പത്തനംതിട്ട: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണം മിഷന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ ജില്ലാതല വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. രാജു സമ്മാനവിതരണം നടത്തി.
നിരഞ്ജന് ഉല്ലാസ് (മാടമണ്‍ ഗവ. യുപി സ്കൂള്‍), അമേയ പി. ലക്ഷ്മി (പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്കൂള്‍), അമേയ സുനില്‍ (പന്തളം എന്‍എസ്എസ് ഗേള്‍സ് ഹൈസ്കൂള്‍), ജി ശ്രീലക്ഷ്മി (ചൂരക്കോട് എന്‍എസ്എസ് ഹൈസ്കൂള്‍) എന്നിവരാണ് സംസ്ഥാനതല പഠനോത്സവ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്.
ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന് യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്.
ബ്ലോക്ക്, മുനിസിപ്പാലിറ്റി തലത്തില്‍ വിജയികളായ കുട്ടികളെയാണ് ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുപ്പിച്ചിട്ടുള്ളത്. ഈ മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 20 മുതല്‍ മൂന്നു ദിവസം അടിമാലിയിലും മൂന്നാറിലുമായാണ് പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 7,8,9 ക്ലാസുകളിലേക്ക് എത്തുന്ന 44 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചടങ്ങില്‍ വിദ്യാകിരണം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, ജില്ലാ ക്വിസ് മാസ്റ്റര്‍ ജിജി സാം, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണം മിഷന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ ജില്ലാതല വിജയികള്‍