മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ മേയ് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/ എസ്. എസ്. എല്‍. സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
വെടിക്കെട്ട് അപേക്ഷ നിരസിച്ചു
ചിറ്റൂര്‍ വടത്തോട് – അത്തിക്കുഴി മാരിയമ്മന്‍ ക്ഷേത്രത്തിലെ മാരിയമ്മന്‍ പൂജാമഹോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിന് ക്ഷേത്രക്കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവായി. പെസോ അംഗീകാരമുള്ള സംഭരണമുറിയുടെ ലൈസന്‍സ് വിവരങ്ങള്‍, വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ റിസ്‌ക് അസസ്മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ ഹാജരാക്കിയിട്ടില്ല, പെസോ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടില്ല എന്നീ കാരണങ്ങളാണ് വെടിക്കെട്ട് അപേക്ഷ നിരസിച്ച് ഉത്തരവായത്.
പ്രൊജക്ടര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളെജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗം ഒന്നാം വര്‍ഷ ബി.ടെക് ക്ലാസിലേക്ക് പ്രൊജക്ടര്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
പൂരിപ്പിച്ച ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷണപുരം, പാലക്കാട്-678633 എന്ന വിലാസത്തില്‍ അയക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 24ന് ഉച്ചക്ക് രണ്ടിന് . അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ക്വട്ടേഷന്‍ തുറക്കമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2260350.
റെയില്‍വെ ഗേറ്റ് അടച്ചിടും
പറളി – ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ലക്കിടി റെയില്‍വെ ഗേറ്റ് (നം.164എ) മെയ് ഒമ്പത് മുതല്‍ 17 വരെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് പാലക്കാട് ഡിവിഷന്‍ പി.ആര്‍.ഒ അറിയിച്ചു. വാഹനങ്ങള്‍ ലക്കിടി – മായന്നൂര്‍ – തിരുവില്വാമല വഴിയോ ലക്കിടി – മങ്കര – കോട്ടായി – പെരിങ്ങോട്ടുകുറിശ്ശി – തിരുവില്വാമല വഴിയോ പോകേണ്ടതാണ്.
മരം ലേലം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മംഗലം ഐ.ടി.ഐ കോമ്പൗണ്ടിലെ രണ്ട് റെയിന്‍ട്രീ, രണ്ട് കഴണി, ഒരു ആവല്‍, ഒരു തേക്ക് എന്നിവ മംഗലം ഐ.ടി.ഐയില്‍ വച്ച് 20ന് രാവിലെ 11ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 5000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും മംഗലം ഐ.ടി.ഐയില്‍നിന്ന് ലഭിക്കുമെന്ന് ട്രെയിനിങ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0492 225845.