Input your search keywords and press Enter.

featured

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് വിരാട് കോലി

  വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം. ഹൃദയ സ്പർശിയായ കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം.2014 ലാണ് വിരാട് കോലി മുഴുവൻ സമയം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.…

ശബരിമല : ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ,ആലങ്ങാട് സംഘത്തിന്‍റെ ശീവേലി

    സന്നിധാനത്ത് ഭക്തി നിര്‍ഭരമായി അമ്പലപ്പുഴക്കാരുടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങള്‍ അകമ്പടിയേകി. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു. എഴുന്നള്ളത്ത് പതിനെട്ടാം പടിക്കല്‍ എത്തിയപ്പോള്‍ പടി…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

  സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരനു നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു. 1. Telmiwal-40, M/s. Stafford…

മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് അതിതീവ്ര വ്യാപന സാധ്യത

  മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. സംസ്ഥാനത്ത് 78 ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മോണോ ക്ലോണൽ ആന്റിബോഡി, റെംഡെസിവർ…

കോന്നി മെഡിക്കല്‍ കോളജില്‍ എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കും

  കോന്നി മെഡിക്കല്‍ കോളജില്‍ ഇനി എല്ലാ ഒ.പി വിഭാഗവും എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഒപികള്‍ ഉള്‍പ്പടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അറുനൂറോളം രോഗികളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതോടെ ചികിത്സ തേടി എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. രോഗികള്‍ കൂടുന്നത് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കുകയും,…

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു അതിവേഗത്തിലാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച: മന്ത്രി വീണാ ജോര്‍ജ് കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വളര്‍ച്ച മറ്റൊരു മെഡിക്കല്‍ കോളജുകളുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയിലുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ…

പെൻഷൻ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടി; ട്രഷറി ജീവനക്കാർക്ക് സസ്‌പെൻഷൻ

  ജോലിയില്‍ നിന്നും  വിരമിച്ച ശേഷം മരിച്ച അധ്യാപികയുടെ പെൻഷൻ അക്കൗണ്ടിൽ നിന്ന്‌ പണം തട്ടിയ കേസിൽ നാല് ട്രഷറി ജീവനക്കർക്ക് സസ്‌പെൻഷൻ. റാന്നി പെരുനാട് സബ് ട്രഷറിയിലാണ് സംഭവം.ഇതിൽ പങ്കാളികളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കോന്നി സബ് ട്രഷറി, ജില്ലാ ട്രഷറി, റാന്നി പെരുനാട് സബ്ട്രഷറി എന്നിവിടങ്ങളിലെ നാല്‌ ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു തട്ടിപ്പ് ആരംഭിച്ചതെന്ന് കണ്ടെത്തി.സബ് ട്രഷറിയിൽ പണം കൈമാറ്റത്തിന്റെ ചുമതല വഹിച്ചിരുന്ന ജീവനക്കാരന്റെ പാസ്സ്‌വേര്‍ഡ്‌…

കോവിഡ് വ്യാപനം :തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു

കോവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ൽ കുറവ് ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ചു പോയ ഇത്തരം യോഗങ്ങൾ ഉണ്ടങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ അറിയിച്ചു. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി…

കേരളത്തിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

  സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം. മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ ആളുകളെ നിയന്ത്രിക്കാൻ നിർദേശം നൽകി. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്.   കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളും ഭാഗികമായി അടക്കും. ഒൻപതാം തരം വരെയുള്ള ക്ലാസുകളാണ് അടയ്ക്കുക. ഈ മാസം 21 മുതൽ സ്‌കൂൾ…

ആഗോളതലത്തിൽ ഒരു കോടിയിലധികം പേർ സൂര്യ നമസ്‌കാരം നടത്തി

ആഗോളതലത്തിൽ ഒരു കോടിയിലധികം പേർ സൂര്യ നമസ്‌കാരം നടത്തി ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് കീഴിൽ ആയുഷ് മന്ത്രാലയം ഇന്ന് “ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം” ആചരിച്ചു. ഇന്ത്യയിൽനിന്നുൾപ്പടെ ലോകമെമ്പാടുമുള്ള 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ച് സൂര്യനമസ്‌കാരം നടത്തി. കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാളും സഹ\മന്ത്രി ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായിയും ചേർന്നാണ് പരിപാടിക്കു തുടക്കം കുറിച്ചത്. ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനാണ് സൂര്യ നമസ്‌കാരത്തിലൂടെ സൂര്യാരാധന…

error: Content is protected !!