ഇസ്ലാമാബാദ്: ഇന്ത്യ പാക് മണ്ണിൽ ആക്രമണം ശക്തമായി തുടരുകയാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന് 20 കിലോമീറ്റർ അടുത്ത് സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമാബാദിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്നും, സിയാൽകോട്ട്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിലും തുടർ ആക്രമണങ്ങൾ ഉണ്ടായെന്നും വിവരങ്ങളുണ്ട്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യൻ വ്യോമാക്രമണം തുടരുകയാണ്. ഇതിനിടെ നാല് പാക് പോർവിമാനങ്ങളും കച്ചിൽ മൂന്ന് ഡ്രോണുകളും ഇന്ത്യ വെടിവെച്ചിട്ടു. കറാച്ചി തുറമുഖത്തും ആക്രമണം…