Input your search keywords and press Enter.

Sports

സംസ്ഥാന സ്‌കൂൾ കായികോത്സവം; ലോഗോ ക്ഷണിക്കുന്നു

  ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ, കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 25-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകും. ലോഗോ തയ്യാറാക്കുന്നത്തിനുള്ള മാനദണ്ഡങ്ങൾ: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മത്സര ഇനങ്ങളുടെ പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തേണ്ടതാണ്, കായികോത്സവം നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്, കായികോത്സവത്തിന്റെ തീയതികളുടെ രേഖപ്പെടുത്തൽ ലോഗോയിൽ…

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

  ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ തകർത്ത് സ്വർണം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ.ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ സാധിച്ചുള്ളൂ. 19 റൺസിന് ഇന്ത്യ വിജയിച്ചു ഇന്ത്യക്കായി 4 ഓവറിൽ വെറും 6 റൺസ് വിട്ടുനൽകി ടിറ്റസ് സാധു 3 വിക്കറ്റ് വീഴ്ത്തി. 25 റൺസ് നേടിയ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. യുവ പേസർ ടിറ്റസ് സാധുവിൻ്റെ…

19-ാം ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം

  19-ാം ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം.ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പതാകയേന്തി.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാന്നിധ്യത്തില്‍ ബിഗ് ലോട്ടസ് എന്ന ഒളിമ്പിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും.39 ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്.655 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്.2018 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ…

കേരള സീനിയർ വനിതാ ഫുട്ബോൾ ടീം യാത്ര തിരിച്ചു

  കേരള സീനിയർ വനിതാ ഫുട്ബോൾ ടീം 27-ാമത് ഉത്തരാഖണ്ഡിൽ നടക്കാനിരിക്കുന്ന സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി യാത്ര തിരിച്ചു. തിരുവനന്തപുരം, കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷ൯ (സായി – എല്‍.എന്‍.സി.പി.ഇ) 2023 മാർച്ച് 3 മുതൽ 22 വരേ സംഘടിപ്പിച്ച വിദഗ്ധ ഫുട്ബോൾ പരിശീലന ക്യാമ്പ് കേരള സീനിയർ വനിതാ ഫുട്ബോൾ ടീം വിജയകരമായി പൂർത്തിയാക്കി. ഉത്തരാഖണ്ഡിലെ…

സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി

  വിവ കേരളത്തിന്റേയും ലോകവനിതാദിനത്തിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും, ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരംഭിച്ച് ഗാന്ധി സ്‌ക്വയര്‍, സ്റ്റേഡിയം ജംഗ്ഷന്‍ വഴി ജനറല്‍ ആശുപത്രിയില്‍ തിരിച്ചെത്തും വിധമായിരുന്നു സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും. പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തുണ്ടാകുന്ന മരണങ്ങളില്‍ അറുപതു ശതമാനത്തിനു മുകളില്‍…

ഖേലോ ഇന്ത്യ വനിത സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്

  ഖേലോ ഇന്ത്യ വനിതാ ലീഗ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ട്രാക്ക് ഇനങ്ങൾ തിരുവനന്തപുരം കാര്യവട്ടം സായി എൽ എൻ സി പി ഇയിൽ ആരംഭിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫ് അലി സൈക്ലിംഗ് വെലോഡ്റോമിൽ ഉദ്ഘാടനം നിർവഹിച്ചു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ കീഴിലുള്ള കേരള സൈക്ലിംഗ് അസോസിയേഷനാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.സായി എൽ.എൻ.സി.പി.ഇ…

ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ 2022 പുരസ്‍കാരം മെസിക്ക്

    ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡ്‌സ് 2022 ലെ ജേതാക്കളെ പ്രഖ്യാപിച്ചു. ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തെരെഞ്ഞെടുത്തു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. ലോകകപ്പില്‍ കിരീടത്തിന് ഒപ്പം ഗോള്‍ഡന്‍ ബോളും മെസി സ്വന്തമാക്കിയിരുന്നു.എംബപ്പെ ലോകകപ്പില്‍ ടോപ് സ്കോറര്‍ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസിക്ക് മുകളില്‍ എത്താന്‍ ആയില്ല. കരീം…

കലഞ്ഞൂരില്‍ 1.04 കോടി രൂപയുടെ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ നാടിനു സമര്‍പ്പിച്ചു

  കോന്നി കലഞ്ഞൂരില്‍ 1.04 കോടി രൂപയുടെ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ നാടിനു സമര്‍പ്പിച്ചു :കളിക്കളങ്ങള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും പുതിയ കളിക്കളം:പാഠ്യ പദ്ധതിയില്‍ കായികം ഇനമായി ഉള്‍പ്പെടുത്തും വ്യായാമം ചെയ്യേണ്ടത് കുട്ടികളും യുവജനങ്ങളും മാത്രമല്ല മുതിര്‍ന്നവരും ആണെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക വകുപ്പിന്റെ നേതൃത്വത്തില്‍ കോന്നി കലഞ്ഞൂരില്‍ 1.04 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ്…

കായികക്ഷമതാ പദ്ധതിയുമായി ജനീഷ് കുമാര്‍ എംഎല്‍എ; ഫുട്‌ബോള്‍താരം സി.കെ. വിനീത് ബ്രാന്‍ഡ് അംബാസിഡര്‍

കലഞ്ഞൂരിലെ ആധുനിക ഫിറ്റ്നസ് സെന്റര്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്യും ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നിയും ഒരുങ്ങുന്നു. ലഹരിയുടെയും ഇന്റര്‍നെറ്റിന്റെയും നീരാളി പിടിയിനിന്നും കുട്ടികളെ രക്ഷിച്ച് പ്രസരിപ്പും ചുറുചുറുക്കുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് കെ 83. 40 വര്‍ഷം മുമ്പുള്ള കായിക ക്ഷമതയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കായിക ഇനങ്ങളായ…

സ്വന്തമായി കളിസ്ഥലമൊരുക്കി,ഗ്രാമോത്സവം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ

  ഡി.വൈ.എഫ്.ഐ കോന്നിതാഴം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യുവതി യുവാക്കൾക്കായി കളിസ്ഥലം ഒരുക്കി.പെരിഞ്ഞൊട്ടയ്ക്കലിൽ സി.എഫ്.ആർ.ഡിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കളിസ്ഥലം ഒരുക്കിയത്. സി.പി. എം വട്ടമൺ ബ്രാഞ്ച് കമ്മറ്റിയംഗമായ പ്രശാന്താണ് തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം യുവജനങ്ങൾക്ക് കളിസ്ഥലം ഒരുക്കാൻ ഡി.വൈ.എഫ്.ഐ യ്ക്ക് വിട്ടുനൽകിയത്. കാടു പിടിച്ചു കിടന്നിരുന്ന അരയേക്കറോളം വരുന്ന സ്ഥലം ഡിവൈഎഫ്ഐ പ്രവർത്തകർ നിരപ്പാക്കി കായിക മത്സരങ്ങൾക്ക് അനുയോജ്യമാക്കി മാറ്റിയെടുത്തു. നിലവിൽ ഫുട്ബോൾ, ബാഡ്മിന്റൺ മത്സരങ്ങൾക്കുള്ള കോർട്ടുകൾ…

error: Content is protected !!