Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലയില്‍ ശക്തമായ വേനല്‍ മഴ

 

കൊടും ചൂടിന് അല്പം ആശ്വാസകരമായി വേനല്‍ മഴ പെയ്തു .ഉച്ചയ്ക്ക് ശേഷം കലഞ്ഞൂര്‍ ,കൂടല്‍ മേഖലയില്‍ ശക്തമായ മഴയും കോന്നിയുടെ വിവിധ മേഖലയില്‍ നേരിയ മഴയും പെയ്തു .

പത്തനംതിട്ട ജില്ലയില്‍ 37 ഡിഗ്രി ചൂട് രേഖപ്പെടുത്തി . ഇതിനാല്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . കലഞ്ഞൂര്‍ മേഖലയില്‍ അര മണിക്കൂറിലേറെ ശക്തമായ മഴ രേഖപ്പെടുത്തി . റോഡില്‍ പലയിടത്തും വെള്ളം കെട്ടിക്കിടന്നു . ഓടകള്‍ പലതും അടഞ്ഞു . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

error: Content is protected !!