒഴിവുകള്‍

കേന്ദ്രീയ വിദ്യാലയം  ചെന്നീര്‍ക്കരയില്‍  കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍(കമ്പ്യൂട്ടര്‍, യോഗ, സ്പോര്‍ട്സ്, ആര്‍ട്ട്, വര്‍ക്ക് എക്സ്പീരിയന്‍സ്, മ്യൂസിക്) നേഴ്സ്, കൗണ്‍സിലര്‍, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, കണക്ക്) പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ) എന്നീ തസ്തികകളില്‍  നിയമനം നടത്തുന്നതിന്  പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം  മാര്‍ച്ച് 2,3 തീയതികളില്‍  വിദ്യാലയത്തില്‍ നടക്കും.   താത്പര്യമുളളവര്‍ അന്നേ ദിവസം  രാവിലെ…

മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ്

  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഫാം ഡിയും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. ആന്റിമൈക്രോബിയൽ മേഖലയിലെ നൈപുണ്യം അഭികാമ്യം. 179 ദിവസത്തേക്കായിരിക്കും നിയമനം. ശമ്പളം പ്രതിമാസം 18,000 രൂപ. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ…

റേഡിയോ ഗ്രാഫര്‍ നിയമനം

പത്തനംതിട്ട ജില്ലാ    ജനറല്‍ ആശുപത്രിയില്‍ റേഡിയോ ഗ്രാഫറെ കാസ്പ് മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.   യോഗ്യത -കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള റേഡിയോളജി ടെക്‌നോളജി. പ്രായം മുപ്പത്തിയഞ്ച് വയസില്‍ കൂടാന്‍ പാടില്ല. രണ്ട് വര്‍ഷത്തെ മുന്‍പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ഈ മാസം 24ന് രാവിലെ പതിനൊന്ന് മണിക്ക് ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ചേംബറില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍.0468 2222364, 9497713258.…

തൈക്കാട് റസ്റ്റ് ഹൗസിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്

തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരനെ ആവശ്യമുണ്ട്.   നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം, കൂടാതെ പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ഉദ്യോഗാർഥി തയ്യാറായിരിക്കണം.     പ്രതിദിനം 675 രൂപ നിരക്കിൽ ഒരു മാസം പരമാവധി തുക 18,225 രൂപയാണ് വേതനം. ഫെബ്രുവരി 25ന് രാവിലെ 11ന് തൈക്കാട് റസ്റ്റ്…

കൊല്ലം ജില്ലാ വാര്‍ത്തകള്‍ ( 15/02/2022 )

ജനപങ്കാളിത്തത്തോടെ വോട്ടെടുപ്പ് ബോധവത്കരണം ദേശീയതല മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം നേടാം ‘എന്റെ വോട്ട് എന്റെ ഭാവി ഒരോ വോട്ടിന്റേയും കരുത്ത്’ എന്ന സന്ദേശവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയതലത്തില്‍ മത്സരം നടത്തുന്നു. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് പങ്കാളികളും പ്രചാരകരുമാകുന്നതിനായാണ് പരിപാടി. ഓരോരുത്തരുടേയും സൃഷ്ടികളും വൈഭവങ്ങളും പ്രയോജനപ്പെടുത്തി ജനാധിപത്യ ശാക്തീകരണമാണ് ലക്ഷ്യം. മാര്‍ച്ച് 15 വരെയാണ് പങ്കെടുക്കാനുള്ള സമയം. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ക്വിസ്, ഗാനാലാപനം (ക്ലാസിക്കല്‍, റാപ്, സമകാലികം), തിരഞ്ഞെടുപ്പ് വിഡിയോ,…

ഐ.പി.ആർ.ഡിയുടെ വിവിധ പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 28 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം. വിഭാഗങ്ങൾ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങൾ www.careers.cdit.org യിൽ ലഭ്യമാണ്.…

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നിയമനം

  എച്ച്.എം.സി മുഖേന കാത്ത് ലാബ് സ്‌ക്രബ് നേഴ്സ്, എന്‍.സി.എസ് /ഇ.എം.ജി ടെക്നീഷ്യന്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ഡ്രൈവര്‍, ഇ.സി.ജി ടെക്നീഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ തുടങ്ങിയ എട്ട് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.   താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 17 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഇന്റര്‍വ്യൂവിന്…

error: Content is protected !!