Input your search keywords and press Enter.

Health & fitness

കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ്‌ വേണം : ജനം ഇതാ സ്ഥലം ഒരുക്കി

  കോന്നി കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ്‌ എത്തിക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ നാട് ഉണര്‍ന്നു . കെ എസ് ആര്‍ ടി സി ബസ്സ്‌ ജീവനക്കാര്‍ക്ക് താമസിക്കാന്‍ മികച്ച നിലയില്‍ സ്ഥലം നാട്ടുകാര്‍ കണ്ടെത്തുകയും വിവരം തണ്ണിത്തോട് പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു . കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് താമസിക്കാന്‍ സ്ഥലം ഒരുക്കി നല്‍കിയാല്‍ കരിമാന്‍ത്തോട്ടിലേക്ക് ഉള്ള കെ എസ് ആര്‍…

കോന്നി ചിറ്റൂർക്കടവ്‌ പാലം നിർമ്മാണ പ്രവർത്തി ടെണ്ടർ ചെയ്തു

കോന്നി ചിറ്റൂർക്കടവ്‌ പാലം നിർമ്മാണ പ്രവർത്തി ടെണ്ടർ ചെയ്തു.   കോന്നി മണ്ഡലത്തിലെ ചിറ്റൂർക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന്‌ 12 കോടി രൂപയുടെ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ചെയ്തതായി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.ഫെബ്രുവരി 3 വരെയാണ് എ ക്ലാസ് കരാറുകാർക്ക് അപേക്ഷ നൽകാൻ കഴിയുന്ന അവസാന തീയതി. ഫെബ്രുവരി 5 നു ടെണ്ടർ ഓപ്പൺ ചെയ്യും. നിലവിൽ പാലം നിർമ്മിക്കുന്നതിനായി…

കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണം നടന്നു 

കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണം നടന്നു കോന്നി :കുംഭപ്പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണംകോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ടാനവും കുംഭപ്പാട്ടും തലമുറകളിലേക്ക് കൈമാറുന്നതിൽ മുഖ്യസ്ഥാനം വഹിച്ച മഹത് വ്യക്തിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കേരളത്തിന്‌ അകത്തും പുറത്തും കുംഭപ്പാട്ട് കൊട്ടിപ്പാടി കലാരൂപത്തെ ലോക പ്രശസ്തമാക്കി. നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമ…

അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു

അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു പത്തനംതിട്ട  ജില്ലയിലെ അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു. അഞ്ചു വയസും 15 വയസും പൂര്‍ത്തിയായ കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണം. 10 വര്‍ഷമായിട്ടും ആധാര്‍ പുതുക്കാത്ത വ്യക്തികള്‍ ആധാറിലെ പോലെ പേരും മേല്‍വിലാസവുമുള്ള മറ്റു രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാര്‍ പുതുക്കണം. റേഷന്‍ കടകളില്‍ ബയോമെട്രിക് നല്‍കുമ്പോള്‍ പതിയാത്ത വ്യക്തികള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാര്‍ പുതുക്കണം. ഇതിനായി…

പത്തനംതിട്ട ജില്ലാ: പ്രധാന അറിയിപ്പുകള്‍ (22/01/2025)

ആസൂത്രണസമിതി യോഗം 28 ന് ജില്ലാ ആസൂത്രണസമിതി യോഗം ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് വിര്‍ച്യല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തൊഴില്‍ പരിശീലനം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. പ്രായപരിധി 18-45 വയസ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ട് നല്‍കും. അവസാന തീയതി ജനുവരി…

കരിമാൻതോട് ബസ് സർവീസ് പുന:ആരംഭിക്കുന്നത് പരിഗണിക്കും:ഗതാഗത മന്ത്രി

  തിരുവനന്തപുരം :കരിമാൻതോട് സ്റ്റേ ബസ് സർവീസ് തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറക്ക് പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കോന്നി കെ എസ് ആർ ടി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തികരണവും മലയോര മേഖലയിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിനും നിലച്ചു പോയ സർവീസുകൾ…

മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ

മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ ഫെബ്രുവരി 2 ന് കൊടിയേറും മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാള്‍ 2025 ഫെബ്രുവരി 2 മുതല്‍ 8 വരെ മഞ്ഞിനിക്കര ദയറായില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികളായ മഞ്ഞിനിക്കര…

യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

അവിഹിതബന്ധത്തിന്റെ സംശയം കാരണമായുണ്ടായ വിരോധത്താൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും, കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്കൂളിന് സമീപം കിഴക്കേ ചരുവിൽ വീട്ടിൽ കെ ദിനേശ് (46) ആണ് പിടിയിലായത്. ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ കുടുംബവീട്ടിൽ ബുധനാഴ്ച്ച അതിക്രമിച്ചകയറി പ്രതി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചത്.…

ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി: എൽഡിഎഫ് പാനല്‍ വിജയിച്ചു

കോന്നി: ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. അനിൽ പി ആർ, തമിഴ് രാജ്, ബെന്നി ടി വി, വിൽസൺ പി ജോർജ്, സുഭാഷ് ചന്ദ്രൻ, അമ്പിളി കെ കെ, പ്രസന്നകുമാരി, അഖിൽ ദിവാകർ, ബിജുമോൻ കെ ജെ, ശ്യാംകുമാർ പി എസ്, സ്നേഹ റെയ്ച്ചൽ ഡേവിഡ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.…

പത്തനംതിട്ട ജില്ല: പ്രധാന അറിയിപ്പുകള്‍ (22/11/2024)

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ മെഗാ അദാലത്ത്( നവംബര്‍ : 23 ) രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. അദാലത്തില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.   സുഭിക്ഷാ ഹോട്ടല്‍ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ആരംഭിച്ച സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഇരുപത് രൂപാ നിരക്കില്‍ വെജിറ്റേറിയന്‍ ഉച്ചയൂണ്…

error: Content is protected !!