Input your search keywords and press Enter.

featured

കോന്നിയ്ക്ക് ഇത് ധന്യ നിമിഷം : മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥയ്ക്ക് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു

  കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയില്‍ രചിച്ച മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥയ്ക്ക് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. ചലച്ചിത്ര ടെലിവിഷൻ രംഗത്തെ അണിയറ പ്രവർത്തകരുടെ സംഘടന [ഇഫ്ട്റ്റ ] തിരുവനന്തപുരം വൈ എം സി എ ആഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഹ്രസ്വ ചിത്ര ചലച്ചിത്ര അവാർഡ് മേളയിൽ വെച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.കെ.ജി അനിൽ നിന്നും കഥാകൃത്ത് പ്രവീൺ പ്ലാവിളയിലിന് മൊമന്റോയും…

ശനിയാഴ്ച (ഏപ്രില്‍ 30) വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശനിയാഴ്ച(ഏപ്രില്‍ 30) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത്…

കേരള ശാസ്ത്ര സാഹിത്യ പരിഷത് കല്ലേലി യൂണിറ്റ് വാർഷികം നടന്നു

  കേരള ശാസ്ത്ര സാഹിത്യ പരിഷത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനത്തിന്റെ മുന്നോടിയായി കല്ലേലി യൂണിറ്റ് വാർഷികം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ ഗ്രാമ പഞ്ചായത്തംഗം സിന്ധു സന്തോഷ് ഉദ്ഘാടനം ചെയ്തു.   പരിഷത് പിന്നിട്ട 60 വർഷം എന്ന വിഷയത്തിൽ സലിൽ വയലാത്തല സംസാരിച്ചു. സംഘടനാരേഖ എന്‍ എസ് രാജേന്ദ്രകുമാറും ഭാവി പ്രവർത്തനരേഖ എസ്. കൃഷ്ണകുമാറും അവതരിപ്പിച്ചു. മിസിരിയനൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഷംനാദ് പ്രസിഡന്റ്, സംഗീത…

കോന്നി ഞള്ളൂരില്‍ സിമന്‍റ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു

  തമിഴ്‌നാട്ടില്‍ നിന്നും തണ്ണി തോട് ഭാഗത്തേക്ക് സിമന്‍റ് കയറ്റി വന്ന ലോറി ഞള്ളൂരില്‍ വെച്ച് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു . വനം വകുപ്പ് ഞള്ളൂര്‍ ഓഫീസിനു സമീപമായാണ് ലോറി താഴ്ചയിലേക്ക് മറിഞ്ഞത് . തമിഴ്‌നാട്‌ നിവാസി രാജേഷ്‌ ഖന്ന , മുരുകേശന്‍ , ശരവണ കുമാര്‍ എന്നിവര്‍ ആയിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത് . രാത്രിയില്‍ എപ്പോഴോ ആണ് ലോറി മറിഞ്ഞത് .വെളുപ്പിനെ ഇത് വഴി പോയ വാഹന…

വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഒ വി ബി എസ്സിന് തുടക്കം

  വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഒ വി ബി എസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ) ന് തുടക്കം കുറിച്ചു. കൊടിയേറ്റ് കർമ്മം വികാരി ജോൺസൺ കല്ലിട്ടതിൽകോർ എപ്പിസ്‌കോപ്പാ , അസി.വികാരി ടിബിൻജോൺ എന്നിവർ നേതൃത്വം നല്കി.1/5/22 വരെ രാവിലെ 8 മണി മുതൽ ക്ലാസ് ആരംഭിക്കും. ഒരു മണിക്ക് സമാപിക്കും.…

ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി കെ. രാജന്‍

PambaVision.com: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന അടൂര്‍ താലൂക്ക്തല പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മനുഷ്യരേയും ഭൂമിയുടെ ഉടമസ്ഥരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റവന്യു വകുപ്പിനെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ റവന്യു വകുപ്പിന്റെ സമ്പൂര്‍ണ ഇ- വല്‍ക്കരണം സാധ്യമാക്കും. വില്ലേജ് ഓഫീസുകളേയും ജനാധിപത്യവത്കരിക്കുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും ഭൂമി, എല്ലാ…

മികവ് 2021 അവാര്‍ഡ് വിതരണം മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു

  pambavision:മത്സ്യഫെഡിന്റെ നേതൃത്വത്തിലുള്ള മികവ് 2021 ന്റെ ഭാഗമായുള്ള ജില്ലാതല വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാനായ കാലഘട്ടമാണിത്. നവീകരിച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതലായി കുട്ടികളെത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദ്യാലയങ്ങള്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷനായി. എസ്. എസ്. എല്‍.…

മൈലപ്രാ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക

  മൈലപ്രാ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക, ഉത്തരവാദികളെ നിയമ നടപടിക്ക് വിധേയരാക്കുക, നിക്ഷേപകരുടെ പണം മടക്കി നല്‍കുവാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും, ബാങ്ക് ഉപരോധവും ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽഉദ്ഘാടനം ചെയ്തു…

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കൽ; കേരളത്തിന്‍റെ അപേക്ഷ കേന്ദ്ര ഗവ നിരസിച്ചു

  കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കൽ; കേരളത്തിന്റെ ആവശ്യം നിരസിച്ച കേന്ദ്ര നിലപാട് നിരാശാജനകം: മന്ത്രി എ.കെ.ശശിന്ദ്രൻ കാട്ടുപന്നികൾ ആവാസ വ്യവസ്ഥയിലെ അഭിവാജ്യഘടകമാണെന്നും അതിനാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും രേഖപ്പെടുത്തി കേരളത്തിന്റെ അപേക്ഷ നിരസിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാട്ടുപന്നികൾ കടുവകൾക്കും പുലികൾക്കുമുള്ള ഇരകളാണെന്നും അവയെ നശിപ്പിച്ചാൽ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയുടെ കത്തിൽ…

നീരജിന്റെ ബലൂണ്‍ രൂപം സ്ഥാപിച്ചു; ഫോട്ടോ വണ്ടി 26 ന് ജില്ലയില്‍

  പത്തനംതിട്ട ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ പ്രചരണാര്‍ഥം കേരള ഗെയിംസിലെ ഭാഗ്യചിഹ്നമായ നീരജിന്റെ ബലൂണ്‍ രൂപം സ്ഥാപിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്് കെ അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം, എസ്. ഷീന, റോബിന്‍ വിളവിനാല്‍, ആര്‍. ബിജു മുഹമ്മദ് ഷാ, കെ.ബി റിജിന്‍, സുരേന്ദ്രന്‍…

error: Content is protected !!