Input your search keywords and press Enter.

featured

പത്തനംതിട്ടയില്‍ എംജി കലോത്സവത്തിന് തിരി തെളിഞ്ഞു; കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും:ഏഴ് വേദികളിലായി 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്

    മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ തുടക്കം. വൈകുന്നേരം പ്രധാന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഓരോ കാലത്തും ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചു വിശ്വസിക്കണമെന്നും അതിനായി പരിശ്രമിച്ചാല്‍ വിജയം ലഭിക്കുമെന്നും നവ്യ നായര്‍ ഉദ്ഘാടനവേളയില്‍…

കാട്ടുപന്നിയുടെ അക്രമണത്തില്‍ മരണം സംഭവിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

  കാട്ടുപന്നിയുടെ അക്രമണത്തിൽ മരണം സംഭവിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ മങ്ങാട് പുളിനിൽക്കുന്നതിൽ വീട്ടിൽ പി വൈ ജോണിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. അനുവദിച്ച പത്ത് ലക്ഷം രൂപയിൽ ആദ്യ ഗഡുവായി 5 ലക്ഷം രൂപ ജോണിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മയ്ക്ക് എം.എൽ.എ കൈമാറി. കാട്ടുപന്നിയുടെ അക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെട്ട ഗൗരവതരമായ സാഹചര്യം എം.എൽ.എ വനം മന്ത്രിയെ…

ഇളകൊള്ളൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു

  ഇളകൊള്ളൂർ ബ്ലോക്ക് ഓഫീസിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു.വാഹനത്തിൽ ഉണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ബ്ലോക്ക് ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്നതെന്ന് വിവരം.പിക്കപ്പ് വാൻ കുമ്പഴ ഭാഗത്ത് നിന്നുമാണ് എത്തിയത്. പാഴ്‌സൽ ഇറക്കിയ ശേഷം വന്നതാണ് പിക്കപ്പ്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പിക്കപ്പ് വാൻ ബ്ലോക്ക് ഓഫീസിന്റെ മതിലിലും ഇടിച്ചു .…

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 01/04/2022)

കൊല്ലം പൂരത്തിന് പ്രാദേശിക അവധി; ഹരിതചട്ടം ഉറപ്പാക്കും –        ജില്ലാ കലക്ടര്‍ ആശ്രാമം മൈതനാത്ത് ഏപ്രില്‍ 16 ന് നടക്കുന്ന കൊല്ലം പൂരം ഹരിതചട്ടം പാലിച്ച നടത്തണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പൂരദിനത്തില്‍ ഉച്ചയ്ക്ക് ശേഷം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധിയായിരിക്കും എന്നും ആലോചന യോഗത്തില്‍ വ്യക്തമാക്കി. 40 ആനകളെ എഴുന്നള്ളിക്കുമെന്ന് സംഘാടകര്‍ അറിയിച്ച സാഹചര്യത്തില്‍ അവയെ പരിശോധിച്ച് പൂരത്തിന് ഒരു ദിവസം മുന്‍പ്…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 1/04/2022)

.   കാലിതീറ്റ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തും: മന്ത്രി ജെ. ചിഞ്ചുറാണി കാലിതീറ്റ ഉള്‍പ്പെടെ തീറ്റകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഇതോടെ ഗുണന്മേമയും അപായ രഹിതവുമായ കാലിതീറ്റ കര്‍ഷകര്‍ക്ക് വിശ്വസിച്ചു വാങ്ങാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന വകുപ്പ് കോഴിപ്പാറ അഹല്യ ക്യാമ്പസില്‍ സംഘടിപ്പിച്ച  ജില്ലാതല  ക്ഷീര കര്‍ഷക സംഗമം  ഉദ്ഘാടനം ചെയ്തു…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(01.04.2022)

  പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 01.04.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 266144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 43 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263894 ആണ്. പത്തനംതിട്ട ജില്ലക്കാരായ 117 പേര്‍ രോഗികളായിട്ടുണ്ട്. ഇന്ന് കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി…

ശനിയാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനം

  മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.   സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്താനും, നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് നിന്ത്രണങ്ങള്‍…

എ കെ പി എ കോന്നി യൂണിറ്റ് തല ഐ ഡി കാര്‍ഡ് വിതരണം ഏപ്രില്‍ ഒന്നിന് നടക്കും

ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ കോന്നി യൂണിറ്റ് തല ഐ ഡി കാര്‍ഡ് വിതരണവും ജോസഫ് ചെറിയാന്‍ അനുസ്മരണവും ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 3 മണിയ്ക്ക് കോന്നിയില്‍ നടക്കുമെന്ന് മേഖല സെക്രട്ടറി അറിയിച്ചു…

വിഷുവിനെ വരവേറ്റ് കോന്നി വില്ലേജ് ഓഫീസ് പരിസരത്തെ കര്‍ണ്ണികാരവും മുടങ്ങാതെ പൂത്തു

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന.വിഷുവിനെ വരവേറ്റ് കണി കൊന്നകള്‍ നാടൊട്ടുക്കും പൂത്തു . കോന്നിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കോന്നി വില്ലേജ് ഓഫീസ് മുറ്റത്ത്‌ മാത്രമാണ് ആണ് ഏക കണിക്കൊന്ന ഉള്ളത് . ഏതാനും ദിവസം മുന്നേ ഈ കണിക്കൊന്ന വിഷുവിന്‍റെ വരവറിയിച്ചു പൂത്തു . ഏതാനും വര്‍ഷമായി ഈ കണിക്കൊന്ന നിറയെ പൂവിടുന്നു . വില്ലേജ് ഓഫീസില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ജീവനകാരനാണ് കണിക്കൊന്നയുടെ തൈ ഇവിടെ വെച്ചത്…

കേരളത്തിൽ പുതിയതായി പൂർത്തികരിച്ച 51 പൊതു മരാമത്ത് റോഡുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

    കോന്നി :കേരളത്തിന്റെ വികസനത്തിന്‌ പുതിയ മുഖം നൽകി ഓരോ വികസന പദ്ധതികൾക്കും പ്രത്യേക ശ്രെദ്ധ നൽകി ദീർഘ വീക്ഷണതോടെയുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.6 കോടി രൂപ ചിലവഴിച്ചു ആധുനിക നിലവാരത്തിൽ നിർമിച്ച കാഞ്ഞിരപ്പാറ കിഴക്കുപുറം വടക്കു പുറം വെട്ടൂർ റോഡ് ഓൺ ലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ പുതിയതായി പൂർത്തികരിച്ച 51 പൊതു മരാമത്ത് റോഡുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.  …

error: Content is protected !!