Input your search keywords and press Enter.

featured

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാതല ബാലോത്സവം നടത്തി

    മെയ് 14, 15 തീയതികളിൽ കോന്നി സർക്കാർ എൽ.പി സ്ക്കൂളിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനത്തിന് മുന്നോടിയായി കൂടൽ ജി .വി.എച്ച്.എച്ച്. എസിൽ കോന്നി മേഖലാതല ബാലോത്സവം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം മേഴ്സി ജോബി ഉദ്ഘാടനം ചെയ്തു. ഭാഷാ കേളി, വരമലയാളം, ഒറിഗാമി , പാട്ടരങ്ങ്, ലഘുപരീക്ഷണങ്ങൾ എന്നിവയിൽ പരിശീലനം നടത്തി. പരിശീലന പരിപാടികൾക്ക് ജി.സ്റ്റാലിൻ, വിനോദ് വാഴപ്പിള്ളിൽ, വർഗീസ്മാത്യു,…

കോന്നിയിൽ വ്യാജവാറ്റ് തേടി പോയ എക്സൈസ് സംഘത്തിന് ലഭിച്ചത് കള്ളത്തോക്ക്

  കോന്നി കൊന്നപ്പാറയിൽ വ്യാജവാറ്റ് തേടി പോയ എക്സൈസ് സംഘത്തിന് ലഭിച്ചത് കള്ളത്തോക്ക്.കോന്നി കൊന്നപ്പാറ കാർമ്മൽചേരി ഐ പിസി ചർച്ചിന് സമീപത്തെ വീട്ടിൽ ഇന്ന് വൈകിട്ടാണ് പത്തനംതിട്ട എക്സൈസ് സ്ക്വാഡ് സംഘം രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി എത്തിയത്. പുഷ്പകുമാറിന്റെ വീട്ടിൽ നിന്നാണ് ചാരായത്തോടൊപ്പം കള്ളത്തോക്കും ലഭിച്ചത്.വീട്ടിൽ വ്യാജ വാറ്റ് നടക്കുകയും, മദ്യം വിൽക്കുകയും ചെയ്യുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പരിശോധനയിൽ ചാരായവും,വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.…

സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്; കേരളം-ബംഗാള്‍ പോരാട്ടം രാത്രി എട്ടിന്

  സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലില്‍ കേരളവും ബംഗാളും മുഖാമുഖം വരുമ്പോള്‍ കിരീടം കാത്തിരിക്കുന്നത് യഥാര്‍ഥ പോരാളികളെ. തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍.കേരള ക്യാപ്റ്റന്‍ ജിജോ ജോസഫും ബംഗാള്‍ നായകന്‍ മനതോഷ് ചക്ലദാറും ഫൈനലിന് മുന്നോടിയായുള്ള ഒരുക്കം തുടങ്ങി .…

ഭക്ഷ്യ വസ്തുക്കളില്‍ വ്യാപക മായം : മറയൂര്‍ ശര്‍ക്കരയുടെ മറവില്‍ വ്യാജന്‍

  സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശർക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി വ്യാജ മറയൂർ ശർക്കര കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ 387 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 88 സർവയലൻസ് സാമ്പിളും 13 സ്റ്റാറ്റിയൂട്ടറി സാമ്പിളും…

വി കോട്ടയം നെടുംമ്പാറയിലെ സാഹസിക യാത്രകൾ , അപകടങ്ങൾ അരികിൽ

  കോന്നി: വി – കോട്ടയം നെടുംമ്പാറ മലമുകളിലേക്ക് സഞ്ചാരികൾ കൂട്ടമായി എത്തുമ്പോഴും അധികൃതർ ഇതൊന്നും ശ്രദ്ധിക്കാറില്ല. നാട്ടുക്കാരും ചില പരിസരവാസികളും ഒരുക്കിയിട്ടുള്ള താൽക്കാലിക കടകളും ചില ഇരിപ്പിടങ്ങളുമൊക്കെയാണ് മലമുകളിൽ ആകെയുള്ള വിനോദ സഞ്ചാര സൗകര്യങ്ങൾ . മുകൾ പരിപ്പിൽ ഏക്കറു കണക്കിനു വിസ്തൃതമായ ഈ മല മുകളിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന കുളിർക്കാറ്റും വിസ്തൃതമായ നടപ്പാതകളും , മുകളിൽ നിന്നും നോക്കിയാൽ കാണുന്ന വേറിട്ട കാഴ്ചകളും തേടിയാണ് പ്രമാടം പഞ്ചായത്തിലെ…

