പാലക്കാട് ജില്ലയില്‍ ഇതുവരെ 43,13011 പേര്‍ക്ക് മൂന്ന് ഡോസ് വാക്‌സിനുകളും ലഭ്യമായി പാലക്കാട് ജില്ലയില്‍ ഇതുവരെ 43,13011 പേര്‍ക്ക് മൂന്ന് ഡോസ് വാക്‌സിനുകളും ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇരു ഡോസ് വാക്‌സിനുകളും സ്വീകരിച്ചവര്‍ ഇതോടെ 87 ശതമാനമായി. 18 വയസ്സിന് മുകളിലുള്ളവരില്‍ 100 ശതമാനവും (21,44464)പേര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 82 ശതമാനം 89,5921 പേര്‍ക്ക് രണ്ടാം ഡോസ്…
സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന ‘മഴവെള്ളസംഭരണം- ഭൂജലപരിപോഷണം’ പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭണ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി കിണറുകൾ ശുചിത്വമുള്ളതും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/ പട്ടികജാതി/ പിന്നാക്ക കോളനികളിൽ പൊതുമഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് നടത്തുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾ…
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.02.04.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 266214 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 12 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263906 ആണ്. പത്തനംതിട്ട ജില്ലക്കാരായ 135 പേര്‍ രോഗികളായിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 957 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.…
റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ വ്രതാരംഭം മറ്റന്നാള്‍. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്. ( ramadan fasting from sunday) സൗദിയില്‍ നാളെ റമദാന്‍ വ്രതാരംഭം സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷക സമിതികള്‍ അറിയിച്ചു. തുമൈര്‍, തായിഫ്, ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി…
മദ്യനിരോധന ദിവസമായ ഒന്നാം തീയതിയായ ഇന്ന് ഇരട്ടി വിലയ്ക്ക് വിദേശമദ്യം വിൽപന നടത്തിയ ആളെ കോന്നി എക്സൈസ് അറസ്റ്റു ചെയ്തു. തേക്ക് തോട് താഴെ പറക്കുളം വിഷ്ണുഭവനത്തിൽ സി.കെസുരേഷിനെയാണ് എട്ടു കുപ്പി മദ്യവുമായി കോന്നി റേഞ്ച് പാർട്ടി പിടികൂടിയത്. റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പ് , സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു കുമാർ ടി, രാജേഷ് ജെ, സജിമോൻ ജെ , രാഹുൽ വി എസ്…
ഒഡെപെക് മുഖേന ബെൽജിയത്തിലേക്കു നഴ്‌സുമാർക്ക് നിയമനം പുനരാരംഭിച്ചു. IELTS/ OET സ്‌കോറും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്‌സി / ബി.എസ്‌സി / ജി.എൻ.എം നഴ്‌സുമാർക്ക് മുൻഗണന. 35 വയസാണ് പ്രായപരിധി. അപേക്ഷകർ ബയോഡാറ്റയും IELTS/ OET സ്‌കോർഷീറ്റ് എന്നിവ [email protected] എന്ന മെയിലിലേക്ക് ഈ മാസം 10 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42, 6282631503.…
മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ തുടക്കം. വൈകുന്നേരം പ്രധാന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഓരോ കാലത്തും ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചു വിശ്വസിക്കണമെന്നും അതിനായി പരിശ്രമിച്ചാല്‍ വിജയം ലഭിക്കുമെന്നും നവ്യ നായര്‍ ഉദ്ഘാടനവേളയില്‍…
കാട്ടുപന്നിയുടെ അക്രമണത്തിൽ മരണം സംഭവിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ മങ്ങാട് പുളിനിൽക്കുന്നതിൽ വീട്ടിൽ പി വൈ ജോണിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. അനുവദിച്ച പത്ത് ലക്ഷം രൂപയിൽ ആദ്യ ഗഡുവായി 5 ലക്ഷം രൂപ ജോണിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മയ്ക്ക് എം.എൽ.എ കൈമാറി. കാട്ടുപന്നിയുടെ അക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെട്ട ഗൗരവതരമായ സാഹചര്യം എം.എൽ.എ വനം മന്ത്രിയെ…
ഇളകൊള്ളൂർ ബ്ലോക്ക് ഓഫീസിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു.വാഹനത്തിൽ ഉണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ബ്ലോക്ക് ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്നതെന്ന് വിവരം.പിക്കപ്പ് വാൻ കുമ്പഴ ഭാഗത്ത് നിന്നുമാണ് എത്തിയത്. പാഴ്‌സൽ ഇറക്കിയ ശേഷം വന്നതാണ് പിക്കപ്പ്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പിക്കപ്പ് വാൻ ബ്ലോക്ക് ഓഫീസിന്റെ മതിലിലും ഇടിച്ചു .…
കൊല്ലം പൂരത്തിന് പ്രാദേശിക അവധി; ഹരിതചട്ടം ഉറപ്പാക്കും – ജില്ലാ കലക്ടര്‍ ആശ്രാമം മൈതനാത്ത് ഏപ്രില്‍ 16 ന് നടക്കുന്ന കൊല്ലം പൂരം ഹരിതചട്ടം പാലിച്ച നടത്തണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പൂരദിനത്തില്‍ ഉച്ചയ്ക്ക് ശേഷം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധിയായിരിക്കും എന്നും ആലോചന യോഗത്തില്‍ വ്യക്തമാക്കി. 40 ആനകളെ എഴുന്നള്ളിക്കുമെന്ന് സംഘാടകര്‍ അറിയിച്ച സാഹചര്യത്തില്‍ അവയെ പരിശോധിച്ച് പൂരത്തിന് ഒരു ദിവസം മുന്‍പ്…