അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ഡെവലപ്‌മെന്റ് ഇന്റേണ്‍ഷിപ് പ്രോഗ്രാമില്‍ നാല് മാസ കാലയളവിലേക്ക്് അപേക്ഷ ക്ഷണിച്ചു. ഇന്റെര്‍ണുകള്‍ക്ക് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ വിവിധ പ്രോജക്റ്റുകളില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. 20നും 30നും മദ്ധ്യേ പ്രായമുള്ള ബിരുദധാരികള്‍ക്ക് https://pathanamthitta.nic.in/en/pddip/ എന്ന വെബ്സൈറ്റ് വഴി 20 ന് മുന്‍പായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്കാണ്് ജില്ലാ കളക്ടറേറ്റില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായി ബന്ധപ്പെടുക.
ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവ്
കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന എം.ഇ ആന്റ് മാര്‍ക്കറ്റിംഗ് പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി ബ്ലോക്ക് കോര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദാനന്തര ബിരുദം. കുടുംബശ്രീ അംഗം/ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. പ്രായപരിധി : 2024 മെയ് എട്ടിന് 35 വയസില്‍ കൂടാന്‍ പാടില്ല. ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരാവണം. അപേക്ഷയും ബയോഡേറ്റയും ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില , കളക്ടറേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍കൂട്ട അംഗം /കുടുംബശ്രീ അംഗം/ കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും സിഡിഎസ് ന്റെ സാക്ഷ്യപത്രവും ഉളളടക്കം ചെയ്യണം. നിയമന കാലാവധി സെപ്റ്റംബര്‍ 30 വരെ മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2221807.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പെടെ ഡ്രൈവര്‍ സഹിതം / ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം 90 ദിവസത്തേയ്ക്ക് വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍/ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം: ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 20 ന് പകല്‍ മൂന്നുവരെ. ഫോണ്‍ :0468 2214639.
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് പട്ടികവര്‍ഗം വിഭാഗത്തില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സ്‌കൂളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 15 ന് വൈകുന്നേരം നാലു വരെ. ജനനസര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍സ് പ്രൂഫ് /ആധാര്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍ : 0468 2256000.
പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സിംഗിള്‍ വിന്‍ഡോ പോര്‍ട്ടലായ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന നല്‍കുന്നു. 2023-24 അധ്യയനവര്‍ഷം പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫ്രെഷ് /റിന്യൂവല്‍ അപേക്ഷകള്‍ വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന് മേയ് 20 വരെ സമര്‍പ്പിക്കണം. സ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന ഫ്രെഷ് /റിന്യൂവല്‍ അപേക്ഷകള്‍ ജില്ലാ ഓഫീസിലേക്ക് മേയ് 31നു മുന്‍പായി ഫോര്‍വേഡ് ചെയ്യണം. പുതുതായി ഉള്‍പ്പെടുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ആപ്ലിക്കേഷന്‍ വെരിഫിക്കേഷന്‍ നടത്തുന്നതിന് ഹാര്‍ഡ് കോപ്പി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ കുടിശ്ശികയുളള എല്ലാ സ്ഥാപനങ്ങളും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് ഈ പോര്‍ട്ടല്‍ വഴി നടപടി സ്വീകരിക്കണമെന്ന് റാന്നി ട്രൈബല്‍ ഡെവലപ്പ്്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്നെസ് ട്രെയിനര്‍ , ടാലീ എസ്സന്‍ഷ്യല്‍ കോംപ്രിഹെന്‍സീവ് , ലാബ് കെമിസ്റ്റ്, വി ആര്‍ ഡെവലപ്പര്‍ ,ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് -അഡ്വാന്‍സ്ഡ് , ഡ്രോണ്‍ പൈലറ്റ് , കമ്മ്യൂണികേറ്റിവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ :8921636122, 7736645206.
വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 17ന് പത്തനംതിട്ടയില്‍
വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മേയ് 17ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്ട്രേഷന്‍ കരസ്ഥമാക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും
ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്ട്രേഷന്‍ സ്റ്റേഷന്‍ കരസ്ഥമാക്കിയതിനുശേഷം മാത്രമേ ഏതൊരു ഭക്ഷണ നിര്‍മ്മാണ/വിതരണസ്ഥാപനം പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. ലൈസന്‍സ്/രജിസ്ട്രേഷന്‍ കരസ്ഥമാക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ 31 ന് മുന്‍പായി ഫോസ്‌കോസ് സൈറ്റ് മുഖേന ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. എഫ്.എല്‍.ആര്‍.എസ് സൈറ്റ് മുഖാന്തരം എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ ഫോസ്‌കോസ് സൈറ്റ് മുഖാന്തരം ഫുഡ് കാറ്റഗറി സിസ്റ്റത്തിലേക്ക് മോഡിഫെക്കേഷനു വേണ്ടി അപേക്ഷ നല്‍കണം. അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
വെള്ളം ഉപയോഗിച്ച് ഭക്ഷണം നിര്‍മ്മാണം ചെയ്യുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തണം. സ്ഥാപനത്തില്‍ വില്‍ക്കുന്ന പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിലെ ലേബല്‍ വിവരങ്ങളും, പാഴ്സല്‍ ആയി കൊടുക്കുന്ന പാകം ചെയ്ത ഭക്ഷണ സാധനങ്ങളിലുള്ള ലേബല്‍ വിവരങ്ങളും പൂര്‍ണമായിരിക്കണം. ഭക്ഷണ സാധനങ്ങള്‍ വാങ്ങിയതിനുശേഷം നല്‍കുന്ന ബില്ലില്‍ സ്ഥാപനത്തിന്റെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമായും പതിപ്പിച്ചിരിക്കണം.
സ്ഥാപനത്തിന് അനുവദിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടോള്‍ഫ്രീ നമ്പര്‍ 18004251125 എന്നിവ പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധത്തില്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. സ്ഥാപനത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈകാര്യംചെയ്യുന്ന ജീവനക്കാര്‍ ഹെല്‍ത്ത്കാര്‍ഡ് നിര്‍ബന്ധമായും കരസ്ഥമാക്കിയിരിക്കണം. സ്ഥാപനങ്ങളില്‍ പരിശോധനക്കായി എത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനാ വേളയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍/രേഖകള്‍ നല്‍കണം. അവരുടെ ഡ്യൂട്ടിക്ക് തടസം നില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. ഭക്ഷണ നിര്‍മ്മാണം/വിതരണം/വില്‍പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, ആനുവല്‍ റിട്ടേണ്‍ എന്നിവയുമായി ബന്ധപ്പെട്ട് ബന്ധപ്പെടേണ്ട നമ്പരുകള്‍:
* 8943346183- ഭക്ഷ്യ സുരക്ഷാഅസിസ്റ്റന്റ് കമ്മീഷണര്‍,പത്തനംതിട്ട ജില്ല
* 9072639572- നോഡല്‍ ഭക്ഷ്യ സുരക്ഷാഓഫീസര്‍
* 04734 221236- ഓഫീസ്
ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബന്ധപ്പെടേണ്ട നമ്പരുകള്‍:
* ഭക്ഷ്യ സുരക്ഷാഓഫീസര്‍ ആറന്മുളസര്‍ക്കിള്‍ 8943346539
* ഭക്ഷ്യ സുരക്ഷാഓഫീസര്‍ അടൂര്‍സര്‍ക്കിള്‍ 8943346589
* ഭക്ഷ്യ സുരക്ഷാഓഫീസര്‍ തിരുവല്ലസര്‍ക്കിള്‍ 9947752040
* ഭക്ഷ്യ സുരക്ഷാഓഫീസര്‍ റാന്നിസര്‍ക്കിള്‍ 8943346588
* ഭക്ഷ്യ സുരക്ഷാഓഫീസര്‍ കോന്നിസര്‍ക്കിള്‍ 7593000862.
പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13 ന് തുറക്കും; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും
ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഇടവമാസ പൂജയുടെ പശ്ചാത്തലത്തില്‍ പമ്പ, കൊച്ചുപമ്പ ഡാമുകള്‍ തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷണന്‍ ഉത്തരവായി. 13 ന് രാവിലെ ആറുമുതല്‍ 19 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.