Input your search keywords and press Enter.

featured

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മംഗളാദേവി ചിത്രാപൗര്‍ണമിഉല്‍സവം ഏപ്രില്‍ 16ന്

  ഏപ്രില്‍ 16ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംയുക്തയോഗം തീരുമാനിച്ചു. വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉല്‍സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റേയും തേനി ജില്ലാ കളക്ടര്‍ കെ.വി. മുരളീധരയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പ് തലവന്‍മാരുടെ അവലോകന യോഗത്തില്‍ വിലയിരുത്തി.…

ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

  സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ അനുമതി നൽകി എൽഡിഎഫ് യോഗം. മിനിമം നിരക്ക് നിലവിലെ 8 രൂപയിൽ നിന്ന് 10 രൂപയായി ആണ് വർധിപ്പിക്കുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ തള്ളി. വിദ്യാർഥികളുടെ കൺസഷൻ നിരക്കിലും മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിരക്ക് വർധിപ്പിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. എകെജി സെൻററിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ബസ് ചാർജ് മിനിമം 12…

കേരളത്തിലെ  ആരോഗ്യ  മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പാക്കും

  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പ് നല്‍കി. കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും ചര്‍ച്ചയായി. സംസ്ഥാനത്തെ സിഡിസിയ്ക്ക് കോണ്‍സുല്‍ ജനറല്‍ എല്ലാ പിന്തുണയും നല്‍കി.കേരളത്തിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍സുല്‍ ജനറല്‍…

കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളിലെ മെല്ലെ പോക്ക് അനുവദിക്കില്ല : എം എല്‍ എ

  കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തി .പ്രവർത്തി വേഗം പൂർത്തികരിക്കാൻ ആവിശ്യമായ നിർദ്ദേശം നൽകി.പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എം എൽ എ താലൂക് ആശുപത്രിയിൽ എത്തിയത്.   ഓരോ പത്ത് ദിവസം കൂടുമ്പോഴും പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതു മരാമത്ത് -ആരോഗ്യ വകുപ്പ്…

കെ. എസ്. ആര്‍. ടി. സി: ഉല്ലാസയാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി: കൊല്ലം-വാഗമണ്‍- മൂന്നാര്‍

    കെ. എസ്. ആര്‍. ടി. സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒമ്പതിനാണ് യാത്ര. രാവിലെ 05.15 നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണില്‍. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം,…

കൊല്ലം ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 30/03/2022)

സ്‌കൂളുകളില്‍ ഇനി കാലാവസ്ഥാ നിരീക്ഷണവും: നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതുള്‍പ്പെടെ നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ്. വനിതാശാക്തീകരണത്തിന് മുന്‍ഗണന നല്‍കുന്നതാണ് ബജറ്റ്. സ്ത്രീ-, പരിസ്ഥിതിസൗഹൃദ പദ്ധതികള്‍ അനവധി. വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കും. ആതുരാലയങ്ങളെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തും. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത. വ്യാവസായിക മേഖലയില്‍ വികസനത്തോടൊപ്പം തൊഴിലവസരങ്ങളും. ടൂറിസം മേഖലയെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തും.…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

സ്വയംപര്യാപ്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഈ വര്‍ഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനത്തിന് തുടക്കമാകും. കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വൈനും, വീര്യം കുറഞ്ഞ മദ്യവും നിര്‍മ്മിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും.മനസോടിത്തിരി മണ്ണ് കാമ്പയിന്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. സമഗ്രമായ വികസന…

അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു

അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. അതിഥി തൊഴിലാളികളുടെ ജോലി, ബാങ്കിംഗ്, ആരോഗ്യം, യാത്രാ സംബന്ധമായ എല്ലാ ആവശ്യങ്ങളിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, നിര്‍മ്മാണ മേഖലയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(30.03.2022)

പത്തനംതിട്ട ജില്ല കോവിഡ് 19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.30.03.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 266144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 64 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263747 ആണ്. പത്തനംതിട്ട ജില്ലക്കാരായ 126 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 119 പേര്‍ ജില്ലയിലും, 7 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി…

തെളിനീരൊഴുകും നവകേരളം പ്രചരണപരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജലശുചീകരണ യജ്ഞത്തിന്റെ  പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം  വിലയിരുത്തല്‍ , മാധ്യമങ്ങളിലൂടെയുള്ള പ്രചരണം , ഡോക്യുമെന്റേഷന്‍ എന്നിവയാണ് പ്രധാന ചുമതലകള്‍. ഏപ്രില്‍ 22 വരെ നീണ്ടു നില്‍ക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പ്രചരണ പരിപാടിയുടെ ഭാഗമാകാന്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ സമര്‍പ്പിക്കുക. തദ്ദേശ സ്വയംഭരണ…

error: Content is protected !!