Input your search keywords and press Enter.

featured

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെയും 15 സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും 2023 മാര്‍ച്ച് 31 വരെ പ്രിന്റര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്തു നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 16 ന് ഉച്ചയ്ക്ക് മൂന്നു വരെ. വിലാസം: ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര,പത്തനംതിട്ട, പിന്‍ -689 645, ഫോണ്‍ : 0468 2223105. പ്രീമെട്രിക് ഹോസ്റ്റല്‍ അഡ്മിഷന്‍ പട്ടികജാതി വികസന വകുപ്പിന്റെ…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

      സുസ്ഥിര തൃത്താല-ഏകദിന ശില്പശാല  തൃത്താല നിയോജക മണ്ഡലം സുസ്ഥിര തൃത്താല- ഏകദിന ശില്പശാല (മെയ് 7) രാവിലെ 10 ന് വട്ടേനാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നയ രേഖ അവതരിപ്പിക്കും. ഭാരതപ്പുഴയുടെ പ്രവര്‍ത്തനങ്ങള്‍, തോടുകളുടെയും കുളങ്ങളുടെയും നവീകരണം, കൃഷിയും അനുബന്ധ മേഖലകളും, ഗതാഗതവും ടൂറിസവും, മണ്ണ്-  ജലസംരക്ഷണം, പരിസ്ഥിതി പുനഃസ്ഥാപനം, മാലിന്യ സംസ്‌കരണം, ബോധവല്‍ക്കരണം എന്നീ വിഷയങ്ങളിലായി രേഖാ അവതരണങ്ങള്‍ നടക്കും.…

കൊല്ലം ജില്ലാ അറിയിപ്പുകള്‍

തിരഞ്ഞെടുപ്പുകള്‍ക്ക് ബി.എല്‍.ഒ ഡേറ്റാ ബാങ്ക് രൂപീകരിക്കുന്നു – ജില്ലാ കലക്ടര്‍ തിരഞ്ഞെടുപ്പുകളുടെ സുഗമ നടത്തിപ്പിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഡേറ്റാ ബാങ്ക് രൂപീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തുക. ഇതില്‍ നിന്ന് അനുയോജ്യരായവരെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിയമിക്കാനാകും. തിരഞ്ഞെടുപ്പ് ദിനത്തില്‍ സ്വന്തം പോളിംഗ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമാണ് ബി.എല്‍.ഒമാര്‍ക്ക് ലഭിക്കുക. www.ceo.kerala.gov.in/bloRegistration.html     വഴി…

ഒരുകത്തിയും മരക്കുറ്റിയും കുറച്ചു കോഴിയുമുണ്ടെങ്കിൽ ആർക്കും എവിടെയും കോഴിയിറച്ചി വിൽപ്പന കേന്ദ്രം തുടങ്ങാം

    ഒരുകത്തിയും മരക്കുറ്റിയും കുറച്ചു കോഴിയുമുണ്ടെങ്കിൽ ആർക്കും എവിടെയും കോഴിയിറച്ചി വിൽപ്പന കേന്ദ്രം തുടങ്ങാം. കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്ന് മാത്രം. കേരളത്തിൽ 26,000 കോഴിക്കടകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതി ഏറിയ പങ്കിനും ഇല്ല . ഓരോ ദിനവും വില കൂട്ടി വില്‍പ്പനയും തകൃതി . ഒറു സ്ഥലത്ത് ഉള്ള നാല് കടകള്‍ നാല് വിലയാണ് . വലിയ കൊള്ളയാണ് ഈ മേഖലയില്‍ നടക്കുന്നത്…

പാഴ്‌സല്‍ വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍

  ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയില്‍ പാമ്പിന്റെ തോല്‍. നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടത്തിയത് എന്നാണ് പരാതി . നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്   മകള്‍ ഭക്ഷണം കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും നെടുമങ്ങാട്…

പൂവൻകോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്

ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻകോഴിക്കുഞ്ഞുങ്ങൾ അഞ്ചു രൂപ നിരക്കിൽ പൗൾട്രി വികസന കോർപ്പറേഷന്റെ കൊട്ടിയം ഹാമിൽ ലഭിക്കും. ആവശ്യമുള്ളവർ 9495000923 (കൊട്ടിയം), 9495000915, 9495000918, 0471-2478585 (തിരുവനന്തപുരം) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. സമയം രാവിലെ 10 മുതൽ അഞ്ചുവരെ.…

കെ.എസ്.ഇ.ബിക്ക് 1,466 കോടി പ്രവർത്തന ലാഭം

കെ.എസ്.ഇ.ബിക്ക് 1,466 കോടി പ്രവർത്തന ലാഭം; ജലവൈദ്യുത പദ്ധതികൾ പരമാവധി ഉപയോഗിക്കണമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മികച്ച ഡാം മാനേജ്മെന്റും തൊഴിലാളികളുടേയും ഓഫിസർമാരുടേയും മികച്ച പ്രവർത്തനവും ആഭ്യന്തര വൈദ്യുതോത്പാദനത്തിലെ വർധനവും വൈദ്യുതി വാങ്ങൽ കുറച്ചതും ലോഡ് ഡിസ്പാച് സെന്ററിന്റെ പ്രവർത്തനവുമടക്കമുള്ള കാര്യങ്ങളാണു കെ.എസ്.ഇ.ബിയെ പ്രവർത്തന ലാഭത്തിലേക്കു നയിച്ചതെന്ന് സംസ്ഥാനത്തിന്റെ ഊർജ…

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ: അധികാരം ആവശ്യപ്പെട്ട് കേരളം

    കാട്ടുപന്നികൾ ഉൾപ്പെടെ ആൾ നാശവും കൃഷിനാശവും വരുത്തുന്നതും എണ്ണത്തിൽ നിയന്ത്രണാധീതമായി പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലായിരുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ചുകൊണ്ടാണ് സംസ്ഥാനം ഈ ആവശ്യം മുന്നോട്ടു വെച്ചത്. ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ…

രക്തം വേണോ, പോലീസ് തരും: പോലീസിന്റെ പോൾ ബ്‌ളഡ് സേവനം വിനിയോഗിച്ചത് 6488 പേർ

  രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോൾ ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്‌ളഡ് സേവനം ലഭ്യമാക്കുന്നത്. 2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് ബ്ലഡ് ആണ് ഇത്തരത്തിൽ നൽകിയത്. ഇന്ത്യയിലാദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ ഒരു ആപ്പ് പ്രവർത്തനം തുടങ്ങിയത്. 32885 രക്തദാതാക്കളാണ് പോൾ ബ്‌ളഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദാതാക്കൾക്കും അടിയന്തര…

ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

  സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്‍. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി ശമ്പളം മുടക്കില്ലെന്ന് മന്ത്രി പലവട്ടം ഉറപ്പു തന്നതാണ്. എന്നാല്‍ ഇതുവരെ ആ വാക്ക് പാലിക്കാന്‍ ഗതാഗത മന്ത്രിക്കൊ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോ കഴിഞ്ഞിട്ടില്ല. തങ്ങളെ ഏറ്റവും…

error: Content is protected !!