Input your search keywords and press Enter.

Sports

സാഹസിക കായികവിനോദ പ്രോല്‍സാഹനത്തിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍

സാഹസിക കായികവിനോദ പ്രോല്‍സാഹനത്തിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സാഹസിക കായിക വിനോദത്തിന് പ്രാധാന്യം നല്‍കുന്നതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തീരുമാനം. വഞ്ചികപൊയ്ക വെള്ളച്ചാട്ടത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പാക്കുന്ന കായിക പദ്ധതിക്ക് മൂന്നു കോടി രൂപ ഉറപ്പാക്കുമെന്ന് ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പുതിയ തലമുറ പുതിയ കായിക മേഖല എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് അധ്യക്ഷനായ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍…

പത്തനംതിട്ട റവന്യു ജില്ലാ കായികമേളയ്ക്ക് കൊടുമണ്ണില്‍ തുടക്കം

പത്തനംതിട്ട റവന്യു ജില്ലാ കായികമേളയ്ക്ക് കൊടുമണ്ണില്‍ തുടക്കം കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട റവന്യു ജില്ലാ കായികമേള കൊടുമണ്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കായിക മേളകള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായ പന്തല്‍ നിര്‍മിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. ഇതു കായികപ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവലിയന്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നത്. കായികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍…

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അഞ്ചാം റൗണ്ടിലും മൊഹ്സിന്‍ പറമ്പന്‍റെ മുന്നേറ്റം

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അഞ്ചാം റൗണ്ടിലും മൊഹ്സിന്‍ പറമ്പന്‍റെ മുന്നേറ്റം   കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അഞ്ചാം റൗണ്ടിലും അപ്രമാദിത്യം തുടര്‍ന്ന് ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍.   എന്‍എസ്എഫ്250ആര്‍ ഓപ്പണ്‍ ക്ലാസില്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ യുവ റൈഡര്‍മാരുടെ റേസിങ് വൈദഗ്ധ്യത്തിനാണ് അവസാന റൗണ്ടിലെ ആദ്യറേസ് സാക്ഷ്യം…

റോവിംഗ്‌, കനോയിംഗ്‌, കയാക്കിംഗ്‌ മത്സരങ്ങള്‍

റോവിംഗ്‌, കനോയിംഗ്‌, കയാക്കിംഗ്‌ മത്സരങ്ങള്‍ സ്പോര്‍ട്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ, ജില്ലാ ‘സ്പോര്‍ട്സ്‌ കാൺസിൽ, കേരള റോവിംഗ്‌ അസോസിയേഷൻ, കേരള കയാകിംഗ്‌ & കനോയിംഗ്‌ അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തില്‍ ദേശീയ സപോര്‍ട്സ്‌ ദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ്‌ 29-ഠാഠം തിയതി രാവിലെ 6 മണി മുതൽ സായ്‌ പുന്നമട കേന്ദ്രത്തില്‍ വച്ച്‌ റോവിംഗ്‌, കനോയിംഗ്‌, കയാക്കിംഗ്‌ സൌഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. റോവിംഗ്‌ (സിംഗിള്‍’…

പാരീസ് ഒളിമ്പിക്സ് : വേഗതയില്‍ നോഹ ലൈൽസിന് സ്വർണം

പാരീസ് ഒളിമ്പിക്സ് : വേഗതയില്‍ നോഹ ലൈൽസിന് സ്വർണം പാരിസ് ഒളിംപിക്സിൽ വേഗരാജാവായി യുഎസ് താരം നോഹ ലൈൽസ്.9.79 സെക്കൻഡിൽ ഓടിയെത്തിയതാണ് നോഹ ലൈൽസ് സ്വർണം നേടിയത്. 9.79 സെക്കൻഡിൽ ഓടിയെത്തിയ ജമൈക്കൻ താരം താരം കിഷെയ്ൻ തോംസൺ വെള്ളിയും യുഎസിന്റെ തന്നെ ഫ്രെഡ് കെർലി വെങ്കലവും നേടി.നിലവിലെ ചാംപ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽപ്പട്ടികയ്ക്കു പുറത്തായി.…

പാരീസ് ഒളിമ്പിക്സ് :മനു ഭാക്കറിലൂടെ ഇന്ത്യക്ക് ആദ്യ വെങ്കലം

പാരീസ് ഒളിമ്പിക്സ് :മനു ഭാക്കറിലൂടെ ഇന്ത്യക്ക് ആദ്യ വെങ്കലം പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍.വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത…

ഒളിമ്പിക്‌സ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്: ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന്

ഒളിമ്പിക്‌സ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്: ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് ഒളിമ്പിക്‌സ് ഫുട്‌ബോളിന് 26 ന് രാത്രി ഉദ്ഘാടന ചടങ്ങുകള്‍ നടക്കും . ഉദ്ഘാടനത്തിന് 2 നാള്‍ കൂടിയുണ്ടെങ്കിലും മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ജൂലൈ 25 ന് വനിതാ മത്സരങ്ങള്‍ ആരംഭിക്കും . ഇന്ന് ഇന്ത്യന്‍ സമയം 6.30 ന് നടക്കുന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അര്‍ജന്‍റീന, മൊറോക്കോയെ നേരിടും. കോപ്പ കിരീടം നേടിയ ടീമിലെ…

ഇ-സ്‌പോർട്‌സ് ഹബ്ബ് : പ്രവൃത്തികൾ ആരംഭിച്ചു

ഇ-സ്‌പോർട്‌സ് ഹബ്ബ് : പ്രവൃത്തികൾ ആരംഭിച്ചു കേരളസർക്കാരിന്റെ കായികനയം നടപ്പാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ ഇ-സ്‌പോർട്‌സ് ഹബ്ബുകൾ തുടങ്ങാനുള്ള പ്രവൃത്തികൾ സംസ്ഥാനമൊട്ടാകെ ആരംഭിച്ചു. ജനുവരിയിൽ തിരുവനന്തപുരത്തു വെച്ച് നടന്ന അന്തർ ദേശീയ കായിക ഉച്ചകോടിയിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കമ്പനികൾ മുന്നോട്ടു വന്നിരുന്നു. യൂണിവേഴ്സിറ്റികൾ, പഞ്ചായത്തുകൾ, അസോസിയേഷനുകൾ തുടങ്ങി സംസ്ഥാനമൊട്ടാകെ വലിയ രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന കായികവകുപ്പ് തയ്യാറാവുന്നത്. ഇതിനോടനുബന്ധിച്ച് കായികവകുപ്പ് ഡയറക്ടറേറ്റ് ആവശ്യമായ നിർദ്ദേശങ്ങൾ…

ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം: ബിസിസിഐ

ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം: ബിസിസിഐ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ്…

ഇന്ത്യ ടി20 ഫൈനല്‍ : ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും

ഇന്ത്യ ടി20 ഫൈനല്‍ : ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിലംപരിശാക്കി ടി20 ലോക കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 68 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന്…

error: Content is protected !!