Input your search keywords and press Enter.

Careers

എസ് എസ് എൽ സി പരീക്ഷ നാളെ മുതൽ, എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

  എസ്.എസ്.എൽ.സി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ ഏഴ്, ലക്ഷദ്വീപിൽ ഒമ്പത് എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങൾ. പുതിയ അദ്ധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം മാർച്ച് 12ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട്, നാല്, ആറ്,…

തൊഴിൽമേള മാർച്ച് – 2ന് കഴക്കൂട്ടത്ത്

  കേന്ദ്ര ഗവൺമെന്റിന് കീഴിൽ വനിതകൾക്കായുള്ള നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, നെഹ്റു യുവ കേന്ദ്ര സംഘാതനുമായി ചേർന്ന് 2024 മാർച്ച് 2 ന് തൊഴിൽ മേള സംഘടിപ്പിക്കും. കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണിൽ നട‌ക്കുന്ന തൊഴിൽ മേള രാവിലെ 9 .30 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 50-അധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ൽ പരം…

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവുകൾ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിൽ രണ്ടും കാർവാർ, മണ്ഡപം, ദിഘ എന്നീ പ്രാദേശിക കേന്ദ്രങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. പ്രതിമാസ വേതനം 30,000 രൂപ. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 11. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)…

ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2024 ജൂൺ മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനു നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1-ന്) ഏതെങ്കിലും അംഗീകൃത സ്കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2-നും 2013 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1- ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ്…

തൊഴില്‍ അന്വേഷകര്‍ക്ക് നൈപുണ്യപരിശീലനം ജോബ് സ്റ്റേഷനിലൂടെ സാധ്യമാകും: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

  തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ നൈപുണ്യപരിശീലനം ജോബ് സ്റ്റേഷനിലൂടെ സാധ്യമാകുമെന്നു അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി തിരുവല്ല നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സഹായ കേന്ദ്രമാണ് ജോബ് സ്റ്റേഷൻ. തൊഴിൽദാതാക്കൾക്ക് അനുയോജ്യമായ നൈപുണ്യശേഷിയുള്ളവരെ കണ്ടെത്താൻ ജോബ് സ്റ്റേഷനിലൂടെ സാധിക്കും . തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം…

കോന്നിയിലെ തൊഴിലന്വേഷകര്‍ക്ക് ജോബ് സ്റ്റേഷന്‍ ഗുണകരമാകും

  കോന്നി നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് തൊഴിലന്വേഷകരായ യുവതീയുവാക്കള്‍ക്ക് ജോബ്‌സ്റ്റേഷന്‍ ഗുണകരമാകുമെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ ജോബ്‌സ്റ്റേഷന്റെയും ഇത് സംബന്ധിച്ച വിജ്ഞാനപഞ്ചായത്ത് ആലോചനാ യോഗത്തിന്റെയും ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്തിലെ പ്രിയദര്‍ശിനി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും സംസ്ഥാനത്തൊട്ടാകെ അയ്യായിരം പേര്‍ക്ക് ഈ മാസം തന്നെ ഇതിന്റെ പ്രയോജനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ധനകാര്യ…

പരീക്ഷയെ പേടിക്കേണ്ട;  ടോൾ ഫ്രീ സഹായ കേന്ദ്ര സേവനം ആരംഭിച്ചു

  എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി വിഭാഗം, വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു. ഫെബ്രുവരി 22 മുതൽ സേവനം ലഭ്യമായി തുടങ്ങി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ…

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 24/02/2024 )

സിഡിറ്റിൽ വാക് ഇൻ ഇന്റവ്യൂ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേയ്ക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം 21,175 രൂപ. മൂന്ന് വർഷ Engineering Diploma in CS/IT/Electronics, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 27ന്  രാവിലെ 10 മണി മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം,…

തൊഴില്‍:കോന്നി, തിരുവല്ല ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ഫെബ്രുവരി 24 ന്

  വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍’ പദ്ധതിയുടെ ഭാഗമായി തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളിലെ ജോബ് സ്റ്റേഷനുകളുടെ ഉദ്ഘാടനംഫെബ്രുവരി 24 ന് നടക്കും. തിരുവല്ല നിയോജക മണ്ഡലത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും കോന്നി നിയോജക മണ്ഡലത്തില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ യും ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിനു ശേഷം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ വിജ്ഞാന പഞ്ചായത്തുകള്‍ ആക്കുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗവും ചേരും. തിരുവല്ല…

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 21/02/2024 )

പൊതുമേഖല സ്ഥാപനങ്ങളിൽ നിയമനം കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ മാനേജർ – മെക്കാനിക്കൽ/സിവിൽ, എക്സിക്യൂട്ടീവ് – ഫിനാൻസ്, എൻജിനിയർ – മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ, അസിസ്റ്റന്റ് മാനേജർ – ഫിനാൻസ്/ ഇലക്ട്രിക്കൽ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനീയർ, മലബാർ…

error: Content is protected !!