സന്തോഷത്തിന്‍റെയും പ്രതീക്ഷയുടെയുമൊക്കെവെളിച്ചം പകരുന്ന ഉത്സവമാണ് ദീപാവലി. പരസ്പരം മധുരം കൈമാറിയും മൺ ചിരാതുകളിൽ ദീപനാളം കത്തിച്ചും പടക്കങ്ങൾ പൊട്ടിച്ചും രാജ്യത്താകെ വലിയൊരു ഉത്സവ പ്രതിനിധിയാണ്. രാവണനെ വധിച്ച് രാമൻ സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്‍റെ ആഘോഷമായിട്ടാണ് ദീപാവലി നടക്കുന്നതെന്നൊരു ഐതിഹ്യമുണ്ട്. സീതയും ലക്ഷ്മണനുമൊത്തുള്ള 14 വർഷത്തെ വനവാസത്തിന് ശേഷമാണ് അയോധ്യയിലേയ്ക്ക് രാമന്‍ തിരിച്ചു നടന്നത്. തിന്മയുടെ മേലുള്ള നന്മയുടെ വിജയം കൂടിയാണ് ദീപാവലി എന്നും പറയാറുണ്ട്. ഹിന്ദു ചാന്ദ്ര കലണ്ടർ…
എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്നതിന് ഇന്ന് തുടക്കം ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎം-ജെഎവൈ) എന്ന സുപ്രധാന പദ്ധതിയുടെ പ്രധാന…
മുതലപ്പൊഴി തുറമുഖത്തിനായി 177കോടി രൂപയുടെ വികസന പദ്ധതിക്ക് അംഗീകാരം തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. സംസ്ഥാന ഗവൺമെന്റ് സമർപ്പിച്ച പുതിയ ഡി.പി. ആറിൻ്റെ അടിസ്ഥാനത്തിൽ 60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 177 കോടി രൂപയിൽ 106.2 കോടി രൂപ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴിയാണ് നൽകുന്നത്. കേരളത്തിന്റെ വിഹിതം…
‘ദന’ തീവ്ര ചുഴലിക്കാറ്റായി:ഒഡിഷ-പശ്ചിമ ബംഗാൾ എന്നിവിടെ ശക്തമായ ജാഗ്രത ‘ദന’ ചുഴലിക്കാറ്റ് (Cyclonic Storm) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) ശക്തി പ്രാപിച്ചു. ഇന്ന് രാത്രി/നാളെ അതിരാവിലെയോടെ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി…
‘ദന’ ചുഴലിക്കാറ്റ്:350 ലേറെ ട്രെയിനുകള്‍ റദ്ദാക്കി ‘ദന’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച കര തൊടാനിരിക്കെ അതീവ ജാഗ്രതയിലാണ് പശ്ചിമ ബംഗാളും ഒഡീഷയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് അതിവേഗം കര ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ട്രെയിനുകളുടേയും വിമാനങ്ങളുടേയും സമയം മാറ്റി.350-ലേറെ ട്രെയിനുകളാണ്കിഴക്കന്‍ തീരദേശ റെയില്‍വേ റദ്ദാക്കിയത്.പല ട്രെയിനുകളുടേയും സര്‍വീസ് മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയും കിഴക്കന്‍ റെയില്‍വേയും ചില ട്രെയിനുകള്‍ റദ്ദാക്കി.ഒഡീഷയിലേയും പശ്ചിമ…
ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ നയിക്കുന്നത് ഗ്രാമീണ യുവാക്കള്‍ അമൃതകാലത്തിന്റെ അഭിലാഷങ്ങളെ ഊര്‍ജവും പുതുമയും കൊണ്ട് മുന്നോട്ട് നയിക്കുന്ന, ഇന്ത്യന്‍ ഭാവിയുടെ ദീപശിഖയാണ് ‘ദേശ് കാ യുവ’. രാജ്യം ഒരു ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍, ഈ വിപുലീകരണം വിവിധ മേഖലകളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല; സാങ്കേതികവിദ്യ വഴി ജനജീവിതം മെച്ചപ്പെടുത്താന്‍ പ്രാപ്തമാക്കുന്ന ലോകം സൃഷ്ടിക്കുന്നതിനു കൂടി വേണ്ടിയാണ്. ഡിജിറ്റലൈസേഷന്റെ ഉയര്‍ച്ച പുതിയ സാധ്യതകള്‍ തുറക്കുകയും ഒരുകാലത്ത് അപ്രാപ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍…
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ‘ദന’ ചുഴലിക്കാറ്റായി (Cyclonic Storm ) ശക്തി പ്രാപിച്ചു. നാളെ രാവിലെയോടെ (ഒക്ടോബർ 24) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു രാത്രിയൊടെ/ഒക്ടോബർ 25ന് അതിരാവിലെ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തു പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. കോമറിൻ…
കനത്ത മഴ: ബെംഗളൂരുവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു(23/10/2024 ) Holiday for schools on October 23 as rains continue in Bengaluru കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചു.ഹെന്നൂറിൽ നിർമാണത്തിലിരുന്ന ആറു നില കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു.ശാന്തിനഗറിൽ നിരവധി വീടുകളിൽ വെള്ളം കയറി. സർജാപൂരിൽ 40 മില്ലിമീറ്റർ മഴ ഇന്ന് പെയ്തു . പല ഭാഗത്തും ഗതാഗതം തടസപ്പെട്ടു.…
പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് മാധ്യമ പ്രവർത്തനത്തിന് അനുമതിയില്ല: സുപ്രീം കോടതി കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് മാധ്യമ പ്രവർത്തനത്തിനുള്ള അനുമതി നൽകാനാവില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകവൃത്തി മാഹാത്മ്യമുള്ള തൊഴിലാണ്. ഒരു അഭിഭാഷകന് താനൊരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ആണെന്ന് പറയാൻ കഴിയില്ലെന്നും ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകൻ മറ്റൊരു ജോലി ചെയ്യാൻ പാടില്ലെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടമെന്ന്…
പത്തനംതിട്ടയില്‍ അഗ്‌നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 06 മുതൽ13 വരെ ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) 2024 നവംബർ 06 (ബുധനാഴ്ച) മുതൽ നവംബർ 13 (ബുധനാഴ്ച) വരെ പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. 2024 ഏപ്രിൽ 22 മുതൽ മെയ് 07 വരെ നടത്തിയ ഓൺലൈൻ പൊതു…