Input your search keywords and press Enter.

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണം : എ.ഐ.റ്റി.യു.സി

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണം : എ ഐ റ്റി യു സി

കോന്നി: തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കുവാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്,സി പി ഐ ജില്ലാ കൗൺസിൽ അംഗം വിജയവിൽസൺ എന്നിവർ ആണ് കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചന സമരം നടത്തിയത്.

കഴിഞ്ഞ ഏഴ് വർഷക്കാലമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എ ഐ റ്റി യു സി. മുൻപ് ഇവിടെ കൊടിമരം സ്ഥാപിക്കുവാൻ ഇക്കോ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ എ ഐ റ്റി യു സി എന്ന നിലയിൽ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.

കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിലവിലുള്ള കൊടിമരം നീക്കം ചെയ്യുവാൻ എ ഐ റ്റി യു സി ആവശ്യപെടുന്നില്ല. എന്നാൽ എ ഐ റ്റി യു സി യുടെ കൊടിമരം ഇവിടെ സ്ഥാപിക്കണം എന്നും എല്ലാവർക്കും ഈ വിഷയത്തിൽ തുല്യ നീതി ഉറപ്പാക്കണം എന്നും എ ഐ റ്റി യുസി ആവശ്യപ്പെട്ടു. മുൻപ് ഇവിടെ കൊടിമരം ഇടുന്നത് എ ഐ റ്റി യു സി ആവശ്യപ്പെട്ടപ്പോൾ വനം വകുപ്പ് ഇത് തടസപെടുത്തുകയും ചെയ്തു. എന്നാൽ ഇവിടെ കൊടിമരം സ്ഥാപിക്കുവാൻ വനം വകുപ്പ് അനുമതി നല്കണം എന്നും വിഷയത്തിൽ നടപടി സ്വീകരിക്കാതെ സൂചനാ സമരം അവസാനിപ്പിക്കില്ല എന്നും എ ഐ റ്റി യു സി ജില്ലാ വൈസ് പി ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു. തുടർന്ന് കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസ് സ്ഥലത്ത് എത്തുകയും തുടർന്ന് നടത്തിയ ചർച്ചയിൽ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയ ശേഷം വെള്ളിയാഴ്ചക്ക് മുൻപ് തീരുമാനം അറിയിക്കുമെന്ന് കോന്നി ഡി എഫ് ഒ ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ അനുകൂലമായ തീരുമാനം കൈക്കൊണ്ടില്ല എങ്കിൽ എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ കോന്നി റേഞ്ച് ഓഫീസിനു മുൻപിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും എന്നും എ ഐ റ്റി യു സി അറിയിച്ചു.

error: Content is protected !!