പെണ്‍കുട്ടി മരിച്ചു; ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയില്‍

  കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്.ചെറുവത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം.ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയിലാണ്. സ്‌കൂള്‍ കുട്ടികളാണ് ഇതില്‍ അധികവും.ദേവനന്ദ ഞായറാഴ്ച രാവിലെയാണ് ചെറുവത്തൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സതേടി എത്തിയത്.ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു.വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞ 14 പേരെയും ജില്ലാ…

ഞായറാഴ്ച ചിന്ത :ലക്ഷ്യ ബോധത്തോടെ ജീവിക്കാം

  ഒരാൾക്കും, താൻ തനിക്കായി നിശ്ചയിക്കുന്ന, ലക്ഷ്യത്തിനപ്പുറത്തേക്കു വളരാനാവില്ല. മരകൊമ്പ് ലക്ഷ്യമായി കണ്ട് , അതിൽ ചാടിപ്പിടിക്കാൻ ശ്രമിക്കുന്നവര്‍ക്ക് , ഒരിക്കലും മാനത്തെത്താനാവില്ല! നമ്മുടെ കഴിവുകൾക്കും, ചിന്തകൾക്കും, പരിധി നിശ്ചയിച്ച ശേഷം, നാം കാണുന്ന സ്വപ്നങ്ങൾ, നമ്മെ മറ്റെങ്ങും എത്തിക്കുകയില്ല! എളുപ്പത്തിൽ നേടാൻ സാധിക്കുന്ന ലക്ഷ്യങ്ങൾ തങ്ങൾക്കായി നിശ്ചയിക്കുന്നവർ, വളരെ വേഗം അവിടെ എത്തിച്ചേരുകയും, അതിൽ മതിമയങ്ങി തങ്ങളുടെ ആയുസ്ല് ചെലവഴിക്കുകയും ചെയ്യും! ലക്ഷ്യമില്ല എന്നതു പോലെ തന്നെ ദോഷകരമാണ്…

കോന്നി വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാറ കുഴിയിലേക്ക് കാർ വീണു

കോന്നി വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാറ കുഴിയിലേക്ക് കാർ വീണു.കോന്നി സ്വദേശി ഇരുപതു വയസ്സുള്ള അനസ്സാണ് അപകടത്തിൽപെട്ടത്.വലിയ അപകട മേഖലയാണ് ഈ പ്രദേശം. പ്രമാടം പഞ്ചായത്തിലെ പതിനാറാം വാർഡിൽ പെട്ട സ്ഥലമാണ് ഇത്. യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. കോന്നി പോലീസും,ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു വിനോദ് സഞ്ചാര മേഖലാ ആണെങ്കിലും ഈ പ്രദേശത്ത്‌ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല.നിരവധി സഞ്ചാരികളാണ് ഈ പ്രദേശത്ത്…

ഓട്ടോ, ടാക്‌സി, ബസ് നിരക്കുകൾ ഇന്നുമുതൽ കൂടും

  ഓട്ടോ, ടാക്സി, ബസ് പുതിയ നിരക്കുകൾ ഞായറാഴ്ചമുതൽ നിലവിൽവരും. ഓർഡിനറി ബസുകൾക്ക് കുറഞ്ഞ നിരക്ക് പത്തുരൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയും നൽകണം നാലുചക്ര ഓട്ടോ, ടാക്സി എന്നിവയുടെ നിരക്കുകളും ഉയരും. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി.യുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും ഉയരും. ഓർഡിനറിയുടെ മിനിമം യാത്രാദൂരം 2.5 കിലോമീറ്ററായി നിലനിർത്തിയെങ്കിലും ഫാസ്റ്റിൽ കുറഞ്ഞനിരക്കിൽ അഞ്ചുകിലോമീറ്റർ സഞ്ചരിക്കാം. സൂപ്പർഫാസ്റ്റുകളുടേത് 10 കിലോമീറ്ററാണ്…

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച പെരുന്നാള്‍

  ഒമാനൊഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. ശനിയാഴ്ച ഗള്‍ഫില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ വന്നുചേരുന്നത്. അതേസമയം ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതുകൊണ്ടുതന്നെ ഒമാനില്‍ റമദാന്‍ 29 ഞായറാഴ്ചയായതിനാല്‍ പെരുന്നാള്‍ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച…

error: Content is protected !!