Input your search keywords and press Enter.

featured

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 31/03/2022)

പാലക്കാട് മെഗാ ജോബ് ഫെയര്‍ – കൈത്താങ്ങ് -2022   തൊഴില്‍മേള 24 ന് പാലക്കാട് വിക്ടോറിയ കോളേജ്ജില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി പാലക്കാട് മെഗാ ജോബ് ഫെയര്‍ – കൈത്താങ്ങ് -2022 ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ പാലക്കാട് ജില്ലാഭരണകൂടം, ജില്ലാ നൈപുണ്യ കമ്മിറ്റിയും ചേര്‍ന്നുള്ള പദ്ധതിയാണ്   സങ്കല്‍പ്. തൊഴില്‍ ദാതാക്കള്‍ നിലവില്‍  നിരവധി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന്…

സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

    സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഞാന്‍ എന്നെത്തന്നെ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് സ്വയം പ്രതിരോധ പരിശീലനത്തിലൂടെ സ്ത്രീകള്‍ ആര്‍ജിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത വീട്ടമ്മമാരെ അഭിനന്ദിച്ച മന്ത്രി നിങ്ങള്‍ ഓരോരുത്തരും ഒരോ കുടുംബത്തിലെ പ്രതിനിധികളാണെന്നും പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഇത്തരത്തില്‍…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(31.03.2022)

പത്തനംതിട്ട ജില്ല കോവിഡ് 19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി 31.03.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 266167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 53 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263800 ആണ്. പത്തനംതിട്ട ജില്ലക്കാരായ 94 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 88 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇന്ന് കോവിഡ് ബാധിതരായ…

റാന്നി മണ്ഡലത്തിലെ 43 റോഡുകള്‍ പുനരുദ്ധരിക്കും

  റാന്നി നിയോജകമണ്ഡലത്തിലെ 43 റോഡുകള്‍ ദുരന്തനിവാരണ വകുപ്പ് കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ പുനരുദ്ധരിക്കും. നേരത്തെ അനുവദിച്ച റോഡുകള്‍ക്കൊപ്പം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം പുതിയ റോഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ റോഡിനും നാലു ലക്ഷം രൂപ വീതം 172 ലക്ഷം രൂപയാണ് പുനരുദ്ധാരണത്തിന് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 25 റോഡുകള്‍ക്ക് പുനരുദ്ധാരണത്തിന് നേരത്തെ കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചിരുന്നു. റോഡുകളുടെ പേര്, പഞ്ചായത്ത്…

ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാ നടപടി

  ദേവികുളം എം.എൽ.എ. എ. രാജയുടെ സത്യപ്രതിജ്ഞാ വാചകം പരിഭാഷപ്പെടുത്തിയതിൽ പിശകുണ്ടായ സംഭവത്തിൽ നിയമ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടിയെടുത്തു. തമിഴിലാണ് എ. രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമ വകുപ്പിൽനിന്നു തയാറാക്കിയ തമിഴ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായ പിശകുമൂലം സത്യപ്രതിജ്ഞ അസാധുവാകുകയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതായും വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ 1960ലെ കേരള സിവിൽ സർവീസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ 11(1)…

ഇതാണ് ദീർഘ വീക്ഷണം ഉള്ള റോഡ് പണി:ലോഡും വണ്ടി റോഡിൽ തന്നെ

ലക്ഷങ്ങളോ കോടികളോ  ചിലവഴിച്ചു നിർമ്മിച്ച മൂവ്വാറ്റുപുഴ – പുനലൂർ ഹൈവേയിലെ കാഴ്ചയാണിത് , അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെ എത്തുന്നതുവരെ ഇവർക്ക് ഒരു തടസവും ഉണ്ടായില്ല. കേരളത്തിലെത്തിയപ്പോൾ ദാ.. ഇങ്ങനെ .. !! ദീർഘവീക്ഷണം അൽപ്പം കൂടുതലുള്ള രാഷ്ട്രീയക്കാരുടെ വികസനത്തെ കുറ്റം പറയല്ലേ.. പണിപാളും . പത്തനംതിട്ട മണ്ണാറ കുളഞ്ഞി റാന്നി റോഡിൽ ഉതിമൂട് വലിയകലുങ്ക് ഭാഗത്ത് പി ഐ പി കനാൽ പാലത്തിന്റ അടിയിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകാത്ത…

പ്രോഗ്രാം ഓഫീസർ കരാർ നിയമനം

വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു.   സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 01.03.2022 ന് 40 വയസ് കവിയരുത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.wcd.kerala.gov.in.…

നാടൻ കലാ പരിശീലന പ്രോജക്ടിൽ അപേക്ഷ ക്ഷണിച്ചു

കേരള ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ  ഫോക്‌ലോർ വില്ലേജിൽ ആരംഭിക്കുന്ന നാടൻ കലാപരിശീലന പ്രോജക്ടിൽ അപേക്ഷ ക്ഷണിച്ചു. സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്കിന് അംഗീകൃത സർവകലാശാല ബിരുദം/ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം വേണം. സ്വീപ്പർ തസ്തികയിലേക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള അറിവ് ഉണ്ടാവണം. കരു, മരം, തുടി, പാട്ട് എന്നിവയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് നാടൻപാട്ട് അധ്യാപക തസ്തികയിൽ മുൻഗണന.     ഗസറ്റഡ്…

പത്തനംതിട്ട വെച്ചൂച്ചിറ നിവാസിനി ജസ്ന എവിടെ? സഹായകരമായ വിവരങ്ങൾ നൽകാൻ സിബിഐ അഭ്യർത്ഥന നടത്തി

  ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട (Jesna case) കേസിൽ നോട്ടീസ് പുറത്തുവിട്ട് സിബിഐ(CBI). 2018 മാർച്ച് മുതലാണ് പത്തനംതിട്ടയിൽ നിന്നും ജസ്നയെ(23) കാണാതാകുന്നത്. കേസിലേക്ക് സഹായകരമായ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ജസ്നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടീസ്.2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന…

പത്തനംതിട്ട ജില്ലയിലെ നവീകരിച്ച വിവിധ റോഡുകള്‍ നാളെ (31/03/2022) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  അടൂര്‍-മണ്ണടി റോഡ് ഉദ്ഘാടനം (31) അടൂര്‍ നിയോജകമണ്ഡലത്തിലെ നവീകരിച്ച അടൂര്‍-മണ്ണടി റോഡ് (31) വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മണ്ണടി മുടിപ്പുര ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫലകം അനാച്ഛാദനം ചെയ്യും. തിരുമൂലപുരം- കറ്റോട് റോഡ് ഉദ്ഘാടനം (31) തിരുവല്ല നിയോജകമണ്ഡലത്തിലെ നവീകരിച്ച തിരുമൂലപുരം- കറ്റോട് റോഡ് (31)…

error: Content is protected !!