Input your search keywords and press Enter.

പാലക്കാട് വാര്‍ത്തകള്‍

രംഗശ്രീ കലാജാഥ: ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ രംഗശ്രീ കലാവേദി ഹരിതകര്‍മ്മസേനാംഗങ്ങളുടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കലാജാഥ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മാലിന്യ സംസ്‌ക്കരണ രംഗത്ത് സുസ്ഥിരത ഊട്ടി ഉറപ്പിക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ടീമാണ് ഹരിതകര്‍മ്മ സേന. പ്രാദേശികതലത്തില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ ഉറവിട കേന്ദ്രത്തില്‍ തന്നെ  തരംതിരിച്ചുള്ള ഇടപെടലാണ് ഹരിതകര്‍മ്മ സേന നടത്തുന്നത്.  ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ആവശ്യകത, ഗുണഭോക്തൃ വിഹിതം നല്‍കുന്നതിന്റെ പ്രസക്തി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് കുടുംബശ്രീ കമ്മ്യൂണിറ്റി തീയേറ്ററായ രംഗശ്രീ കലാജാഥയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ് അധ്യക്ഷനായ പരിപാടിയില്‍ സബ് കലക്ടര്‍ ഡി.ധര്‍മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.  കലാജാഥ ഇന്ന് (മാര്‍ച്ച് 16) രാവിലെ എലപ്പുള്ളിയില്‍ നിന്നാരംഭിച്ച് ശ്രീകൃഷ്ണപുരം, തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നിവടങ്ങളില്‍ പര്യടനം നടത്തും.

നവകേരളം കര്‍മ്മ പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന ‘സുസ്ഥിര തൃത്താല – മാലിന്യമുക്ത തൃത്താല ‘ പദ്ധതിയില്‍ മൂന്നാം ഘട്ട ക്യാമ്പയിനില്‍ 20 ടണ്‍ ചില്ല് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ശാസ്ത്രീയ രീതിയില്‍ മാലിന്യം ശേഖരിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന മൂന്നാം ഘട്ട ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.  ഹരിതകര്‍മ്മസേനാംഗങ്ങള്‍  ശേഖരിച്ച തരം തിരിച്ച ചില്ല് മാലിന്യങ്ങള്‍ തല്‍സമയം പൊടിച്ച് വണ്ടിയിലാക്കുന്ന പ്രക്രിയ ക്ലീന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ നടന്നത് മൂന്നാം ഘട്ട ക്യാമ്പയിന്റെ   ഭാഗമായി ചാലിശ്ശേരി, നാഗലശ്ശേരി, തൃത്താല, ആനക്കര, കപ്പൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, പരുതൂര്‍ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ക്ലീന്‍ കേരള കമ്പനി പാഴ്വസ്തുക്കള്‍ നീക്കം ചെയ്തു. മാര്‍ച്ച് 18 ന് നാലാം ഘട്ടത്തില്‍ പാഴ്‌വസ്തു ശേഖരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള ഊര്‍ജജിത നടപടികള്‍ സ്വീകരിച്ചതായി തൃത്താല മണ്ഡലത്തിലെ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍: ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, എട്ട് വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും നല്‍കുന്നുണ്ട്. അതക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും ആവശ്യമായ അടിയന്തിര കൗണ്‍സിലിങ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ 24 മണിക്കും പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ലഭിക്കും. ഫോണ്‍ 04912952500,8547 202181

ട്രസ്റ്റി നിയമനം

മണ്ണാര്‍ക്കാട്,ആലത്തൂര്‍,ഒറ്റപ്പാലം, താലൂക്കുകളിലെ ശ്രീ കുമരംപുത്തൂര്‍ ഭഗവതി ക്ഷേത്രത്തിലും,  മുടപ്പലുര്‍ ശ്രീ അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം, കടമ്പഴിപ്പുറം ശ്രീ തിരുവമ്പലം സുബ്രമണ്യസ്വാമി ക്ഷേത്രം, ചളവറ ശ്രീ തൂമ്പായ ക്ഷേത്രം, ചെറുകോട് ശ്രീ പുളിയാക്കുറുശ്ശി ക്ഷേത്രം, ശ്രീ കുലുക്കിലിയാട് ശ്രീകൃഷ്ണ ക്ഷേത്രം, കടബൂര്‍ ശ്രീ തലയണക്കാട് ക്ഷേത്രം, നെല്ലായ ശ്രീ പുലാക്കാട് ക്ഷേത്രം, കടബുര്‍ ശ്രീ പനയൂര്‍കാവ് ഭഗവതി ക്ഷേത്രം, ചെര്‍പ്പുളശേരി കാരാട്ടുകുറുശ്ശി ശ്രീ ആറംകുന്നത്ത്കാവ് ക്ഷേത്രം എന്നിവടങ്ങളില്‍  ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 20 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട്് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് വെബ്‌സൈറ്റില്‍ http://www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ :0491 2505777

ദര്‍ഘാസ്

ആലത്തൂര്‍ സബ് ജയിലില്‍ ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്നതിന്  പാചക വാതകം  വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത കമ്പനി ഡീലര്‍മാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് 28 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും.

 
ദര്‍ഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ പദ്ധതിക്ക് കീഴിലെ രോഗികള്‍ക്ക് ഓര്‍ത്തോ സര്‍ജറി ചെയ്യുന്നതിന് ആവശ്യമായ ഓര്‍ത്തോ ഇംപ്ലാന്റ്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റ്‌സ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് 28 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. മാര്‍ച്ച് 30 ന് രാവിലെ 11 ന് ദര്‍ഘാസ് തുറക്കും. ഫോണ്‍- 0466 2344053

ഡോക്ടര്‍ നിയമനം: അഭിമുഖം 21 ന്

മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തിക്കയില്‍ താത്ക്കാലിക നിയമനം. എം.ബി.ബി.എസാണ് യോഗ്യത. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 25 നും 55 നും ഇടയില്‍. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി മാര്‍ച്ച് 21 ന് രാവിലെ 10.30 ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491- 2816011

സംരംഭകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി  മാര്‍ച്ച് 18 ന് രാവിലെ 11 ന് പാലക്കാട് പോളിടെക്‌നിക് കോളേജ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓഫീസില്‍  ക്ലാസ് സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ https://bit.ly/dtods രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8089777242

error: Content is protected !!