കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു അതിവേഗത്തിലാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച: മന്ത്രി വീണാ ജോര്‍ജ് കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വളര്‍ച്ച മറ്റൊരു മെഡിക്കല്‍ കോളജുകളുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയിലുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ…
സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍…
മനുഷ്യ ശരീരത്തില്‍ പുതിയൊരു അവയവം കണ്ടെത്തി ശാസ്ത്രലോകം. ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചികിത്സിക്കാന്‍ സഹായകമാകുന്നതുമായ ഒരു ശരീരഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. ‘ഇന്റര്‍സ്റ്റിഷ്യം(Interstitium) എന്നാണ് തിങ്ങിയിരിക്കുന്ന കലകളും ദ്രാവകങ്ങള്‍ നിറഞ്ഞ അറകളും അടങ്ങിയ ഈ അവയവത്തെ വിളിക്കുന്നത്. ശരീരം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിരന്തരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു ഭാഗമാണ് ഇതും. ഹൃദയവും കരളുമൊക്കെ പോലെ, പ്രത്യേക ജോലികള്‍ ചെയ്യുന്ന കൃത്യമായി ഒരുക്കിയ കലകളുടെ…
വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം രാവിലെയോ വൈകിട്ടോ? അധിക ശരീര ഭാരം നിയന്ത്രിക്കാൻ വഴികൾ പലതും പരീക്ഷിച്ചു മടുത്തവരായിരിക്കും മിക്ക ആളുകളും, ചിലർ വഴികൾ കണ്ടെത്തിയാലും അത് ഉപയോഗപ്പെടുത്താൻ മടിയുള്ളവരാണ് ചിലർ. അധികം അദ്ധ്വാനമില്ലാതെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഭാരം കുറയ്ക്കാൻ സാധിച്ചാൽ വളരെ നല്ലത് എന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. ക്ഷമയും നിശ്ചയദാർഢൃവും ഭാരം കുറയ്ക്കാൻ കൂടിയേ തീരൂ. ഹാർഡ് വർക്കിനെക്കൾ സ്മാർട്ട് വർക്കിന് പ്രാധാന്യമുള്ള കാലത്താണ് നാം…
ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. ഇതിനാല്‍ തന്നെ 30കളില്‍ തന്നെ നാം ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. കാരണം ഇപ്പോഴത്തെ കാലത്ത് ഈ പ്രായത്തില്‍ തന്നെ പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ അലട്ടുന്നവര്‍ ധാരാളമാണ്. ഇതിനാല്‍ തന്നെ ഭക്ഷണവും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. നല്ല ആരോഗ്യം വേണമെങ്കിൽ വിറ്റാമിൻ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കണം. ഭക്ഷണക്രമത്തിൽ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയാനായി ചില ഭക്ഷണങ്ങൾ ആഹാരത്തിൽ…