ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായകയോഗം ചേർന്നു. പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു. അതിര്‍ത്തിയിലുള്ളവര്‍ക്ക് ബി.എസ്.എഫ് ജാഗ്രതാ നിര്‍ദേശം നല്‍കി.ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വെ നിര്‍ത്തി. സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗമാണ് ചേർന്നത്.ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തില്‍ ഹസീനയേയും…
എയര്‍ഇന്ത്യ ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇസ്രായേലും ഇറാനുമായുള്ള സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എയര്‍ഇന്ത്യ ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.ആഗസ്റ്റ് എട്ട് വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്.നിലവില്‍ വിമാന സര്‍വീസുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ക്യാന്‍സലേഷന്‍ ചാര്‍ജുകളില്ലാതെ നിരക്ക് തിരിച്ചു നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.ഡല്‍ഹി-ടെല്‍അവീവ് റൂട്ടില്‍ ആഴ്ചയില്‍ നാല് ട്രപ്പുകളാണ് എയര്‍ ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകമാണ് മിഡില്‍ ഈസ്റ്റിനെ വീണ്ടും സംഘര്‍ഷഭരിതമാക്കിയത്. ഇറാനില്‍…
നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു : 18 മരണം നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു 18 പേര്‍ മരണപ്പെട്ടു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തി അമര്‍ന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തി. പൈലറ്റ് ഗുരുതരാവസ്ഥയിലാണ്. ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്.പൊഖാറയിലേക്ക് പുറപ്പെട്ടതായിരുന്നു.ജീവനക്കാരും ടെക്നിക്കൽ ഉദ്യോഗസ്ഥരും അടക്കം വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്.…
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചു യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറി. പകരം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചു.കമല ഹാരിസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ജൂണില്‍ നടന്ന സംവാദത്തിലെ ദുര്‍ബലമായ…
കുവൈറ്റിലെ അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് അംഗങ്ങള്‍ മരണപ്പെട്ടു . പത്തനംതിട്ട തിരുവല്ല തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യു മുളക്കൽ ( (ജിജോ, 38); ഭാര്യ ലീനി എബ്രഹാം, 35; മക്കളായ ഐറിൻ, 14; ഐസക്, 9 എന്നിവരാണ് മരിച്ചത്. നാട്ടിലായിരുന്ന ഇവർ വെള്ളിയാഴ്ച വൈകിട്ടാണ് തിരിച്ചെത്തിയത്. ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു അഗ്നിബാധ. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായില്ല. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ബിൽഡിംഗിലാണ് ഇവർ താമസിച്ചിരുന്നത്. അബ്ബാസിയായിലെ…
ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂൾ നാളെ മുതൽ തിരുവനന്തപുരത്ത് ഏഷ്യയിലുടനീളമുള്ള സ്ട്രോക്ക് ട്രെയിനികൾക്കായുള്ള അന്താരാഷ്ട്ര പഠനപദ്ധതിയായ ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂൾ, നാളെ മുതൽ ഈ മാസം 14 വരെ (2024 ജൂലൈ 11 മുതൽ 14 വരെ) തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്വിറ്റ്സർലൻഡിലെ ബേൺ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ആക്കുളം ‘ഓ…
കുവൈത്തിൽ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു കുവൈത്തിൽ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന്പേർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലാണ്. ബിഹാർ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കുവൈത്ത് സെൻത്ത് റിങ് റോഡിൽ അബ്ദുല്ല മുബാറക്കിന് സമീപം പുലർച്ചെ അഞ്ചരയ്ക്കാണ് അപകടം. ജോലി കഴിഞ്ഞ് ജീവനക്കാരുമായി വരികയായിരുന്ന ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞ് ബസിലുണ്ടായിരുന്ന പത്ത് പേരിൽ ആറ്…
ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടു:ദക്ഷിണാഫ്രിക്ക ഏഴ് റൺസിന് വീണു ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസനും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ ഇന്ത്യൻ ചിരി. ടി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണ്. ഇന്ത്യയ്ക്കായി…
Indian (Malankara) orthodox Church, south-west American diocese ലുള്ള Canada, Calgary St. Mary’s Orthodox Church ന്‍റെ നിർമ്മാണ ശിലാ സ്ഥാപന കർമ്മം 2024 June 29 നു ഭദ്രാസന മെത്രാപ്പോലീത്ത അഭിവദ്യ ഡോക്ടർ മാർ ഇവാനിയോസ് നിർവഹിക്കുന്നു . 29 നു രാവിലെ 8.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് കല്ലിടിൽ കർമ്മവും നടത്തപ്പെടുന്നു. ലോകത്തെവിടെ ചെന്നാലും സ്വന്തമായി ഒരു ദേവാലയം ആരംഭിക്കുക എന്ന സഭാമക്ക…
അന്താരാഷ്ട്ര യോഗ ദിനം 2024 പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ. യോഗ മനസ്സിൻ്റെയും ശരീരത്തിൻ്റെയും, ചിന്തയുടെയും പ്രവർത്തനത്തിൻ്റെയും ഐക്യത്തെ ഉൾക്കൊള്ളുന്നു എല്ലാ വർഷവും ജൂൺ 21 ന് ലോകം ഒന്നിച്ച് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ഈ ആഗോള പ്രതിഭാസം പുരാതന ഇന്ത്യൻ യോഗാഭ്യാസത്തെയും ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിൽ അതിൻ്റെ ആഴത്തിലുള്ള സ്വാധീനത്തെ തിരിച്ചറിയുന്നു. “യുജ്” എന്ന സംസ്‌കൃത പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ യോഗ, “നുകം”…