ജില്ലയിലെ പ്ലസ് ടു പരീക്ഷാഫലം
ജില്ലയിലെ പ്ലസ് ടു പരീക്ഷാഫലത്തിന്റെ പ്രധാന വിവരങ്ങള്‍ ചുവടെ:
ജില്ലയില്‍ 134 റഗുലര്‍ സ്‌കൂളുകളിലായി 26573 പേര്‍ പരീക്ഷ എഴുതിയതില്‍ 20754 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി (78.10 ശതമാനം). 3353 പേര്‍ ഫുള്‍ എ പ്ലസ് നേടി. ഓപ്പണ്‍ സ്‌കൂളില്‍ 902 പേര്‍ പരീക്ഷ എഴുതി. 427 പേര്‍ (47 ശതമാനം) ഉപരിപഠനത്തിന് യോഗ്യരായി. 10 പേര്‍ ഫുള്‍ എ പ്ലസ് നേടി.
അറിയിപ്പ്
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ യില്‍ നിന്നും 2016, 2017, 2018, 2019, 2020 അദ്ധ്യയന വര്‍ഷങ്ങളില്‍ പരീശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ (മെട്രിക്/നോണ്‍മെട്രിക്/സി ഒ ഇ ട്രേഡുകള്‍) സെക്യൂരിറ്റി/കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷയും അക്കൗണ്ട് വിവരങ്ങളും മെയ് 15ന് അകം സ്ഥാപനത്തില്‍ എത്തിക്കണം.
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
താനൂര്‍ സി.എച്ച്.എം.കെ.എം. സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ബിസിനെസ് മാനേജ്‌മെന്റ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥിഅധ്യാപകരെ നിയമിക്കും. യു. ജി. സി അംഗീകൃത യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചുവടെ ചേര്‍ത്തിരിക്കുന്ന ദിവസങ്ങളില്‍ കോളജില്‍ ഹാജരാകണം.
മലയാളം, ഇംഗ്ലീഷ് മെയ് 23 രാവിലെ 10നും, ബിസിനെസ് മാനേജ്‌മെന്റ് ആന്‍ഡ് ഇലക്ട്രോണിക്‌സ് മെയ് 30 രാവിലെ 10നും കോമേഴ്സ് രാവിലെ 11നും, മാത്തമാറ്റിക്‌സ് ഉച്ചയ്ക്ക് ഒന്നിനും. വിവരങ്ങള്‍ക്ക് gctanur.ac.in ഫോണ്‍ -0494 2582800.
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള ആണ്‍കുട്ടികള്‍ക്കായുള്ള ശാസ്താംകോട്ട പ്രിമെട്രിക് ഹോസ്റ്റലിലേക്കും പെണ്‍കുട്ടികള്‍ക്കായുള്ള കുന്നത്തൂര്‍ പോരുവഴി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും നിലവിലുളള ഒഴിവുകളിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ, ജനറല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, 2024 മാര്‍ച്ചിലെ വാര്‍ഷികപരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് എന്നിവ സഹിതം മെയ് 25ന് വൈകിട്ട് അഞ്ചിനകം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, നൈറ്റ്ഡ്രസ്, ട്യൂഷന്‍സൗകര്യം എന്നിവ സൗജന്യം. ഫോണ്‍ : 9188920053, 9497287693.
അപേക്ഷ ക്ഷണിച്ചു
കൊട്ടിയം അസീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് തസ്തികകളിലെ ഒഴിവുകളിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം- 30 വയസ് മുതല്‍. സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഒ) എഫ്.ഐ.എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തില്‍ മെയ് 22നകം അപേക്ഷിക്കാം. ഫോണ്‍- 0474 2791597.