Input your search keywords and press Enter.

featured

കലഞ്ഞൂരില്‍ കാട്ടു പന്നികള്‍ : കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ

  പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നുവെന്ന് പരാതി.പഞ്ചായത്തിലെ കൂടുതൽ ആൾക്കാരും കൃഷി ഉപജീവനമാക്കിയവരാണ് .ഇവിടങ്ങളിൽ ആണ് കാട്ടുപന്നികൾ സ്വൈര്യവിഹാരം നടത്തുന്നത് . ഭൂരിപക്ഷം ആൾക്കാരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശശവാസികൾ പറഞ്ഞു. പത്താം വാർഡിലെ ഗോപിനാഥൻ നായരുടെ കൃഷിയിടത്തിലെ നിരവധി ഏത്തവാഴകളാണ് പന്നികൾ നശിപ്പിച്ചത്.ടിൻ ഷീറ്റ് വെച്ച് താത്കാലികമായി സംഭരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടങ്കിലും അത് തകർത്തുകൊണ്ടാണ് കാട്ടുപന്നികൾ കൃഷിവിളകൾ നശിപ്പിച്ചത്.അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാണ്…

ഗവിയിലേക്കുള്ള മൂഴിയാർ- കക്കി റോഡിലേക്ക് മരവും,കല്ലും വീണു

  കഴിഞ്ഞ രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് മൂഴിയാറിൽ റോഡിന് കുറുകെ മരവും കല്ലും വീണ് ഗതാഗത തടസം ഉണ്ടായി.സീതത്തോട് നിന്നും ഗവിയിലേക്കുള്ള മൂഴിയാർ- കക്കി റോഡിലേക്കാണ് മരവും,കല്ലും വീണത്. കെഎസ്ആർടിസി ബസും വിനോദസഞ്ചാരികളും കുടുങ്ങി.കെഎസ്ഇബി അധികൃതരും , യാത്രക്കാരും ചേർന്ന് മരങ്ങള്‍ എടുത്തു മാറ്റുകയും കല്ലും മണ്ണും നീക്കം ചെയ്യുകയും ചെയ്തതോടെ ഗതാഗതം പുനസ്ഥാപിച്ചു. മേഖലയില്‍ കനത്ത മഴയാണ് . റോഡിനോട് ചേര്‍ന്നുള്ള മരങ്ങള്‍ ഏതു നിമിഷവും…

മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന

  മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തതുമായ സംഭവത്തെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. നെടുങ്കണ്ടത്തെ 6 പോയിന്റുകളില്‍ നിന്നും ശേഖരിച്ച 8 സാംപിളുകള്‍ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും…

പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

  പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര പാടില്ലെന്ന് എഡിഎം ഉത്തരവ്. ഈ മാസം 20വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നു   ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. കൊലപാതകം നടത്തിയ രീതി, തെര ഞ്ഞെടുത്ത സ്ഥലം, സമയം തുടങ്ങി ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ തനിയാവര്‍ത്തനമാണ്…

ശിശുക്ഷേമ സമിതിയുടെ ബാലോത്സവത്തിന് ഏപ്രില്‍ 18ന് തുടക്കമാകും

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല പഠനക്ലാസായ ബാലോത്സവം 2022ന് ഏപ്രില്‍ 18ന്  അടൂരില്‍ തുടക്കമാകും. അടൂര്‍ ബിആര്‍സി ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഡ്വ. സുരേഷ് സോമ നാടന്‍പാട്ടും കളികളും അവതരിപ്പിക്കും. ബാലോത്സവം അവധിക്കാല പഠന ക്ലാസ്…

മീൻ കറി കഴിച്ചവർക്ക് വയറുവേദന: കർശന നടപടിയെടുക്കാൻ നിർദേശം

    ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിൾ ശേഖരിക്കുന്നതാണ്. മീൻ കേടാകാതിരിക്കാൻ എന്തെങ്കിലും മായം ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.…

പാലക്കാട് സംഭവം: സമൂഹമാധ്യമങ്ങൾ പോലീസ് നിരീക്ഷണത്തിൽ

  പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബർ പട്രോളിംഗ് നടത്താൻ സൈബർഡോം, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം…

കൊല്ലം ജില്ലാ അറിയിപ്പുകള്‍

താല്പര്യപത്രം ക്ഷണിച്ചു കേരളസര്‍ക്കാര്‍ സംരംഭമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്റെ (കെപ്‌കോ) കോഴിയിറച്ചി, മാംസോല്പന്നങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്പപന്നങ്ങള്‍ തുടങ്ങിയവ പത്തനംതിട്ട ജില്ലയിലെ ഏജന്‍സികള്‍ക്കും, മറ്റ് സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുന്നതിന് ജില്ലാടിസ്ഥാനത്തില്‍ മൊത്തവിതരണ ഏജന്‍സികളെ ആവശ്യമുണ്ട്. ഒന്നര ടണ്‍ ശേഷിയുള്ള ശീതീകരണ സംഭരണി, ഫ്രീസര്‍ വാഹനം എന്നിവ സ്വന്തമായി സജ്ജീകരിക്കാന്‍ സന്നദ്ധതയും സാമ്പത്തികശേഷിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യ പത്രങ്ങള്‍/ അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം…

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

അട്ടത്തോട് കോളനിക്കും അടിച്ചിപ്പുഴ കോളനിക്കും ഒരു കോടി രൂപ വീതം അനുവദിച്ചു   അട്ടത്തോട് കോളനിയുടെയും അടിച്ചിപ്പുഴ കോളനിയുടെയും സമഗ്ര വികസനത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചു. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളുടെ സമഗ്രമായ പുരോഗതിക്കായി സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന സവിശേഷ പദ്ധതിയായ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ഇരു സ്ഥലങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനി നിവാസികളും പങ്കെടുക്കുന്ന…

error: Content is protected !!