Input your search keywords and press Enter.

കോന്നിയില്‍ കുടിവെള്ള ക്ഷാമം അതി രൂക്ഷം :കോന്നി പഞ്ചായത്തിനോട് ജില്ലാ ഭരണകൂടത്തിന് അവഹേളനം

കോന്നിയില്‍ കുടിവെള്ള ക്ഷാമം അതി രൂക്ഷം :കോന്നി പഞ്ചായത്തിനോട് ജില്ലാ ഭരണകൂടത്തിന് അവഹേളനം

കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണം:കോൺഗ്രസ്സ്

കോന്നി:കെ.എസ്.റ്റി.പി റോഡ് പണിയുമായി ബന്ധപ്പെട്ട് ജല വിതരണം തടസപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ രൂക്ഷമായി ഇപ്പോഴും നിലനിൽക്കുന്നു. എം.എൽ.എ യുടെ അധ്യക്ഷതയിൽ രണ്ട് അവലോകന യോഗങ്ങൾ കൂടിയിട്ടും നടപടികൾ എങ്ങും എത്തിയിട്ടില്ല.വേനൽ കാലം രൂക്ഷമായതിനെ തുടർന്ന് കോന്നി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുന്ന സാഹചര്യമാണ് ഉളവായിരിക്കുന്നത്.

മുൻ കാലങ്ങളിൽ സർക്കാർ അനുമതിയോടു കൂടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം എല്ലാ പ്രദേശങ്ങളിലും എത്തിച്ചു കൊടുത്തിരുന്നു.എന്നാൽ പഞ്ചായത്ത്‌ കമ്മിറ്റി ഐക്യകണ്ഠെന എടുത്ത തീരുമാന പ്രകാരം നിലവിൽ മൂന്ന് തവണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകിയെങ്കിലും ഇതുവരെ അനുമതി നൽകാതെ,ഈ വിഷയത്തിന്മേൽ അലംഭാവം ആണ് കാണിക്കുന്നത്.

വേനൽ കാലത്ത്‌ രൂക്ഷമായിരിക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുവാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് കുടിവെള്ളം എത്തിക്കുവാനുള്ള അനുമതി നൽകണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.ഇനിയും സർക്കാരിന്റെയും അധികൃതരുടെയും ഭാഗത്തു നിന്ന് ഈ വിഷയത്തിമേൽ അലംഭാവം ഉണ്ടായാൽ അതിശ്കതമായ സമര പരിപാടികൾ ആവിഷ്കരിക്കും എന്ന് മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാം അറിയിച്ചു.

error: Content is protected !!