Input your search keywords and press Enter.

Job

തൊഴില്‍ സാധ്യത : വ്യാജ അറിയിപ്പുക്കള്‍ അവഗണിക്കുക

തൊഴില്‍ സാധ്യത : വ്യാജ അറിയിപ്പുക്കള്‍ അവഗണിക്കുക തൊഴില്‍ തേടുന്നവരെ വല വീശിപ്പിടിക്കാന്‍ “മത്സരവുമായി ” ഇറങ്ങിയ സ്ഥാപന എണ്ണം പെരുകി .സ്ത്രീകള്‍ ആണ് ഇവരുടെ ഇരകള്‍ . ജീവിത സാഹചര്യം മാറി . ഒരു വീട് പുലര്‍ത്താന്‍ ഉള്ള ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും വില ഉയര്‍ന്നു . വരുമാനം മാത്രം കൂടി ഇല്ല .ഇവിടെ ആണ് തട്ടിപ്പ് . ജോലി സാധ്യതഉണ്ടെന്ന് പറഞ്ഞു ആളുകളെ വിളിച്ചു…

കേന്ദ്ര പോലീസ് സേനകളിലെ 39,481 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര പോലീസ് സേനകളിലെ 39,481 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ്, എസ് എസ് എഫ് എന്നീ കേന്ദ്രസേനകളിൽ കോണ്‍സ്റ്റബിള്‍ (GD), അസം റൈഫിള്‍സിൽ റൈഫിള്‍മാന്‍ (GD), നാര്‍ക്കോട്ടിക് ബ്യൂറോയില്‍ ശിപായി എന്നീ തസ്തികളിലേക്കുള്ള 2025ലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ തലത്തില്‍ 39,481 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. കന്നഡയും മലയാളവും ഉള്‍പ്പെടെ 13 ഭാഷകളില്‍ 2025 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍…

നാഷണൽ ക്വാളിഫയർ ടെസ്റ്റിന്‍റെ രണ്ടാമത്തെ ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു

നാഷണൽ ക്വാളിഫയർ ടെസ്റ്റിന്‍റെ രണ്ടാമത്തെ ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി പ്രമുഖ ഐടി കമ്പനിയായ ടി സി എസും K-DISC ക്കും ചേർന്ന് നടത്തുന്ന TCS ion National Qualifier Testന്‍റെ ഒക്ടോബർ എഡിഷനിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഐടി, ഐടി അനുബന്ധ മേഖലയിൽ ( ഇന്ത്യയിലെ 2600 ഓളം വരുന്ന ഐടി കമ്പനികളിൽ) ജോലി ചെയ്യാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.അപേക്ഷകൻ 2023, 24 വർഷങ്ങളിൽ…

അങ്കണവാടി വര്‍ക്കര്‍,ഹെല്‍പ്പര്‍ :അപേക്ഷ ക്ഷണിച്ചു

അങ്കണവാടി വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം . അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തില്‍ സെപ്തംബര്‍…

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജ് : നഴ്സിങ് ട്യൂട്ടർ വാക്ക് ഇൻ ഇന്റർവ്യൂ

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജ് : നഴ്സിങ് ട്യൂട്ടർ വാക്ക് ഇൻ ഇന്റർവ്യൂ പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള ഒരു നഴ്സിങ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 25000 രൂപയായിരിക്കും. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ നിന്ന് എസ്. എസ്‌സി നഴ്സിങ് വിജയകരമായി പൂർത്തീകരിച്ചവരും കെ.എൻ.എം.സി രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. വിദ്യാഭ്യാസ…

നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് നിയമനം

നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് നിയമനം പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള നഴ്സിംഗ് (ബിഎസ്‌സി നേഴ്സിംഗ്/ജിഎന്‍എം/പാരാമെഡിക്കല്‍) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്. പ്രായപരിധി 21-35. വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ് അപ്രന്റീസ് – ബി എസ് സി /ജനറല്‍ നേഴ്‌സിംഗ്; പാരാമെഡിക്കല്‍ അപ്രന്റീസ് – ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകള്‍ പാസായിരിക്കണം.…

കോന്നി പഞ്ചായത്തില്‍ ഓവര്‍സീയറെ ആവശ്യം ഉണ്ട്

കോന്നി പഞ്ചായത്തില്‍ ഓവര്‍സീയറെ ആവശ്യം ഉണ്ട് കോന്നി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയിലേക്ക് ഓവര്‍സീയറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു . യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളുമായി 11/09/2024 രാവിലെ 11 മണിയ്ക്ക് നേരിട്ടു ഹാജരാകണം ഫോണ്‍ : 0468 2242223    …

പത്തനംതിട്ട ജില്ലയില്‍ വനിതാ ഹോംഗാര്‍ഡ് നിയമനം

പത്തനംതിട്ട ജില്ലയില്‍ വനിതാ ഹോംഗാര്‍ഡ് നിയമനം ജില്ലയില്‍ പോലീസ് / ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളില്‍ ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിലവിലുള്ളതും ഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേയ്ക്ക് വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനയോഗ്യത: ആര്‍മി/നേവി/എയര്‍ഫോഴസ്്/ ബി.എസ്.എഫ്/ സിആര്‍.പി.എഫ്/ സി.ഐ.എസ്.എഫ്/ എന്‍.എസ്.ജി/ എസ്.എസ്.ബി/ ആസാം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ് /ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്/എക്സൈസ്/ ഫോറസ്റ്റ്/ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.…

ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ നിയമനം കുടുംബശ്രീ ജില്ലാ മിഷനിലും സിഡിഎസുകളിലുമായി ഹരിതകര്‍മസേന പദ്ധതി നിര്‍വഹണത്തിനായി ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഹരിതകര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍ (ജില്ല) : ഒഴിവ് 14. യോഗ്യത: ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തി പരിചയം. പ്രായം: 25 മുതല്‍ 40 വരെ. പ്രതിമാസ ഹോണറേറിയം- 25,000 രൂപ. ഹരിതകര്‍മസേന കോ-ഓര്‍ഡിനേറ്റര്‍  (സിഡിഎസ്): ഒഴിവ് : 941. യോഗ്യത : ബിരുദം/ഡിപ്ലോമ,…

മെഗാ തൊഴില്‍ മേള സെപ്റ്റംബര്‍ 7 ന്: രജിസ്ട്രേഷന്‍ തുടങ്ങി

മെഗാ തൊഴില്‍ മേള സെപ്റ്റംബര്‍ 7 ന് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് സെപ്റ്റംബര്‍ ഏഴിന് വഴുതക്കാട് സര്‍ക്കാര്‍ വിമന്‍സ് കോളേജില്‍ നടത്തുന്ന നിയുക്തി’ – 2024 മെഗാ തൊഴില്‍ മേളയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍ തുടങ്ങി. ടെക്നോപാര്‍ക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ് , മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 70 പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര…

error: Content is protected !!