Input your search keywords and press Enter.

featured

ഫിലിം ഫെസ്റ്റിവലിൽ കോന്നി ഇളകൊള്ളൂർ നിവാസിയുടെ ഹൃസ്വ ചിത്രം ശ്രദ്ധിക്കപ്പെട്ടു

  12-മത് ദാദാസാഹേബ് ഫിലിം ഫെസ്റ്റിവലിൽ പത്തനംതിട്ട ഇളകൊള്ളൂർ സ്വദേശിയായ അശ്വിൻ രാധാകൃഷ്ണൻ രചനയും സംവിധാനവും ചെയ്ത “യാദൃച്ഛിക സംഭവങ്ങൾ” എന്ന ഹൃസ്വ ചിത്രം പ്രത്യേക പരാമർശം നേടി.   അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സനാണ് ചിത്രം നിർമ്മിച്ചത്. സച്ചിൻ സതീഷ് ഛായാഗ്രഹണവും, അഭിലാഷ് ശ്രീധരൻ സ്ക്രിപ്റ്റ് കൺസൾട്ടൻസിയും,ജോബി എം ജോസ് എഡിറ്റിംഗും, ലാൽ കൃഷ്ണ സംഗീത സംവിധാനവും, രജീഷ് കെ രമണൻ ശബ്ദമിശ്രണവും, പ്രശാന്ത് തൃക്കളത്തൂർ…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31ന്, വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

      കേരളത്തില്‍ ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ന്യൂ ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്. ഒഡിഷയിലെ ബ്രചരാജ നഗര്‍, ഉത്തരാഖണ്ഡിലെ ചമ്പാവത് എന്നീ നിയമ സഭാ മണ്ഡലങ്ങളിലേയ്ക്കും ഈ തീയതിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.   Schedule for Bye-election in 3 Assembly Constituencies of…

ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു : പച്ചമുട്ടയില്‍ മയോണൈസ്

  സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. പലപ്പോഴും ഷവർമയ്ക്കുപയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവർമയിൽ ഉപയോഗിക്കുന്ന ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ്…

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി.…

ടാൻസാനിയൻ ടിക് ടോക് താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം

  സോഷ്യൽ മീഡിയ താരവും ടാൻസാനിയൻ ടിക് ടോക് താരവുമായ കിലി പോളിന് നേരെ ആക്രമണം. അജ്ഞാതരായ അഞ്ചം​ഗ സംഘം തന്നെ മർദിച്ചുവെന്ന് കിലി പോൾ തന്നെ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. കിലിന്റെ വലതുകയ്യുടെ വിരലുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ശരീരത്തിൽ തുന്നലുകളുണ്ടെന്നും ഭാ​ഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും കിലി പറഞ്ഞു. കിലി തന്റെ യൂട്യൂബ് വിഡിയോയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ആളുകൾ എപ്പോഴും എന്നെ താഴ്ത്താനാണ് ആ​ഗ്രഹിക്കുന്നത്. പക്ഷേ ദൈവം എന്റെ കൂടെയാണ്. തനിക്ക് വേണ്ടി…

അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടി: കോന്നിയില്‍ വ്യാപകം

  അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്. പകുതി വേവിക്കുന്ന ഷവർമ്മ ഇറച്ചിയിൽ ബാക്ടീരിയകൾ നശിക്കുന്നില്ല. കോന്നി മേഖലയില്‍ യാതൊരു ലൈസന്‍സും ഇല്ലാതെ നിരവധി ഇറച്ചി കച്ചവടക്കാര്‍ ഉണ്ട് . ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒരു പരിശോധനയും നടത്തുന്നില്ല എനാണ് ആരോപണം .…

ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22 -മത് വാർഷികം ആഘോഷിച്ചു

  കോന്നി അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22 -മത് വാർഷികം കൊടുമൺ മഹാത്മാ ജനസേവന കേന്ദ്രത്തിൽ വച്ചു ആഘോഷിച്ചു. പ്രസിഡന്റ്‌ റോബിൻ കാരാവള്ളിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനു കെ എസ്,. രഞ്ജു ചെങ്ങറ, ബിജു കുമ്പഴ, രാജേഷ് തിരുവല്ല, സി വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചാരിറ്റബിള്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ചെങ്ങറ പ്രവാസി…

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്ഹോട്ടല്‍ അടപ്പിച്ചു

    മലപ്പുറം വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്ഹോട്ടല്‍ അടപ്പിച്ചു.വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് നടപടി. മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടുപേരുംആശുപത്രി വിട്ടു…

ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (03) സർക്കാർ അവധി പ്രഖ്യാപിച്ചു

നാളെ അവധി ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (03) സർക്കാർ അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമായിരിക്കും.ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ (ജൂനിയർ)- കെമിസ്ട്രി, ഹിന്ദി വിഷയങ്ങളിലേക്കുള്ള തസ്തികമാറ്റ നിയമനത്തിനായി ഇന്ന് (മേയ് 03) നടത്താനിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മാറ്റി വച്ചു. വെരിഫിക്കേഷനുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡയറക്‌ട്രേറ്റ് ഓഫ് ഹയർസെക്കന്ററി…

ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍

  ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥനും കാവല്‍പിതാവുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന തിരുനാള്‍ മെയ് 6,7 തീയതികളിലായി (വെള്ളി, ശനി) നടത്തപ്പെടുന്നു. നോര്‍ത്ത് – ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മോര്‍ നിക്കളാവോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. അനുഗ്രഹകരമായ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മെയ്…

error: Content is protected !!