Input your search keywords and press Enter.

featured

കൊവിഡ് വ്യാപനം; തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ കർശന നിയന്ത്രണം

  സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം അടക്കമുള്ള ജില്ലകൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. തൃശൂരിൽ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാൽ ഇന്ന് എല്ലാതരം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ കളകടർ അറിയിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ…

വാഹനാപകടത്തിൽ വാവ സുരേഷിന് പരുക്ക്

  വാഹനാപകടത്തിൽ വാവ സുരേഷിന് പരുക്ക്. വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരുക്ക് ഗുതുതരമല്ലെന്ന് ഡോക്ടറർമാർ പറഞ്ഞു. ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നും അറിയിച്ചു. തിരുവനന്തപുരം പോത്തൻകോട്ടായിരുന്നു സംഭവം. അപകടത്തിൽ വാവ സുരേഷിന്റെ തലയ്ക്കാണ് പരുക്കുള്ളത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒൻപതുദിവസം പ്രായമായ കുഞ്ഞുൾപ്പെടെയാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. പരുക്കേറ്റവരെയെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ആരില്‍നിന്നും കോവിഡ് പകരാം; ജാഗ്രത തുടരണം- ആരോഗ്യമന്ത്രി

  സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26-ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000-ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി…

അബുദാബി സ്‌ഫോടനം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

  അബുദാബി സ്ഫോടനം ഹൂതികളുടെ ആസൂത്രിത ആക്രമണമാണെന്നും ഇത് നടത്തിയവർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും യു.എ.ഇ. വ്യക്തമാക്കി. മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദസംഘങ്ങൾക്കാവില്ലെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.യുഎഇയുടെ ഏറ്റവും…

പ്രമാടം നേതാജി സ്കൂള്‍ : എഴുപത്തി മൂന്നാം വാർഷിക ദിനാഘോഷം ജനുവരി 23 ന്

പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിന്‍റെ എഴുപത്തി മൂന്നാം വാർഷിക ദിനാഘോഷവും നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്‍റെ 125 ആം ജന്മദിനവും 2022 ജനുവരി 23 ഞായറാഴ്ച നേതാജി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പൊതുസമ്മേളനം, സ്ഥാപക അനുസ്മരണം, വിവിധ പുരസ്കാര സമർപ്പണങ്ങൾ, കുട്ടികളുടെ കലാവിഷ്കാരങ്ങൾ (നൂ പുരം 2022) എന്നിവ കോവിഡ മാനദണ്ഡങ്ങൾ പ്രകാരം ഓൺലൈനിൽ സംഘടിപ്പിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു…

കോവിഡ് വ്യാപനം അതി രൂക്ഷം : വാർഡുതല സമിതികൾ ശക്തിപ്പെടുത്തും

    ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വാർഡുതല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. എല്ലാ വാർഡുകളിലും റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ശക്തിപ്പെടുത്തും. വൊളണ്ടിയൻമാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തിൽ…

ഗുണ്ടകള്‍ക്ക് എതിരെ സംസ്ഥാന വ്യാപകമായി റെയിഡ് : 14,014 ഗുണ്ടകള്‍ അറസ്റ്റില്‍

  സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്കാണിത്.ഇക്കാലയളവില്‍ പോലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് – 1606 പേര്‍. ആലപ്പുഴയില്‍…

കുമ്പഴ-മലയാലപ്പുഴ റോഡില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു

കുമ്പഴ-മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം (18) മുതല്‍ ഒരാഴ്ചത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ- കളീയ്ക്കപ്പടി-പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി-മാര്‍ക്കറ്റ് ജംഗ്ഷന്‍-മൈലപ്ര വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍. 04682 325514, 8086395055.…

കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രോജക്റ്റ് : കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

  കേരള സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടപ്പാക്കുന്ന കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രോജക്ടിലെ ഫാം സ്‌കൂള്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കായിട്ടുള്ള ജില്ലാതല പരിശീലനം കോഴഞ്ചേരി വൈഎംസിഎ ഹാളില്‍ നടന്നു. പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ച പരിപാടി…

റിപ്പബ്ലിക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  നടത്തും 

  കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ് അയ്യര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ ആലോചിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. പോലീസിന്റെ മൂന്നും, എക്സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെ ഒന്നു വീതവും ടീമുകള്‍ പരേഡില്‍ പങ്കെടുക്കും. പരേഡ് റിഹേഴ്‌സല്‍ 22ന് ഉച്ചകഴിഞ്ഞ് മൂന്നിനും 24ന് രാവിലെ ഏഴിനും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും.…

error: Content is protected !!