Input your search keywords and press Enter.

Sports

സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത്

  സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത്; സംഘാടക സമിതി രൂപീകരിച്ചു ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേള മികച്ചതാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ കായിക വളർച്ചയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുവെന്നും മറ്റേത്…

വെള്ളിമെഡല്‍ നേടി

കെ.വി. എസ് നാഷണല്‍ മീറ്റ് ബോക്‌സിങ് മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ വി. അനന്തനാരായണന്‍ കൊല്ലം: കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് സയന്‍സ് വിഭാഗം വിദ്യാര്‍ഥി വി. അനന്തനാരായണന്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ പഞ്ചാബിലെ പഗ്വാര ജലന്ധറിലെ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന കെ.വി. എസ് നാഷണല്‍ മീറ്റ് ബോക്‌സിങ് മത്സരത്തില്‍ 17 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി.…

പത്തനംതിട്ട സ്റ്റേഡിയം നിര്‍മാണം: ഡിജിപിഎസ് സര്‍വേ പുരോഗമിക്കുന്നു

    ആധുനിക സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിജിപിഎസ് സര്‍വേ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നും ഡിസംബര്‍ മാസം അവസാനത്തോടെ പുതിയ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു. സ്റ്റേഡിയത്തിന്റെ പ്രദേശവും നിലയും അളക്കുന്നതില്‍ കൃത്യത ഉറപ്പുവരുത്തുന്നതിനായാണ് ഡിജിപിഎസ് സര്‍വേ നടത്തുന്നത്. 14 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തിനായി 50 കോടി രൂപയാണ് കിഫ്ബി…

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 ഇന്ന്‌ രാത്രി ഏഴിന്‌

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യമത്സരം ബുധൻ രാത്രി ഏഴിനാണ്‌. അടുത്തമാസം നടക്കുന്ന ലോകകപ്പിനുമുമ്പുള്ള അവസാന പരമ്പരയാണിത്‌. ഗ്രീൻഫീൽഡിൽ നടക്കുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ്‌. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര നേടിയശേഷമുള്ള ഇന്ത്യയുടെ ആദ്യകളിയാണ്‌. ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ പ്രവേശനം വൈകിട്ട്‌ 4.30 മുതൽ.ടിക്കറ്റിനൊപ്പം ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡും കരുതണം. മൊബൈൽ ഫോൺമാത്രം സ്‌റ്റേഡിയത്തിലേക്ക്‌ അനുവദിക്കും. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ പ്രവേശിപ്പിക്കില്ല. ഭക്ഷണസാധനങ്ങളും വെള്ളവും പുറത്തുനിന്ന്‌ കൊണ്ടുവരാൻ അനുമതിയില്ല.…

പത്തനംതിട്ടയിലെ പുതിയ സ്റ്റേഡിയത്തിന്‍റെ പ്രാഥമിക സര്‍വേ തുടങ്ങി; 14 ഏക്കറില്‍ വരുന്നത് അത്യാധുനിക കായിക സമുച്ചയം

  സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള സംഘം പുതിയ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പ്രാഥമിക സര്‍വേ തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കുമെന്ന് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍. ബാബുരാജന്‍ പിള്ള പറഞ്ഞു. 14 ഏക്കര്‍ സ്ഥലത്താണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. സ്വിമ്മിംഗ് പൂള്‍, സിന്തറ്റിക് ട്രാക്ക്, ഹോക്കി പിച്ച്, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയവ പുതിയ സ്റ്റേഡിയത്തിലുണ്ടാകും. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജിന്റെ…

വെച്ചൂച്ചിറ നവോദയയിൽ റീജിയണൽ ജൂഡോ മീറ്റ് സെപ്റ്റംബർ 23, 24 തീയതികളിൽ

  ദക്ഷിണ മേഖലയിലെ കേരള , കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ നവോദയ വിദ്യാലയങ്ങളിൽ നിന്നുള്ള 150 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റീജിയണൽ ജൂഡോ മീറ്റ് സെപ്റ്റംബർ 23, 24 തീയതികളിൽ വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടക്കും. 23 ന് രാവിലെ ഒൻപതിന് സ്കൂൾ ഓഡിറ്റോറിയത്തിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ ജൂഡോ ഫെഡറേഷൻ നാഷണൽ വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ, കേരള സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ…

17 വയസിനു താഴെയുള്ളവരുടെ 2022ലെ ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ

ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷന്റെ (ഫിഫ) 17 വയസിൽതാഴെയുള്ളവരുടെ 2022ലെ വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതു സംബന്ധിച്ച വ്യവസ്ഥകളിൽ ഒപ്പിടുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 2022ലെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽ നടത്താനാണു തീരുമാനിച്ചിട്ടുള്ളത്. രണ്ടുകൊല്ലം കൂടുമ്പോൾ നടക്കുന്ന വനിതകളുടെ യുവ ഫുട്ബോൾ ലോകകപ്പ‌ിന്റെ ഏഴാം പതിപ്പാണിത്. ഫിഫ…

സായി എൽ.എൻ.സി.പി.ഇ ദേശീയ കായിക ദിനം ആഘോഷിച്ചു

  കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരത്തെ ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി എൽ.എൻ.സി.പി.ഇ) ദേശീയ കായിക ദിനം ആഘോഷിച്ചു . ദേശീയ കായിക ദിനാഘോഷ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ. ആർ കെ സിംഗ്, ഐ.എ.എസ് നി൪വഹിച്ചു. സായി എൽ.എൻ.സി.പി.ഇ യിലെ പ്രമുഖ കായിക താരങ്ങൾ, പരിശീലകർ, ജീവനക്കാർ…

ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് 2022 ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും

ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് 2022 ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും; ദക്ഷിണ മേഖല തല ടൂർണമെന്റിന് തൃശൂർ വികെഎൻ മേനോൻ സ്റ്റേഡിയം വേദിയാകും   ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് ആഗസ്റ്റ് 27 മുതൽ ഇന്ത്യയിലെ നാല് മേഖലകളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഒക്ടോബർ 20-23 തീയതികളിൽ ന്യൂ ഡൽഹിയിലെ കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ റൗണ്ടിന് മുമ്പ് നാല്…

ഏഷ്യൻ സ്പ്രിന്റ് റാണി ലിഡിയ ഡി വേഗ (57)അന്തരിച്ചു

  ഏഷ്യയിലെ സ്പ്രിൻ്റ് റാണി എന്നറിയപ്പെടുന്ന ലിഡിയ ഡി വേഗ (57)അന്തരിച്ചു.100 മീറ്ററിൽ 11.28 സെക്കൻഡാണ് താരത്തിന്റെ മികച്ച സമയം. 23.35 സെക്കൻഡ് കൊണ്ട് 200 മീറ്ററും പൂർത്തീകരിച്ചിട്ടുണ്ട്. 1982 ഏഷ്യാ കപ്പിൽ ഉഷയെ പിന്തള്ളിയാണ് ഡി വേഗ സ്വർണം നേടിയത്. 87ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ 200 മീറ്ററിലും സ്വർണനേട്ടത്തിൽ നിന്ന് ഉഷയെ തടഞ്ഞത് ഡി വേഗ ആയിരുന്നു. അന്ന് വെറും അര സെക്കൻഡിനാണ് ഉഷയ്ക്ക് സ്വർണം നഷ്ടമായത്.ഏഷ്യൻ അത്‌ലറ്റിക്‌സ്…

error: Content is protected !!