Input your search keywords and press Enter.

National Bulletin

ജമ്മു കശ്മീരിൽ ഭീകരാക്രമണം:7 പേര്‍ മരിച്ചു

ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 7പേര്‍ മരിച്ചു.ഇവര്‍ തൊഴിലാളികള്‍ ആണ് . സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഭീകരാക്രമണത്തെ അപലപിച്ചു.പ്രദേശം വളഞ്ഞു സൈന്യം തെരച്ചിൽ ആരംഭിച്ചു.സ്വകാര്യ ഉടമസ്ഥതയിലുള്ള തുരങ്ക നിർമാണ സ്ഥലത്തായിരുന്നു ആക്രമണം ഉണ്ടായത്.…

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടു

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടു മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടു.ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്.വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്‌ . പ്രതിയായ മറ്റൊരാൾ ഒളിവിലാണ്.…

ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: കോച്ചുകൾക്ക് തീപ്പിടിച്ചു

ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: കോച്ചുകൾക്ക് തീപ്പിടിച്ചു:ബാഗ്മതി എക്സ്പ്രസാണ്(12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത് chennai train accident goods train and mysore darbhanga express ചെന്നൈയ്ക്കടുത്ത തിരുവള്ളൂർ ജില്ലയിലെ കവരപ്പേട്ടയിൽ പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ച് അപകടം. ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു.മൈസൂരുവിൽനിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസാണ്(12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. തീവണ്ടി കവരപ്പേട്ടയിലെത്തിയപ്പോൾ നിർത്തിയിട്ട ചരക്കുതീവണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു.വണ്ടി അതിവേഗത്തിലായതിനാൽ ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും അഞ്ചു കോച്ചുകൾ പാളംതെറ്റുകയും…

ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റ( 86) അന്തരിച്ചു

ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റ( 86) അന്തരിച്ചു പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.ടാറ്റയുടെയും സൂനിയുടെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. 2000 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 ലാണ്…

ഹരിയാനയിൽ ബിജെപി:ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം

ഹരിയാനയിൽ ബിജെപി:ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം. ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. എഞ്ചിനിയർ റഷീദിന്റെ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍…

ഇന്ന് ജമ്മു-കശ്മീർ, ഹരിയാന ജനവിധി :രാവിലെ എട്ടു മുതല്‍ വോട്ടെണ്ണൽ

ഇന്ന് ജമ്മു-കശ്മീർ, ഹരിയാന ജനവിധി :രാവിലെ എട്ടു മുതല്‍ വോട്ടെണ്ണൽ ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലംഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണൽ നടക്കും . ഹരിയാനയിൽ അധികാരം നിലനിർത്തുമെന്ന് ബിജെപി ആത്മ വിശ്വാസം പ്രകടിപ്പിച്ചു . ഹരിയാനയിൽ കേവലഭൂരിപക്ഷവും ജമ്മു കശ്മീരിൽ മേൽക്കൈയും പ്രവചിച്ച എക്സിറ്റ് പോളുകൾ നൽകിയ ആവേശത്തിലാണ് “ഇന്ത്യ’ മുന്നണിയും കോൺഗ്രസും. ഹരിയാനയിൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ…

പെരിയാർ കടുവാസങ്കേതം : ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും

പെരിയാർ കടുവാസങ്കേതം : ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും പെരിയാർ കടുവാസങ്കേതത്തിൽ നിന്നും പമ്പാവാലി/ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോ?ഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാ?ഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കും. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ…

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം അനുവദിക്കാൻ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെർച്ച്വൽ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും.…

ഹരിയാന : നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് (ഒക്ടോബര്‍ 5)

  ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് (ഒക്ടോബര്‍ 5 ന് നടക്കും.90 നിയമസഭാ മണ്ഡലങ്ങളിലായി 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് ഉള്ളത് . ഭരണം നിലനിർത്താനായി ബി ജെ പി ശക്തമായി മത്സര രംഗത്ത്‌ ഉണ്ട് . ഭരണം പിടിച്ചെടുക്കാന്‍ കോൺഗ്രസ് മുന്നില്‍ തന്നെ ഉണ്ട് . രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്‌ പോളിങ്‌.ചൊവ്വാഴ്‌ച ഫലം അറിയാം .…

പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റേൺഷിപ്പ് പദ്ധതി – പൈലറ്റ് പ്രോജക്റ്റ്

പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റേൺഷിപ്പ് പദ്ധതി – പൈലറ്റ് പ്രോജക്റ്റ് 2024-25 ബജറ്റിൽ മികച്ച കമ്പനികളിൽ യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് നൽകുന്നതിനുള്ള പദ്ധതി – പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റെൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ, യുവാക്കൾക്ക് വിവിധ തൊഴിൽ മേഖലകളിലും തൊഴിലവസരങ്ങളിലുമായി യഥാർത്ഥ ബിസിനസ്സ് അന്തരീക്ഷം മനസിലാക്കാൻ അവസരം ലഭിക്കും. 2.പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റ് ,…

error: Content is protected !!