Input your search keywords and press Enter.

featured

കോന്നി പഞ്ചായത്ത് – ചിറ്റൂര്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് മെയ് 17 ന്

    പത്തനംതിട്ട ജില്ലയില്‍ ഒഴിവുള്ള തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ മെയ് 17 ന് ഉപതെരഞ്ഞെടുപ്പ് നടത്തും. ജില്ലയില്‍ കൊറ്റനാട് ഗ്രാമപഞ്ചായത്ത് – വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് – ഈട്ടിച്ചുവട്, കോന്നി ഗ്രാമപഞ്ചായത്ത് – ചിറ്റൂര്‍ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദേശ പത്രികകള്‍ ഏപ്രില്‍ 27 വരെ സമര്‍പ്പിക്കാം. പ്രവൃത്തി ദിവസം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ പത്രിക നല്‍കാം.   സപ്ലിമെന്ററി വോട്ടര്‍ പട്ടിക 25…

പാലക്കാട് ജില്ലാ വാര്‍ത്തകള്‍ /തൊഴില്‍ അവസരം

    ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി; ജില്ലാതല ഉദ്ഘാടനം ഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും ജില്ലാ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപില്‍ 22) രാവിലെ 10 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ…

കൊല്ലം ജില്ലാ അറിയിപ്പുകള്‍

മന്ത്രിസഭാ വാര്‍ഷികത്തിന് വിപുല പരിപാടികള്‍ – മന്ത്രിമാര്‍ സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വൈവിദ്ധ്യമാര്‍ന്ന വിപുല പരിപാടികള്‍ ഉണ്ടാകുമെന്ന് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികളായ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും. സര്‍ക്കാരിന്റെ വികസന-ജനക്ഷേമ-സേവനപ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിനു കൂടിയാണ് ആഘോഷം.  സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനൊപ്പം വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും ഒരുക്കുന്നുണ്ട്. വിസ്മയ-കൗതുകങ്ങളുടെ കാണാക്കാഴ്ചകള്‍ക്കൊപ്പം നാടറിയുന്ന കലാകാര•ാരുടെ സാന്നിദ്ധ്യവുമുണ്ടാകുമെന്ന് മന്ത്രിമാര്‍…

എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്‍ തൊഴില്‍ നേടുന്നതിന് സഹായിക്കും: ഡെപ്യുട്ടി സ്പീക്കര്‍

  അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായ ഒരു തൊഴില്‍ നേടുന്നതിന്  എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ ഡി ഡബ്ല്യൂ എം എസ് ഡിജിറ്റല്‍  പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാകുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.…

കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍

കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക, വഖഫ്, ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വെറുമൊരു വിനോദം എന്നതിനപ്പുറം കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അത് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്റ്റേഡിയം നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാതല സ്പോര്‍ട്സ് കൗണ്‍സിലുകളെ കൂടാതെ പഞ്ചായത്ത്…

വഞ്ചിപ്പാട്ട് പഠന കളരി:52 പള്ളിയോടക്കരകളില്‍ നിന്നും വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് പഠന കളരിക്ക് എത്തും

  പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠന കളരി മെയ് 20 മുതല്‍ 22 വരെ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. പള്ളിയോട സേവാസംഘത്തിന്റെ കിഴക്കന്‍ മേഖലയിലെ വഞ്ചിപ്പാട്ട് പഠനകളരി ഇടപ്പാവൂര്‍ എന്‍എസ്എസ് കരയോഗം ഹാളിലും മധ്യമേഖലയിലേത് ആറന്മുള പാഞ്ചജന്യം ഹാളിലും പടിഞ്ഞാറന്‍ മേഖലയിലേത് ചെങ്ങന്നൂര്‍ ശാസ്താംകുളങ്ങര ക്ഷേത്രം ഹാളിലും നടക്കും. ഓരോ കരയില്‍ നിന്നും ഏഴു പേര്‍ വീതമാണ് കളരിയില്‍ പങ്കെടുക്കുന്നത്. 52…

ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു

പത്തനംതിട്ട  :    ആദി ദ്രാവിഡ നാഗ ഗോത്ര നാടൻ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്ക്ക് കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂല സ്ഥാനം )  ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു . തനത് പാര്യമ്പര കലാരൂപമായ കുംഭ പാട്ടിന്‍റെ  കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ  കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിന് നാടൻ കലാസമിതികൾക്കും വിശ്വാസികള്‍ക്കും , പൊതുജനത്തിനും പേരുകൾ നിർദ്ദേശിക്കാം…

2014 ലെ നിധി ചട്ടങ്ങൾ പൊതുജനതാത്പര്യാർത്ഥം കേന്ദ്ര ഗവണ്മെന്റ് ഭേദഗതി ചെയ്തു

  കമ്പനീസ് നിയമം, 1956 പ്രകാരം, നിധി അല്ലെങ്കിൽ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റി എന്നാൽ, നിധി അല്ലെങ്കിൽ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റി എന്ന് കേന്ദ്ര ഗവൺമെന്റ് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്ത കമ്പനിയെന്നാണ് അർത്ഥമാക്കുന്നത്. 2013ലെ കമ്പനീസ് നിയമ പ്രകാരം, ഒരു കമ്പനിക്ക് നിധി കമ്പനിയായി പ്രവർത്തിക്കാൻ തുടക്കത്തിൽ കേന്ദ്ര ഗവണ്മെന്റ്റിൽ നിന്ന് അറിയിപ്പ്‌ ആവശ്യമില്ല. അത്തരം കമ്പനികൾ ഒരു നിധി കമ്പനിയായി രൂപീകരിച്ച് നിധി നിയമങ്ങളിലെ ചട്ടം 5…

ഉപഭോക്തൃ തർക്ക പരാതികൾ ഇനി ഓൺലൈനായി ഫയൽ ചെയ്യാം

സംസ്ഥാനത്ത് ഇനി മുതൽ ഉപഭോക്തൃ തർക്ക പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാം. ദേശീയതലത്തിൽ രൂപീകരിച്ച edaakhil വെബ്‌സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10.30ന് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഓൺലൈനിലൂടെ ലഭിക്കുന്ന പരാതികൾക്ക് ഉടനെ പരിശോധിച്ച് പരാതിക്കാരന് നമ്പർ നൽകുകയും ഓൺലൈനിലൂടെ പരാതി കേൾക്കുന്ന തീയതിയും…

മേയ് 17 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനമായി

  മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാർഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാമനിർദ്ദേശപത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ പത്രിക നൽകാം. സൂക്ഷ്മ പരിശോധന 28ന്. 30 വരെ പത്രിക പിൻവലിക്കാം. തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി. സപ്ലിമെന്ററി വോട്ടർപട്ടിക ഏപ്രിൽ 25-ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിനായി…

error: Content is protected !!