Input your search keywords and press Enter.

കല്ലേലി ഹാരിസൺ മലയാളം എസ്റ്റേറ്റ്: തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം നല്‍കണം

 

 

പത്തനംതിട്ട ജില്ലാ പ്ലാന്റേഷൻ വര്‍ക്കേഴ്സ് യൂണിയന്‍ (സി ഐ റ്റി യു ) കല്ലേലി ഹാരിസൺ മലയാളം എസ്റ്റേറ്റ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടംതൊഴിലാളികളുടെ ശമ്പളവർദ്ധനവ് ആവശ്യപെട്ടുകൊണ്ട് എസ്റ്റേറ്റ് ഓഫീസ് പടിക്കല്‍ കൂട്ടധർണനടത്തി.

സി പി എം ലോക്കൽകമ്മിറ്റിഅംഗമായ റെജിജോർജ് അധ്യക്ഷത വഹിച്ചു.സി ഐ റ്റി യു എസ്റ്റേറ്റ്കൺവീനറുംജില്ലാകമ്മിറ്റി അംഗവുമായ ആർ. അജയകുമാർ സ്വാഗതം ആശംസിച്ചു.

സി ഐ റ്റി യു സംസ്ഥാനഫെഡറേഷൻ വൈസ്പ്രസിഡന്റും ജില്ലാ ജോയിൻസെക്രട്ടറിയുമായ മോഹൻകുമാർഉത്ഘാടനംചെയ്തു.

ജില്ലാജോയിൻസെക്രട്ടറിശിവദാസ് കെ. പി., ജില്ലാകമ്മിറ്റി അംഗം പളനിസ്വാമി,ലോക്കൽകമ്മറ്റിആക്റ്റിങ്സെക്രട്ടറി അജിത്ത്, ജോസ്തോമസ് എസ്റ്റേറ്റ്ജോയിൻകൺവീനർമാരായഅനിൽകുമാർ, മണികണ്ഠൻ,എന്നിവർ അഭിവാദ്യങ്ങൾഅർപ്പിച്ചു. എസ്റ്റേറ്റ്ജോയിൻകൺവീനറും പഞ്ചായത്ത്അംഗവുമായ പി. സിന്ധു കൃതജ്ഞത രേഖപെടുത്തി.

error: Content is protected !!