Input your search keywords and press Enter.

featured

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും

  സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമായി മലയാലപ്പുഴ മുസലിയാര്‍ കോളജിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കായിക നേട്ടങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ജില്ലയായി പത്തനംതിട്ട മാറിയെന്ന് സംഘാടക സമിതി യോഗം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഉദ്ഘാടനം…

കേരളത്തില്‍ നിന്നും കുരുത്തോല ( ഇളം തെങ്ങോലകൾ ) കയറ്റുമതി ചെയ്തു തുടങ്ങി

2022 ഏപ്രിൽ ആറിന് യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേയ്ക്ക് കൊച്ചിയിൽ നിന്നും കുരുത്തോല കയറ്റുമതി ചെയ്തു. ക്രൈസ്തവ ദേവാലയങ്ങളിൽ  ഓശാന ഞായറാഴ്ച അനുഷ്ഠാനങ്ങൾക്ക് പരമ്പരാഗതമായി കുരുത്തോല ( ഇളം തെങ്ങോലകൾ ) ഉപയോഗിച്ചുവരുന്നു. ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ ആയി ആചരിക്കുന്നത്. യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിലെ 40 ഓളം രാജ്യങ്ങൾ, ,ദേവാലയങ്ങൾ എന്നിവയ്ക്ക് ആവശ്യമായ കുരുത്തോല കൊറിയർ മുഖാന്തിരമാണ് അയച്ചത്.263 കിലോഗ്രാം കുരുത്തോലയാണ് ഇങ്ങനെ കയറ്റി അയച്ചത്.…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ (11/04/2022)

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം; മന്ത്രി കെ. കൃഷ്ണന്‍കുട്ടി ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് നാലുവരെ ‘എന്റെ…

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (11/04/2022 )

അവധിക്കാല പഠനക്ലാസ് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചന, ഓറിഗാമി, പ്രസംഗകല, ശാസ്ത്രീയ സംഗീതം, ഫോട്ടോഗ്രഫി, നൃത്തം, വയലിന്‍, തബല, ഗിറ്റാര്‍ എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവധിക്കാലത്ത്  പഠനക്ലാസ് നടത്തും. ഒരു കുട്ടിക്ക് അഞ്ച് വിഷയങ്ങളില്‍ പങ്കെടുക്കാം. രാവിലെ ഒന്‍പത് മുതല്‍ ഒന്നു വരെയാണ് ക്ലാസുകള്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ പ്രമുഖരുമായുളള സംവാദം, നാടന്‍പാട്ട്, മോട്ടിവേഷന്‍  ക്ലാസ്, കാക്കാരിശി നാടകം, നാടക പരിശീലനം എന്നിവയും ഉല്ലാസ പരിപാടികളും വിനോദയാത്രയും…

മേഘനാഥ ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ തൊഴില്‍ അവസരം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്വർക്ക് എൻജിനിയർ, നെറ്റ്വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: www.cmdkerala.net. അപേക്ഷ 22 വരെ സ്വീകരിക്കും.…

പ്രോഗ്രാമറെയും ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫിനെയും നിയമിക്കുന്നു

ധനകാര്യ (ഐ.റ്റി സോഫ്റ്റ്‌വെയർ) ഡിവിഷനിലെ ഇ-ഗവെണൻസിന്റെ ഭാഗമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് പ്രോഗ്രാമർ ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ് തസ്തികകളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം (ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല). ബി.ടെക് (സി.എസ്/ഇ.സി.ഇ/ഐ.ടി), എം.ടെക് /എം.എസ്‌സി (സി.എസ്), എം.സി.എ ആണ് പ്രോഗ്രാമറുടെ യോഗ്യത.…

മലയാലപ്പുഴ ഗവ എൽ പി സ്കൂൾ നിർമാണം ഉടൻ ആരംഭിക്കും : കോന്നി എം എല്‍ എ

  മലയാലപ്പുഴ ഗവ എൽ പി സ്കൂൾ നിർമാണം ഉടൻ ആരംഭിക്കുമെന്നു സ്കൂളിൽ സന്ദർശനം നടത്തിയ ശേഷം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച ഒരു കോടി ഇരുപതു ലക്ഷം രൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തികളാണ് ആരംഭിക്കുക. 2500 ചതുരശ്ര അടിയിൽ 3 സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ കോൺഫറൻസ് ഹാൾ , ലൈബ്രറി, ശുചി മുറി, ചുറ്റുമതിൽ, കവാടം,ഓപ്പൺ…

കൃഷി നാശത്തെ തുടർന്ന് നെൽക്കർഷകൻ ആത്മഹത്യ ചെയ്തു

  തിരുവല്ല : കൃഷി നാശത്തെ തുടർന്ന് നിരണത്ത് നെൽക്കർഷകൻ ആത്മഹത്യ ചെയ്തു. നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവനെയാണ് ഇയാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ ഇന്നലെ രാത്രിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷി ആവശ്യത്തിനായി ഇയാൾ ബാങ്കുകളിൽ നിന്നും അയൽ കൂട്ടങ്ങളിൽ നിന്നും വായപ് എടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു.…

കല്ലേലി ചെക്ക് പോസ്റ്റിനു സമീപം മരങ്ങൾ ഒടിഞ്ഞു വീണു :14 പോസ്റ്റ്‌ ഒടിഞ്ഞു

ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ കല്ലേലി ചെക്ക് പോസ്റ്റിനു സമീപവും അരുവാപ്പുലത്തും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണു. കൊക്കാത്തോടിന് ഉള്ള 11 കെ വി ലൈനിനു മുകളിൽ മരങ്ങൾ വീണു 14 ഇളക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞു. കല്ലേലി വനം ചെക്ക് പോസ്റ്റിനു സമീപം 4 മരങ്ങൾ റോഡിൽ വീണു. ഏറെക്കുറെ മരങ്ങൾ അഗ്നി ശമന വിഭാഗം മുറിച്ചു മാറ്റി. ഒരു മരം വെളുപ്പിനെ വീണു.   കോന്നി…

കേരളത്തില്‍ വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

  വ്യാഴാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച- പത്തനംതിട്ട, ഇടുക്കി, വ്യാഴാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  …

error: Content is protected !!